കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകാദശി വ്രതം എടുത്താൽ കുടുംബത്തിന് ഐശ്വര്യമുണ്ടാകും; വ്രതം അനുഷ്ഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നവമിയും ദശമിയു പോലെ ഏറെ പ്രധാനമാണ് ഗുരുവായൂർ ഏകാദശിയും

  • By Ankitha
Google Oneindia Malayalam News

വിഷ്ണുവിന്റെ പ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി അനിഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി വ്രതം. കേരളത്തിൽ ആചരിക്കുന്ന ഏകാദശികളിൽ പ്രദാനമാണ് വ്യശ്ചിക മാസത്തിലെ ഏകാദശി. ഇതാണ് ഗുരുവായൂർ ഏകാദശി. നവമിയും ദശമിയു പോലെ ഏറെ പ്രധാനമാണ് ഗുരുവായൂർ ഏകാദശിയും. ഈ ദിവസം ഗുരുവായൂറർ ക്ഷേത്ര നട അടക്കാറില്ല. രാവിലെ 3 മണിക്ക് നിർമ്മാല്യ പൂജയോട് തുറക്കുന്ന ക്ഷേത്ര നട അന്ന് രാത്രി 9 മണിയ്ക്ക് ശേഷം മാത്രമേ അടയ്ക്കുകയുള്ളൂ. അന്ന് കണ്ണനെ കാണാനു അനുഗ്രഹം വങ്ങാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരണക്കണക്കിന് ജനങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്.

fasting

മാർപാപ്പയുടെ മ്യാൻമാർ സന്ദർശനം; റോഹിങ്ക്യൻ എന്ന വാക്ക് ഉച്ഛരിച്ചില്ല; കാരണം വിശ്വാസികൾ...മാർപാപ്പയുടെ മ്യാൻമാർ സന്ദർശനം; റോഹിങ്ക്യൻ എന്ന വാക്ക് ഉച്ഛരിച്ചില്ല; കാരണം വിശ്വാസികൾ...

ഗുരുവായൂർ ഏകാദശിയോടേ് അനുബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട് ചടങ്ങാണ് ഏകാദശി വിളക്ക്. ഇതു ഒരു മാസത്തിനു മുൻപ് തന്നെ ആരംഭിക്കും. ഗുരുവായൂർ ക്ഷേത്ര മുഴുവനും ദീപങ്ങൾ കത്തിക്കും. ഏകാദശി ദിവസം പൂജയ്ക്ക് ശേഷമായിരിക്കും വിളക്ക് ആരംഭിക്കുക.. ആന എഴുന്നള്ളത്തോടു കൂടിയായിരിക്കും വിളക്കു നടത്തുക.

 ഉൻ ജീവനോടെയുണ്ട്, ട്രംപിന് മറുപടിയുമായി ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ, കരുതിയിരിക്കാൻ അമേരിക്ക ഉൻ ജീവനോടെയുണ്ട്, ട്രംപിന് മറുപടിയുമായി ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ, കരുതിയിരിക്കാൻ അമേരിക്ക

ഏകാദശി വ്രതം

ഏകാദശി വ്രതം

ഭഗവാൻ മഹാവിഷ്ണു വിന്റെ അനുഗ്രഹത്തിന് വേണ്ടിയാണ് ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്.. സ്ത്രീ പുരുഷ ഭേദമന്യേയാണ് വ്രതം അനുഷ്ഠിക്കുന്നത്. വൃശ്ചിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശി നാളിലാണ് വ്രതമെടുക്കേണ്ടത്.

ഐതീഹ്യം‌‌

ഐതീഹ്യം‌‌

അസുരന്മാരെ നശിപ്പിക്കാനായി മഹാവിഷ്ണുവിൽ നിന്ന് ഉൽഭവിച്ച ദേവിയാണ് ഏകാദശി. ഏകാദശി ദിവസത്തിൽ ഉൽഭവിച്ചതു കൊണ്ട് ദേവിയ്ക്ക് ഏകാദശിയെന്ന് പേരു നൽകി. ബ്രഹ്മദേവൻ സൃഷ്ടിച്ച് അസുരനാണ് താലംജംഘൻ. അദ്ദേഹത്തിന്റെ മകൻ മുകനുമൊത്ത് ചന്ദ്രാവതിപുരിയിലായിരുന്നു താമസം. ഒരു ദിവസം ഇരുവരും ചേർന്ന് ഇന്ദ്രലോകത്തെ ആക്രമിച്ച് ഇന്ദ്രസ്ഥാനം കൈക്കലാക്കി. ഇതിനെ തുടർന്ന് ദേവന്മാര്‍ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവൻ അവരെ മഹാവിഷ്ണുവിന്റെ അടുത്തേയ്ക്ക് അയക്കുകയായിരുന്നു. ദേവന്മാര്‍ വിഷ്ണുവിനോട് സങ്കടം ഉണര്‍ത്തിച്ചപ്പോള്‍ വിഷ്ണുവില്‍ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവിയെ സൃഷ്ടിച്ചു. തുടർന്ന് ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. ഇതിന്റെ പ്രത്യുപകാരമായി എന്തു വേണമെന്ന് ഭഗവാൻ ചോദിച്ചപ്പോൾ സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ദേവി ആവശ്യപ്പെട്ടു. ദേവിയ്ക്ക് ഭഗവാൻ അങ്ങനെ ഒരു വ്രതം നൽകി. അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്.

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ

ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ

ഏകാദശി വ്രതം അനുഷ്ഠിക്കുന്നതോടെ തങ്ങൾ ചെയ്ത പാപങ്ങളെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസം. ഏകാദാശി ദിവസം രാവിലെ കുളിച്ച് വൃത്തിയായി അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ പോകുക. ഏകാദശി നാളിൽ വിഷ്ണു സഹസ്രനാമം,വിഷ്ണു അഷ്ടോത്തരം എന്നിവ ചൊല്ലണം. പകൽ സമയങ്ങളിലെ ഉറക്കം ഒഴിവാക്കണം. രാത്രിയിൽ വിഷ്ണു ക്ഷേത്രങ്ങളിലെ ഭജനയിൽ മുഴുകന്നതാണ് ഉത്തമം.

ആഹരം ഒഴിവാക്കണം

ആഹരം ഒഴിവാക്കണം

അന്നത്തെ ദിവസം മുഴുവൻ ഉപവസിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ അരി ആഹാരം ഉപേക്ഷിച്ചുകൊണ്ട് മാത്രം വ്രതം അനുഷ്ഠിക്കാം. ,ധാന്യം, തേൻ, മാസം, എണ്ണ, സ്റ്റീൽ പാത്രത്തിലെ ഭക്ഷണം, എന്നിവ ഒഴിവാക്കുക. പകുതി വ്രതം അനുഷ്ഠിക്കുന്നവർക്ക് പഴം, പാൽ എന്നിവ ഉപയോഗിക്കാം.

വ്രതം അവസാനിപ്പിക്കേണ്ടത്

വ്രതം അവസാനിപ്പിക്കേണ്ടത്

ഏകാദശി വ്രതം തൊട്ടടുത്ത ദിവസമായ ദ്വാദശി നാളിലാണ് അവസാനിപ്പിക്കുക. വ്രതം ആരംഭിച്ചതുപോലെ തന്നെ കുളിച്ച് ശുദ്ധിയായി വിഷ്ണു നാം ജപിച്ചു വേണം വ്രതം അവസാനിപ്പിക്കാൻ

English summary
Guruvayur Ekadasi or Guruvayoor Ekadasi, observed on the Shukla Paksha (bright fortnight Ekadasi during the Malayalam month of Vrischikam...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X