കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''നഗ്നത മറയ്ക്കാന്‍ ഒരു തുണ്ട് തുണിയ്ക്കായി ഞാന്‍ തിരഞ്ഞു'', ഗുജറാത്ത്കലാപത്തിന്‍റെ ഇരയുടെഓര്‍മകള്‍

Google Oneindia Malayalam News

2002 ലെ ഗുജറാത്ത് കലാപത്തിന്റെ നടക്കുന്ന ഓര്‍മ്മകളില്‍ നിന്ന് കാലമിത്ര കഴിഞ്ഞിട്ടും ഇരകള്‍ മോചിതരായിട്ടില്ല. അത്രമേല്‍ ഭീകരമായിരുന്നു 2002 ല്‍ ഗുജറാത്തില്‍ നടന്ന് നരനായാട്ട്. യുദ്ധമാകട്ടേ കലാപമാകട്ടേ നഷ്ടങ്ങള്‍ അധികവും സഹിയ്‌ക്കേണ്ടി വരിക സ്ത്രീകള്‍ക്ക് തന്നെയാണ്. കലാപനാളുകളില്‍ കണ്‍മുന്നില്‍ ബന്ധുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതും കുടുംബത്തിനെ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നതും കണ്ട ബില്‍ക്കീസ് ബാനുവിന്റെ വാക്കുകള്‍ ഇന്‍ഡ്യന്‍ കോട്ട്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കലാപത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും പൊതു സമൂഹത്തെ അസ്വസ്തമാക്കാന്‍ തുടങ്ങിയത്.

ഇന്ത്യാസ് ഡോട്ടര്‍ ബില്‍ക്കീസ് ബാനു എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് തന്റെ ദുരനുഭവങ്ങളെപ്പറ്റി ബില്‍ക്കീസ് പറയുന്നത്. അഞ്ച് മാസം ഗര്‍ഭിണിയായ തന്നെ അക്രമികള്‍ കൈയ്യും കാലും ബന്ധിച്ച് കൂട്ടബലാത്സംഗം ചെയ്തു. എല്ലാവരും പരിചയക്കാര്‍. കുടുംബത്തിലെ നാല് പുരുഷന്‍മാരെ കൊന്നു. അമ്മയും സഹോദരിയും കണ്‍മുന്നില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി.' എന്റെ വയറ്റില്‍ അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് അവരോട് പറയണമെന്ന് എനിയ്ക്ക് തോന്നി. പക്ഷേ.....'' ബില്‍ക്കിസിന്‍റെ വാക്കുകള്‍. ബില്‍ക്കിസിന് പറയാനുള്ളത് ഇവിടെ അവസാനിയ്ക്കുന്നില്ല...കാണൂ

ബില്‍ക്കീസ് ബാനോ പറയുന്നത്

ബില്‍ക്കീസ് ബാനോ പറയുന്നത്

'എന്റെ കുടുംബത്തിലെ നാല് പുരുഷന്‍മാരേയും അവര്‍ കൊന്നു. സ്ത്രീകളെ വിവസ്ത്രരാക്കി മാറി മാറി അവര്‍ ബലാത്സംഗം ചെയ്തു..പലതവണ. എന്റെ കൈയ്യിലുണ്ടായിരുന്ന മൂന്ന് വയസുകാരിയായ മകള്‍ സലേഹയെ അവര്‍ തട്ടിപ്പറിച്ചു. അവര്‍ അവളെ മുകളിലേയ്ക്ക് എറിഞ്ഞു. അവളുടെ കുഞ്ഞ് തല ഒരു പാറക്കല്ലില്‍ ഇടച്ച് ചിതറി. അവരെന്നെ കടന്ന് പിടിച്ചു എന്റെ കൈകളും കാലുകളും അവര്‍ പിടിച്ച് വച്ചു...പലരായി മാറി മാറി എന്നെ ബലാത്സംഗം ചെയ്തു'

