കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ഇന്‍ബോക്‌സ് ഇനി എല്ലാവര്‍ക്കും

Google Oneindia Malayalam News

ഗൂഗിളിന്റെ പുതിയ ഇമെയില്‍ സേവനമായ ഇന്‍ബോക്‌സ് കിട്ടിയില്ലേ? വിഷമിക്കേണ്ട അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഈ സൗകര്യം നല്‍കുമെന്ന് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ ഈ സൌകര്യം ലഭിക്കാന്‍ ഇത്തിരി ഉറക്കം ഒഴിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. കാരണം ഗൂഗിള്‍ ഇന്‍ബോക്സ് ഹാപ്പി ഹവേഴ്സ് പ്രഖ്യാപിച്ചത് പസഫിക് സമയം മൂന്നിനും നാലിനും ഇടയില്‍ ആയിരുന്നു. ഇന്ത്യയില്‍ പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലുള്ള സമയം. ഈ സമയത്ത് [email protected] എന്ന വിലാസത്തില്‍ റിക്വസ്റ്റ് അയച്ച എല്ലാവര്‍ക്കും ഇന്‍വിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. ഇനി അടുത്ത ഹാപ്പി ഹവേഴ്സിനായി നമുക്ക് കാത്തിരിക്കാം.

എന്താണ് ഗൂഗിളിന്റെ ഇന്‍ബോക്‌സ്?

ജിമെയിലിനുള്ള ബദല്‍ സംവിധാനമല്ല ഇന്‍ബോക്‌സ് എന്ന അടിസ്ഥാന സത്യം ആദ്യം മനസ്സിലാക്കണം. ഇത് ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കുന്ന ഒരു സമ്മാനം എന്ന രീതിയില്‍ പരിഗണിച്ചാല്‍ മതി. പ്രത്യക്ഷത്തില്‍ ഇന്‍ബോക്‌സും ജിമെയിലും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് തോന്നും.

ഇന്‍ബോക്‌സിന്റെ പ്രധാന പ്രത്യേകതകള്‍

1 ഇന്‍ബോക്‌സിനെ ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിച്ചെടുക്കാന്‍ സാധിക്കുന്നതിനാല്‍ ധാരാളം സമയം ലാഭിക്കാന്‍ സാധിക്കും.

2 റിമൈന്‍ഡ് ചെയ്യാനുള്ള ബട്ടനാണ് ഏറ്റവും ആകര്‍ഷകമായ മറ്റൊരു കാര്യം. ഗൂഗിള്‍ അസിസ്റ്റുമായി ബന്ധപ്പെടുത്തിയാണ് ഇതു ക്രമീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ഒരു ഹോട്ടലില്‍ നിന്നുള്ള ഓഫര്‍ എത്തിയെങ്കില്‍ അത് റിമൈന്‍ഡറില്‍ സെറ്റ് ചെയ്താല്‍ അസിസ്റ്റിന്റെ സഹായത്തോടു കൂടി ഈ ഹോട്ടലിലെ ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും റിമൈന്‍ഡറില്‍ സേവ് ആകും. അസിസ്റ്റിന്റെ സഹായത്തോടു കൂടി പ്രാദേശിക സെര്‍ച്ചിങും സാധ്യമാകും. ഉദാഹരണത്തിന് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റിമൈന്‍ഡര്‍ വെച്ചാല്‍ തൊട്ടടുത്തുള്ള സൗകര്യങ്ങള്‍ സെര്‍ച്ച് ചെയ്‌തെടുത്ത് ലിസ്റ്റ് ചെയ്യാനും കഴിയുന്ന രീതിയില്‍ അസിസ്റ്റ് ഡെവലപ് ചെയ്തിരിക്കുന്നത്.

inbox-by-google

ഹൈ ലൈറ്റ്‌സ്

ജിമെയിലില്‍ സ്റ്റാര്‍ മാര്‍ക്ക് ചെയ്യുന്നതിന് സമാനമാണിത്. പിന്‍ ചെയ്യാനുള്ള സൗകര്യത്തിലുള്ള പല കാര്യങ്ങളും നമുക്ക് ഹൈ ലൈറ്റ് ചെയ്തു വെയ്ക്കാന്‍ സാധിക്കും. പിന്‍ ചെയ്തു വെയ്ക്കുന്നതിലൂടെ മറ്റു മെയിലുകള്‍

ബന്‍ഡില്‍സ്
സോഷ്യല്‍ കൂട്ടായ്മയുടെയും ഗ്രൂപ്പ് മെയിലിന്റെയും കാലമാണിത്. ഇതിനെ പലരീതിയിലും ഉപയോഗിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളെ മുഴുവന്‍ ഒറ്റ ഗ്രൂപ്പില്‍ കൊണ്ടുവരാം. നിങ്ങളുടെ മൊത്തം ഹോട്ടല്‍ ബുക്കിങിനെ ഒന്നിച്ച് കാണാം. ഓരോ മെയിലും പോയി പരിശോധിക്കുന്നതിനു പകരം ഒരേ കാര്യങ്ങളെ ഗ്രൂപ്പുകളാക്കി വെയ്ക്കുന്നതിലൂടെ ഏറെ സമയം ലാഭിക്കാന്‍ സാധിക്കും.

English summary
Google Inbox invites opened to public. Between the hours of 3PM and 4PM Pacific Time today(indian time friday 4.30am to 5.30am),
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X