കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണിനേക്കാള്‍ തോക്കിന് വില കുറവ്... അങ്ങനെയൊരു നഗരം!!! അത്ര ദൂരെയൊന്നുമല്ലിത്

Google Oneindia Malayalam News

തോക്ക് എന്ന് പറഞ്ഞാല്‍ നമ്മള്‍ മലയാളികളെ സംബന്ധിച്ച് അല്‍പം പേടിയൊക്കെ തോന്നിപ്പിയ്ക്കുന്ന സാധനമാണ്. നാട്ടില്‍ തോക്ക് വാങ്ങാന്‍ കിട്ടുന്ന സ്ഥലങ്ങളുണ്ടോ എന്ന് പോലും നമുക്ക് അറിയില്ല. ഒരു തോക്കിന് എത്ര വിലവരും എന്ന് ചോദിച്ചാല്‍ സാധാരണ മലയാളികള്‍ കൈമലര്‍ത്തും.

Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 4 വര്‍ഷം പീഡിപ്പിച്ചു, അതും 4 പേര്‍... കണ്ണൂരുകാര്‍ കേള്‍ക്കണംRead Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 4 വര്‍ഷം പീഡിപ്പിച്ചു, അതും 4 പേര്‍... കണ്ണൂരുകാര്‍ കേള്‍ക്കണം

എന്നാല്‍ പാകിസ്താനിലെ ദാര ആദംഖേലില്‍ പോയാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. കാരണം ഇവിടെ നിങ്ങള്‍ക്ക് എത്ര തോക്ക് വേണമെങ്കിലും വാങ്ങിക്കാം. ഒരു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വരുന്ന ചെലവ് പോലും ഉണ്ടാകില്ല. അത്രയ്ക്ക് ചീപ്പ് ആണ് ഇവിടെ തോക്കുകള്‍!!!

ഒരു സമാന്തര ആയുധ നിര്‍മാണ/വില്‍പന കേന്ദ്രമാണ് ദാര. എല്ലാം നിയമ വിരുദ്ധം. ദാര ആദംഖേലിനെ കുറിച്ച് അറിയാതെ പോകരുത്... ഇതാ വിവരങ്ങള്‍

പാകിസ്താനില്‍

പാകിസ്താനില്‍

പാകിസ്താനിലെ ഗോത്രമേഖലയിലാണ് ദാര ആദംഖേല്‍. പെഷവാറില്‍ നിന്ന് വെറും 30 കിലോമീറ്റര്‍ മാത്രം അകലെയാണിത്.

കള്ളത്തോക്കിന്റെ കേന്ദ്രം

കള്ളത്തോക്കിന്റെ കേന്ദ്രം

ലോകത്ത് ഏറ്റവും അധികം കള്ളത്തോക്ക് ഉണ്ടാക്കുന്ന സ്ഥലം ഏതെന്ന് ചോദിച്ചാല്‍ ദാര ആദം ഖേല്‍ എന്ന് നിങ്ങള്‍ക്ക് മടിച്ചുനില്‍ക്കാതെ ഉത്തരം പറയാം. ആയുധ നിര്‍മാണത്തില്‍ ഇവര്‍ക്കൊരു പാരമ്പര്യവും ഉണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം?

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം?

ശിപ്പായി ലഹളയുടെ സമയത്ത് രക്ഷപ്പെട്ട് വന്ന ഒരു ബ്രിട്ടീഷ് പട്ടാളക്കാരന്‍ ആണ് ദാരയില്‍ ആയുധ നിര്‍മാണം തുടങ്ങിയത് എന്നാണ് കഥ. ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് പറയാന്‍ പറ്റില്ല.

കൈത്തോക്ക് മുതല്‍ എകെ 47 വരെ

കൈത്തോക്ക് മുതല്‍ എകെ 47 വരെ

ചെറിയ കൈത്തോക്ക് മുതല്‍ എകെ 47 വരെ ദാരയില്‍ നിങ്ങള്‍ക്ക് കാണാം. എല്ലാം ഇവിടത്തെ സാധാരണക്കാരായ കൊല്ലന്‍മാര്‍ നിര്‍മിച്ചതാണ്.

എന്ത് വിലവരും

എന്ത് വിലവരും

ദാരയിലെ മാര്‍ക്കറ്റില്‍ ലോകോത്തര തോക്കുകളെല്ലാം ചുരുങ്ങിയ വിലയ്ക്ക് കിട്ടും. എഫ്ബിഐക്കാര്‍ ഉപയോഗിക്കുന്ന എംപി5 മെഷീന്‍ ഗണ്ണിന് വില വെറും 7000 രൂപ മാത്രം. എകെ 47 ന് പതിനയ്യായിരത്തില്‍ താഴെ മാത്രമേ വിലയുള്ളൂ.