മര്‍ദ്ദനം

മര്‍ദ്ദനം

''ബലാത്സംഗത്തിന് ശേഷം അവരെന്നെ അതിക്രൂരമായി മര്‍ദ്ദിച്ചു, തലയില്‍ ഇരുമ്പ് കമ്പി കൊണ്ട് മര്‍ദ്ദിച്ചു. മരിച്ചെന്ന് കരുതിയാകണം അവര്‍ പോയി. അഞ്ച് മണിയ്ക്കൂറിലേറെ ഞാന്‍ ബോധമില്ലാതെ കിടന്നു. ബോധം തെളിഞ്ഞപ്പോള്‍ നഗ്നത മറയ്ക്കാന്‍ ഒരു തുണ്ട് തുണി തിരഞ്ഞു..പക്ഷേ എനിയ്ക്ക് കണ്ടെത്താനായില്ല. വെള്ളവും ഭക്ഷണവും ഇല്ലാതെ ഒന്നര ദിവസം ഞാനൊരു കുന്നിന്‍ മുകളില്‍ കഴിഞ്ഞു. ഒടുവില്‍ ഞാനൊരു ആദിവാസി കോളനിയില്‍ അഭയം തേടി. ഒരു ഹിന്ദുവാണെന്ന് പരിചയപ്പെടുത്തിയായിരുന്നു അഭയം തേടിയത്'''

അവരനെന്നോട്

അവരനെന്നോട്

'' കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ആ അക്രമികള്‍ ഞങ്ങളോട് പറഞ്ഞത്. അതൊരിയ്ക്കല്‍ കൂടി പറയാന്‍ എനിയ്ക്കാവില്ല. എന്റെ കണ്‍മുന്നില്‍ വച്ച് അവരന്റെ അമ്മയേയും സഹോദരിയേയും 12 ബന്ധുക്കളേയും നിഷ്‌കരുണം കൊന്നു. ആക്രമിയ്ക്കപ്പെടുമ്പോള്‍ ഞാന്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. എന്നെ ഉപദ്രവിയ്ക്കരുതെന്ന് അവരോട് ഉറക്കെ വിളിച്ച് പറയണമെന്നുണ്ടായിരുന്നു. പക്ഷേ...അവരുടെ കാലുകള്‍ എന്റെ വായിലും മുഖത്തുമായിരുന്നു''

അവര്‍....

അവര്‍....

''എന്നെ ബലാത്സംഗം ചെയ്തവരെല്ലാം വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് പരിചയമുള്ളവരായിരുന്നു. ഞങ്ങളുടെ വീട്ടില്‍ നിന്നാണ് അവര്‍ പാല്‍ വാങ്ങിയിരുന്നത്. എന്നിട്ടും അവര്‍ക്ക് നാണമില്ലേ ഞങ്ങളോട്....എങ്ങനെ ഞാനവരുടെ ക്രൂരത മറക്കും''

സല്യൂട്ട് ബില്‍ക്കിസ്....

സല്യൂട്ട് ബില്‍ക്കിസ്....

2002 ല്‍ ബില്‍ക്കീസ് നേരിട്ട ദുരിതങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു. പക്ഷേ ഒരിയ്ക്കലും തന്റെ കുടുംബത്തോട് തെറ്റ് ചെയ്തവരെ വെറുതെ വിടാന്‍ ബില്‍ക്കീസ് തയ്യാറായിരുന്നില്ല. അക്രമികള്‍ക്കെതിരെ പരാതി നല്‍കി. ബിജെപി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചു

ഓര്‍മ്മകളുണ്ടായിരിയ്‌ക്കേണം എപ്പോഴും

ഓര്‍മ്മകളുണ്ടായിരിയ്‌ക്കേണം എപ്പോഴും

13 വര്‍ഷത്തിന് ശേഷം താന്‍ അനുഭവിച്ച യാതനകള്‍ ബില്‍ക്കീസ് എന്ന യുവതി ലോകത്തോട് വിളിച്ച് പറയുമ്പോള്‍...ഓര്‍ക്കണം ഓര്‍ക്കപ്പെടണം ഇന്ത്യയില്‍ ഇന്നും അറിയുന്നതും അറിയപ്പെടാതെ പോകുന്നതുമായ കലാപങ്ങളുടെ ഇരകളെ....ജീവച്ഛവമായി ജീവിയ്ക്കുന്ന ഒരുകൂട്ടം സ്ത്രീകളെ.

English summary
Gujarat Riot victim Bilkis Bano explains her bad experiences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X