കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്വാളിയോറില്‍ കോണ്‍ഗ്രസ് കളം പിടിക്കുന്നു.... ഇത്തവണ പൊടിപാറും

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : ഗ്വാളിയോറിൽ ഇത്തവണ ആര് ജയിച്ച് കേറും? | Oneindia Malayalam

സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ മധ്യപ്രദേശ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ഏറ്റവും ശ്രദ്ധാകേന്ദ്രമായ സംസ്ഥാനമാണ്. കോണ്‍ഗ്രസ് മുന്നേറ്റം തുടരുമോ കോണ്‍ഗ്രസ് തിരിച്ചുവരുമോ തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഗ്വാളിയോറാണ് സംസ്ഥാനത്ത് ഏറ്റവും ശക്തമായ ഗ്ലാമര്‍ പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലം. നിലവില്‍ നരേന്ദ്ര സിംഗ് തോമറാണ് ഇവിടെ നിന്നുള്ള എംപി. സംസ്ഥാന തിരഞ്ഞെടുപ്പിലെ പോരാട്ടം ലോക്‌സഭയിലൂടെ മറികടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയുടെ ശക്തമായ കോട്ട കൂടിയാണ് ഗ്വാളിയോര്‍.

1

കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയായ ഗ്വാളിയോര്‍ 2007 മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. 2014ല്‍ ശക്തമായ പോരാട്ടമാണ് ഇവിടെ നടന്നത്. ബിജെപിയുടെ നരേന്ദ്ര സിംഗ് തോമറിന് 4,42,796 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ അശോക് സിംഗിന് 4,13,097 വോട്ടുകളും ലഭിച്ചു. മോദി തരംഗം ആഞ്ഞടിച്ചിട്ടും 29,699 വോട്ടുകള്‍ക്കായിരുന്നു തോമറിന്റെ വിജയം. മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് 68196 വോട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തവണ ബിഎസ്പി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ കാറ്റ് മാറിവീശാന്‍ എല്ലാ സാധ്യതയുമുണ്ട്. അതേസമയം ബിജെപിയുടെ ജനപ്രീതി കുറഞ്ഞ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് തോമര്‍.

1

തോമര്‍ കേന്ദ്ര മന്ത്രികൂടിയാണ്. ഗ്രാമീണ വികസന വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. കേന്ദ്ര മന്ത്രിമാരില്‍ ജനപ്രീതി കുറഞ്ഞ നേതാവാണ് അദ്ദേഹം. ഇത്തവണ ഗ്വാളിയോറില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കില്ല എന്ന് പോലും ബിജെപിക്കുള്ളില്‍ സംസാരമുണ്ട്. എന്നാല്‍ പാര്‍ലമെന്ററികാര്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന മന്ത്രിയാണ് അദ്ദേഹം. മോദി സര്‍ക്കാരിന്റെ വികസന കാര്യങ്ങളെ പൊതുമധ്യത്തില്‍ അവതരിപ്പിക്കുന്നതിലും അതിനെ പ്രതിരോധിക്കുന്നതിലും മുന്‍പന്തിയിലുള്ള മന്ത്രിയാണ് തോമര്‍. പക്ഷേ ഗ്വാളിയോറില്‍ അദ്ദേഹത്തിന് സ്വാധീനം കുറഞ്ഞുവരുന്നതും ജോതിരാദിത്യ സിന്ധ്യ വന്‍ നേതാവായതുമാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.

1

എട്ട് നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് ഗ്വാളിയോര്‍ ലോക്‌സഭാ മണ്ഡലം. ഗ്വാളിയോര്‍ റൂറല്‍, ഗ്വാളിയോര്‍ ഈസ്റ്റ്, ഗ്വാളിയോര്‍, ഗ്വാളിയോര്‍ സൗത്ത്, ബീത്താര്‍വാര്‍, ദാബ്ര, കരേര, പൊഹാരി എന്നിവയാണ് മണ്ഡലങ്ങള്‍. കുടിയേറ്റ വിഭാഗം ഏറ്റവുമുള്ള ജില്ലാണ് ഗ്വാളിയോര്‍. രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക വളര്‍ച്ചയുള്ള മേഖല കൂടിയാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്മാര്‍ട്ട് സിറ്റീസ് മിഷനിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ ഗ്വാളിയോറും ഉണ്ട്. അതേസമയം മലിനീകരണമാണ് മണ്ഡലം നേരിടുന്ന പ്രധാന വെല്ലുവിളി. ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ ഏറ്റവുമധികം മലിനീകരണം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ്.

1

മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മണ്ഡലമായിട്ടാണ് ഗ്വാളിയോര്‍ അറിയപ്പെടുന്നത്. 1952ല്‍ ഹിന്ദു മഹാസഭയാണ് ഈ മണ്ഡലത്തില്‍ആദ്യമായി വിജയിച്ചത്. 1957ലാണ് കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ ആദ്യമായി വിജയിക്കുന്നത്. മാധവ റാവു സിന്ധ്യയുടെ കാലത്ത് ഒരിക്കല്‍ പോലും കോണ്‍ഗ്രസ് ഇവിടെ തോല്‍വി അറിഞ്ഞിട്ടില്ല. 1984ലാണ് സിന്ധ്യ ഇവിടെ ആദ്യമായി വിജയിക്കുന്നത്. 1998 വരെ അദ്ദേഹം ഇവിടെ വിജയിച്ചു. 2004ലും കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നു. അതേസമയം യശോദരരാജ സിന്ധ്യ2 2007ല്‍ ഈ മണ്ഡലം തിരിച്ച് പിടിച്ചു. അതിന് ശേഷം ബിജെപി ഇവിടെ തോല്‍വി അറിഞ്ഞിട്ടില്ല.

1

ഇത്തവണ കോണ്‍ഗ്രസിനെ ഇവിടെ ശക്തമാക്കുന്ന ഘടകം ജോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യമാണ്. സിന്ധ്യ മത്സരിച്ചാല്‍ അത് ഗ്വാളിയോറില്‍ മൊത്തത്തില്‍ ബിജെപിക്ക് തിരിച്ചടിയാവും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്വാളിയോറില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം ഇവിടെ ബിജെപിക്ക് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് യശോദരരാജ സിന്ധ്യ മത്സരിച്ചാല്‍ മാത്രമാണ്. നഗര വോട്ടര്‍മാരില്‍ നല്ലൊരു പങ്കും സിന്ധ്യ കുടുംബത്തെ പിന്തുണയ്ക്കുന്നുണ്ട്. യശോദര മത്സരിച്ചാല്‍ കനത്ത പോരാട്ടം ഇവിടെ നടക്കും. കോണ്‍ഗ്രസിന്റെ സംഘടനാ ശക്തി വര്‍ധിച്ചതിനാല്‍ ഇത്തവണ ഗ്വാളിയോറില്‍ വിജയം ആവര്‍ത്തിക്കുക ബിജെപിക്ക് ബുദ്ധിമുട്ടേറിയ കാര്യമാകും.

English summary
gwalior lok sabha constituency narendra tomar perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X