കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിമാസം 1 ലക്ഷം ഡോളര്‍ സമ്പാദിക്കുന്ന ഹാക്കര്‍, ആരാണിയാള്‍?

  • By കിഷോർ
Google Oneindia Malayalam News

ഒരാളെക്കുറിച്ചല്ല, എന്നാല്‍ ഒരേ സ്വഭാവമുള്ളവരെക്കുറിച്ചാണ് താനും. ലക്ഷക്കണക്കിന് ഓട്ടോമേറ്റഡ് ഈ മെയിലുകള്‍ അയച്ചും മറ്റുമായി ഒരു ഹാക്കര്‍ പ്രതിമാസം 60,000 മില്യണ്‍ മുതല്‍ 1 ലക്ഷം മില്യണ്‍ വരെ സമ്പാദിക്കുന്നു എന്നാണ് സെക്യുരിറ്റി കമ്പനിയായ ട്രസ്റ്റ്‌വെയറിന്റെ ഒരു പഠനം പറയുന്നത്.

വ്യാജ പ്രൊഡക്ടുകളിലേക്കും സര്‍വ്വീസുകളിലേക്കുമുള്ള ലിങ്കുകളായിരിക്കും ഈ മെയിലുകളില്‍. ചിലര്‍ ഇത് അവഗണിക്കും, ചിലര്‍ മറുപടി അയക്കും. കൂട്ടത്തില്‍ ചിലര്‍ അയക്കുന്ന പണം ഹാക്കറുടെ അക്കൗണ്ടിലേക്ക് സുരക്ഷിതമായി എത്തും. റിഗ് എക്്‌സ്‌പ്ലോയിറ്റ് കിറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ കമ്പ്യൂട്ടറുകളെ ലക്ഷ്യം വെക്കുന്നത് എന്നാണ് ട്രസ്റ്റ്‌വെയറിന്റെ റിസര്‍ച്ച് നടത്തുന്നവര്‍ പറയുന്നത്. കൂടുതല്‍ വായിക്കൂ..

 വിശ്വസിക്കാന്‍ പ്രയാസം

വിശ്വസിക്കാന്‍ പ്രയാസം

എക്‌സ്‌പ്ലോയിറ്റ് കിറ്റുകള്‍ ഉപയോഗിച്ച് പ്രതിദിനം 27000 കംപ്യൂട്ടറുകള്‍ ആക്രമിക്കപ്പെടുന്നു. മാല്‍വെയറുകള്‍ പ്രചരിപ്പിക്കുകയാണ് കൂടുതല്‍ എക്‌സ്‌പ്ലോയിറ്റ് കിറ്റുകളും ചെയ്യുന്നത്.

 പണം ലഭിക്കുന്ന വഴി ഇങ്ങനെ

പണം ലഭിക്കുന്ന വഴി ഇങ്ങനെ

വ്യാജമായ ഉത്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്ന ഇമെയിലുകളാണ് അയയ്ക്കുന്നത്. ഇമെയില്‍ കിട്ടുന്ന ചിലര്‍ ഇതിനോട് പ്രതികരിക്കുന്നതോടെ പണം ഹാക്കര്‍ക്കു ലഭിക്കും.

നുഴഞ്ഞുകയറ്റം ഡാറ്റയിലേക്കും

നുഴഞ്ഞുകയറ്റം ഡാറ്റയിലേക്കും

മാല്‍വെയറുകള്‍ ഇമെയിലൂടെ അയയ്ക്കുകയാണ് മറ്റൊരു മാര്‍ഗ്ഗം. ഇതിലൂടെ കംപ്യൂട്ടറുകളിലേക്കും അതിലെ ഡാറ്റയിലേക്കും നൂഴഞ്ഞുകയറാനാകും. ഇത്തരം ഡാറ്റ ബ്ലാക് മാര്‍ക്കറ്റില്‍ വിറ്റഴിക്കാനോ സമര്‍ത്ഥമായി ഉപയോഗപ്പെടുത്താനോ ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ സാധിക്കും.

നാശം വിതയ്ക്കാനുമാകും

നാശം വിതയ്ക്കാനുമാകും

പ്രതിദിനം 27000 കംപ്യൂട്ടറുകളെങ്കിലും ഇത്തരത്തിലുള്ള മാല്‍വെയര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. മറ്റുള്ള എക്കൗണ്ടുകളിലേക്കും ചാറ്റ് വിന്‍ഡോകളിലേക്കും കടന്നു ചെല്ലാനും അത് സ്വീകരിക്കുന്ന എക്കൗണ്ടുകളില്‍ നാശം വിതയ്ക്കാനും ഇത്തരം മാല്‍വെയറുകള്‍ക്കാകും.

അന്വേഷണങ്ങള്‍ നടക്കുന്നു

അന്വേഷണങ്ങള്‍ നടക്കുന്നു

ഇത്തരം മാല്‍വെയറുകള്‍ക്കെതിരേ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സിയും വ്യാപകമായ രീതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
How a hacker is earning as much as 100,000 USD per month?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X