ഇപ്പോള്‍ ഇടിവാണ്

ഇപ്പോള്‍ ഇടിവാണ്

ഇത്രയം കുറഞ്ഞ വിലയ്ക്ക് തോക്കുകള്‍ കിട്ടുമെങ്കിലും കുറച്ച് കാലമായി ദാരയില്‍ കച്ചവടം കുറവാണെന്നാണ് പറയുന്നത്. ഒരു പക്ഷേ പണ്ട് നടന്നിരുന്നതിനെ അപേക്ഷിച്ച് നോക്കുമ്പോഴെങ്കിലും.

മുജാഹിദ്ദീനുകള്‍ക്ക് വേണ്ടി

മുജാഹിദ്ദീനുകള്‍ക്ക് വേണ്ടി

അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയനെതിരെ മുജാഹിദ്ദീനുകള്‍ പോരാടുന്ന കാലമായിരുന്നു ദാരയുടെ സുവര്‍ണ കാലഘട്ടം. ആയിരക്കണക്കിന് തോക്കുകളാണ് അന്ന് വിറ്റഴിയ്ക്കപ്പെട്ടത്.

ഏഴായിരത്തോളം കടകള്‍

ഏഴായിരത്തോളം കടകള്‍

ഏഴായിരത്തോളം തോക്ക് വില്‍പന ശാലകള്‍ ഉണ്ടായിരുന്നു ഒരുകാലത്ത് ദാരയില്‍. എന്നാല്‍ ഇപ്പോള്‍ അത് ഏതാണ്ട് പകുതിയായി കുറഞ്ഞിട്ടുണ്ടത്രെ.

ഏത് ആയുധവും

ഏത് ആയുധവും

ലോകത്ത് നിര്‍മിച്ചിട്ടുള്ള ഏത് ആയുധത്തിനും തങ്ങള്‍ക്ക് ഡൂപ്ലിക്കേറ്റ് ഉണ്ടാക്കാന്‍ പറ്റുമെന്നത് ദാരയിലെ കൊല്ലന്‍മാരുടെ ആത്മവിശ്വാസം അല്ല, സ്വകാര്യ അഹങ്കാരം കൂടിയാണ്.

ഉരുക്ക് കിട്ടുന്നത്?

ഉരുക്ക് കിട്ടുന്നത്?

കറാച്ചി തുറമുഖത്ത് നിന്ന് ഉപേക്ഷിയ്ക്കപ്പെടുന്ന ഉരുക്ക് സാമഗ്രികള്‍ എത്തിച്ചാണ് ഇവര്‍ തോക്കുകള്‍ ഉണ്ടാക്കുന്നത്. വാഹനങ്ങള്‍ പൊളിച്ചും ഇവര്‍ ലോഹം എടുക്കും.

താലിബാന്റെ കാലം

താലിബാന്റെ കാലം

ഗോത്രമേഖലകളില്‍ പാക് താലിബാന്‍ പിടിമുറുക്കിയപ്പോഴാണ് ദാരയുടെ കഷ്ടകാലം തുടങ്ങുന്നത്. സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയപ്പോള്‍ കച്ചവടം കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ അല്‍പം ഇളവൊക്കെ വന്ന് തുടങ്ങിയിട്ടുണ്ടത്രെ.

ഡൂപ്ലിക്കേറ്റുകളുടെ നഗരം

ഡൂപ്ലിക്കേറ്റുകളുടെ നഗരം

പ്രതാപ കാലത്ത് ദാര ഡൂപ്ലിക്കേറ്റുകളുടെ നഗരം എന്ന രീതിയിലും അറിയപ്പെട്ടിരുന്നത്. തോക്കുകള്‍ മാത്രമല്ല, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റകളും ഇവിടെ ലഭ്യമായിരുന്നത്രെ. മയക്കുമരുന്ന് മാഫിയയും ഇവിടെ ശക്തമായിരുന്നു

 സൗകര്യങ്ങളില്ല

സൗകര്യങ്ങളില്ല

ഒരുപാട് സാങ്കേതിക സൗകര്യങ്ങളോടെയാണ് ഇവിടത്തെ കൊല്ലന്‍മാര്‍ അത്യാധുനിക തോക്കുകള്‍ നിര്‍മിയ്ക്കുന്നത് എന്ന് കരുതരുത്. നമ്മുടെ നാട്ടിലെ ആലകളേക്കാള്‍ അല്‍പം പോലും മെച്ചമൊന്നും അല്ല ഇവിടത്തെ സ്ഥിതി.

വിദേശികള്‍ക്ക്

വിദേശികള്‍ക്ക്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വിദേശികള്‍ക്ക് ഇവിടെ നിന്ന് തോക്ക് വാങ്ങാന്‍ കഴിയില്ല. കര്‍ശന നിയന്ത്രണമാണ് ഇക്കാര്യത്തില്‍ ഉള്ളത്.

English summary
Darra Adamkhel- Gunfire echoes through a dusty northwest tribal town, the soundtrack to Pakistan's biggest arms black market, where Kalashnikovs welded from scrap metal are cheaper than smartphones and sold on an industrial scale.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X