കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ്- കുവൈത്ത് യുദ്ധം... സംഭവിച്ചതിങ്ങനെ

  • By ജോയി ഏനാമാവ്
Google Oneindia Malayalam News

ഇറാഖിന്റെ കുവൈത്ത് അധിനിവേശവും തുടര്‍ന്നുണ്ടായ രൂക്ഷമായ യുദ്ധവും... സുപ്രധാന സംഭവങ്ങളെ ഇങ്ങനെ ചുരുക്കിയെഴുതാം

1990 ആഗസ്റ്റ് 2 : ഒരു ലക്ഷത്തോളം പട്ടാളക്കാരും നിരവധി ടാങ്കുകളുടെ അകമ്പടിയുമായി ഇറാഖ് പട്ടാളം കുവൈത്തില്‍ അധിനിവേശിച്ചു

ആഗസ്റ്റ് 6 : ഇറാഖിനുമേല്‍ ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തി

ആഗസ്റ്റ് 7 : അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് അറബിനാടുകളെ സംരക്ഷിക്കാനായി ഓപ്പറേഷന്‍ ഡസര്‍ട്ട് ഷീല്‍ഡിനു തുടക്കമിട്ടു

ആഗസ്റ്റ് 8 : ഇറാഖിന്റെ 19-ാമത്തെ പ്രവശ്യയായി കുവൈത്തിനെ പ്രഖ്യാപിച്ചു

ആഗസ്റ്റ് 25 : ബലപ്രയോഗത്തിലൂടെ ഇറാഖിനുമേല്‍ ഉപരോധം നടപ്പിലാക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ രക്ഷാസമിതി പാസാക്കി

Gulf War

1990 നവംബര്‍ 29 :1991 ജനുവരിക്കകം ഇറാഖ് കുവൈത്തില്‍ നിന്നും ഉപാധികളൊന്നും കൂടാതെ ഒഴിഞ്ഞു പോയില്ലെങ്കില്‍ സൈനീകനടപടിയിലൂടെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ അനുമതി നല്‍കികൊണ്ട് ഐക്യരാഷ്ട്രസഭ പ്രമേയം

1991 ജനുവരി 16-17 : ഓപ്പറേഷന്‍ ഡസര്‍ട്ട് സ്റ്റോം എന്ന പേരില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന ബാഗ്ദാദിനു മുകളില്‍ ബോംബു വര്‍ഷം ആരംഭിച്ചു. ഇറാഖിനെതിരെ യുദ്ധം തുടങ്ങി

1991 ഫെബ്രുവരി 24 : സഖ്യസേന ഇറാഖിനെതിരെ കരയുദ്ധത്തിനു തുടക്കമിട്ടു

1991 ഫെബ്രുവരി 27 : ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങള്‍ ഇറാഖ് പാലിക്കുമെന്ന് ബാഗ്ദാദ് റേഡിയോ പ്രഖ്യാപനം
1991 ഫെബ്രുവരി 27 : കുവൈത്തിന്റെ മോചനം.
1991 ഫെബ്രുവരി 28 : ഇറാഖിനു നേരെയുള്ള ആക്രമണം സഖ്യസേന അവസാനിപ്പിച്ചു

1991 മാര്‍ച്ച് 14 : ഭരണാധികാരിയായിരുന്ന അമീര്‍ കുവൈത്തിലേക്കു തിരിച്ചെത്തി

1991 ഏപ്രില്‍ 6 : വെടിനിര്‍ത്തലിന്റെ ഉപാധികള്‍ ഇറാഖ് അംഗികരിച്ചു കരാറില്‍ ഒപ്പുവെച്ചു

1991 ഏപ്രില്‍ 11 : യുദ്ധം അവസാനിച്ചതായി ഐക്യരാഷ്ട്ര സഭ രക്ഷാസമിതി പ്രഖ്യാപിച്ചു

English summary
25 th Anniversary of Gulf War- Joy Enamavu writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X