കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ പറയൂ... ക്ഷേത്രങ്ങളിലെ പണം എവിടേക്കാണ് പോകുന്നത്?

  • By Muralidharan
Google Oneindia Malayalam News

പള്ളികളിലും മോസ്‌കുകളിലും കയറാത്ത സര്‍ക്കാര്‍ അമ്പലങ്ങളില്‍ മാത്രം കയറി ഭണ്ഡാരത്തില്‍ കൈ വെക്കുന്നുണ്ടോ. ഉണ്ടെന്നാണ് ആരോപണം. മതവിശ്വാസികളും അല്ലാത്തവരുമായ ആളുകളില്‍ പലര്‍ക്കും ഈ പരാതിയുണ്ട്. ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലെ കണക്കില്ലാത്ത വരുമാനം സര്‍ക്കാര്‍ തങ്ങളുടേതാക്കി മാറ്റിയ ശേഷം കൃസ്ത്യാനിയും മുസ്ലിമും അടക്കമുള്ളവരുടെ പൊതു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണത്രെ.

ഈ ആരോപണം വളര്‍ന്ന് വളര്‍ന്ന് പിടിച്ചാല്‍ കിട്ടാതായതോടെയാണ് വി ഡി സതീശന്‍ എം എല്‍ എ സഭയില്‍ ഒരു സബ്മിഷന്‍ കൊണ്ടുവന്നത്. ഈ ആരോപണം സത്യമാണ്. അല്ലെന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ മറുപടിയും നല്‍കി. വെള്ളാപ്പള്ളി നടേശന്‍ വരെയുള്ളവര്‍ രാഷ്ട്രീയനേട്ടം ലക്ഷ്യം വെച്ച് ഉയര്‍ത്തി വന്ന ആരോപണമാണ് മന്ത്രി പൊളിച്ച് കയ്യില്‍ കൊടുത്തത്. എന്താണ് ഇക്കാര്യത്തിലെ വാദ - പ്രതിവാദങ്ങള്‍. കാണൂ...

സര്‍ക്കാര്‍ ആവശ്യത്തിനല്ല

സര്‍ക്കാര്‍ ആവശ്യത്തിനല്ല

ദേവസ്വം ബോര്‍ഡുകളിലെ പണം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്നാണ് ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ സഭയില്‍ അറിയിച്ചത്. ക്ഷേത്രങ്ങളിലെ വരുമാനം ട്രഷറികളില്‍ നിക്ഷേപിക്കാറില്ല.

അങ്ങോട്ട് കൊടുക്കുന്നുണ്ട്

അങ്ങോട്ട് കൊടുക്കുന്നുണ്ട്

സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ പണം എടുക്കുന്നില്ല എന്ന് മാത്രമല്ല, ക്ഷേത്രങ്ങളുടെ അനുബന്ധ വികസനത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നുണ്ട്. ക്ഷേത്രങ്ങള്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്.

എങ്കില്‍ പണം എവിടെപ്പോകുന്നു

എങ്കില്‍ പണം എവിടെപ്പോകുന്നു

ദേവസ്വം ബോര്‍ഡുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടിലേക്കാണ് പണം പോകുന്നത്. സര്‍ക്കാര്‍ ട്രഷറിയിലേക്കല്ല.

കോടതി ഇടപെടും

കോടതി ഇടപെടും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും തുക ചെലവഴിക്കണമെങ്കില്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി വേണം.

ശബരിമലയിലെ കാര്യം

ശബരിമലയിലെ കാര്യം

ശബരിമലയിലെ റോഡ് വികസനത്തിനും ആശുപത്രി നിര്‍മ്മാണത്തിനും സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്നുമാണ് പണം നല്‍കുന്നത്. ക്ഷേത്രത്തിലെ വരുമാനം അങ്ങനെ തന്നെ ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നത്.

 ഇതെന്തിനാണ് ഉപയോഗിക്കുന്നത്

ഇതെന്തിനാണ് ഉപയോഗിക്കുന്നത്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചെറുക്ഷേത്രങ്ങളുടെ നടത്തിപ്പ് കാര്യങ്ങള്‍ക്കും മറ്റുമാണ് ഈ തുക ഉപയോഗിക്കുന്നത്.

പത്മാഭസ്വാമി ക്ഷേത്രത്തിലോ

പത്മാഭസ്വാമി ക്ഷേത്രത്തിലോ

തിരുവനന്തപുരത്തെ ശ്രീപത്മാഭസ്വാമി ക്ഷേത്രത്തില്‍ അത്യാധുനിക രീതിയില്‍ സുരക്ഷ ഒരുക്കാന്‍ വേണ്ടിയും സര്‍ക്കാര്‍ തുക ചെലവഴിച്ചിട്ടുണ്ട്്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് റോഡ് വികസനം നടത്തുന്നതും സര്‍ക്കാരാണ്. ഇങ്ങനെ പോകുന്നു സര്‍ക്കാര്‍ വിവിധ ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Government made it's stand cleat in temple's fund expenditure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X