കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് ഗ്ലാമര്‍, ഇന്ന് സ്ഥാനാര്‍ത്ഥി

  • By Aswathi
Google Oneindia Malayalam News

രാഷ്ട്രീയത്തിലെ താര സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്തു. മുമ്പും വെള്ളിത്തിരയില്‍ നിന്ന് താരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയെങ്കിലും ഇപ്രാവശ്യത്തെ പോലെ കൂട്ടത്തോടെ ഉണ്ടായിരുന്നില്ല. വരുന്നവരിലധികവും പണ്ടത്തെ ഗ്ലാമര്‍ താരങ്ങളാണെന്നത് ശ്രദ്ധേയമാണ്.

ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ തിളങ്ങിയ താരങ്ങള്‍ സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ എന്താണുണ്ടാകുക എന്ന് നഗ്മയുടെ അനുഭവത്തിലൂടെ വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്ക് പോയ നഗ്മയ്ക്ക് രണ്ട് തവണയാണ് അണികളില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. എന്ന് കരുതി വനിതകളാരും പിന്നോട്ടല്ല. അന്ന് ഗ്ലാമറായി തിളങ്ങി ഇന്ന് സ്ഥാനാര്‍ത്ഥിയായ താരങ്ങളെ കാണൂ.

നഗ്മ

നഗ്മ

തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ തൊണ്ണൂറികളിലെ നിറ സാന്നിധ്യമായിരുന്നു നഗ്മ. കാതലന്‍, ഭാഷ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്. ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയാണ്. ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മീററ്റില്‍ നിന്നാണ് മത്സരിക്കുന്നത്.

രമ്യ

രമ്യ

തെലുങ്ക് തമിഴ് ചിത്രങ്ങളിലെ ഗ്ലാമര്‍ താരമാണ് രമ്യ. മാണ്ഡ്യയിലെ തിരഞ്ഞെടുപ്പിലൂടെ എം പിയായി. ഇപ്പോള്‍ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എം പിയാണ് രമ്യ

ഹേമ മാലിനി

ഹേമ മാലിനി

കൃഷ്ണ ജന്മഭൂമിയായ മധുരയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഹേമമാലിനി അങ്കത്തിനിറങ്ങുന്നത്. എങ്കിലും ഈ താര സുന്ദരിക്ക് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രചാരണം നടത്താന്‍ കഴിയുന്നില്ലെന്നതാണ് സത്യം. താനൊരു നടിയും വനിതയുമാമെന്നതാണ് അതിന് ഇവരുടെ ന്യായീകരണം. ഇറങ്ങിയ നഗ്മയുടെ അവസ്ഥ കണ്ടതാണല്ലോ

മൂണ്‍ മൂണ്‍ സെന്‍

മൂണ്‍ മൂണ്‍ സെന്‍

വിഖ്യാത നടി സുചിത്ര സെന്നിന്റെ മകളും അഭിനേത്രിയുമായ മൂണ്‍ മൂണ്‍ സെന്‍. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് മൂണ്‍ മൂണ്‍ സെന്‍ ജനവിധി തേടുന്നത്.

ഗുല്‍ പനാഗ്

ഗുല്‍ പനാഗ്

മോഡല്‍, നടി, മുന്‍ മിസ് ഇന്ത്യ എന്നീ നിലകളിലാണ് ഗുല്‍പനാഗ് അറിയപ്പെട്ടിരുന്നത്. ഇനി സ്ഥാനാര്‍ത്ഥിയും. ആം ആദ്മിയ്ക്ക് വേണ്ടിയാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്

നവനീത് കൗര്‍

നവനീത് കൗര്‍

എന്‍ സി പി മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ എത്തിച്ച നവനീത് കൗര്‍ മലയാളത്തില്‍ ലവ് ഇന്‍ സിംഗപൂര്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി മലയാളികള്‍ക്ക് പരിചിതയാണ്

കിരണ്‍ ഖേര്‍

കിരണ്‍ ഖേര്‍

യുവനടിയായ ഗുല്‍ പനാഗിനെ നേരിടാനാണ് അനുപം ഖേറിന്റെ ഭാര്യകൂടെയായ കിരണ്‍ ഖേര്‍ ഛത്തീസ്ഗഡില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്

റോജ

റോജ

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടി റോജയും മത്സര രംഗത്തുണ്ട്. ടിഡിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കഴിഞ്ഞ രണ്ടു തവണയും തോറ്റ റോജ ഇത്തവണ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കൊപ്പം ചേര്‍ന്നാണ് ഭാഗ്യം പരീക്ഷിക്കുന്നത്.

വിജയശാന്തി

വിജയശാന്തി

ആക്ഷന്‍ ഹീറോയില്‍ വിജയശാന്തിയാണ് മറ്റൊരു താരസ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ തെലങ്കാന രാഷ്ട്ര സമിതിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എം പിയായ വിജയശാന്തി ഇപ്പോള്‍ കാലുമാറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജയസുധ

ജയസുധ

നിലവില്‍ സെക്കന്തബാദ് എം എല്‍ എ ആയ നടി ജയസുധ ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്.

രാഖി സവാന്ത്

രാഖി സവാന്ത്

ബോളിവുഡിന്റെ ഐറ്റം ഗേള്‍ രാഖി സവാന്ത് മുംബൈ വടക്ക് പടിഞ്ഞാറന്‍ മണ്ഡലത്തില്‍ നിന്ന് മത്സര രംഗത്തുണ്ട്. സ്വതന്ത്രയായാണ് രാഖിയുടെ പടയൊരുക്കം

English summary
Glamorous actress who are turn to politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X