കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏപ്രില്‍- ജൂണ്‍ ഉഷ്ണ തരംഗം, ശക്തമായ വേനല്‍ ചൂടില്‍ ജനങ്ങള്‍; അതിജീവിക്കുമോ ഈ വേനലിനെ!!

അടുത്ത മൂന്നോ നാലോ മാസം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും മാരകമായ താപതരംഗമാണ് വരാന്‍ പോകുന്നത്.

Google Oneindia Malayalam News

ഈ വരുന്ന വേനല്‍ ഭാരതീയര്‍ക്ക് അതിജീവിക്കാന്‍ പറ്റുമോ. വലിയൊരു ഉഷ്ണ തരംഗം തന്നെയാണ് വരുന്ന മാസങ്ങളില്‍ ഭാരതീയരെ കാത്തിരിക്കുന്നത്. താപനിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് മാര്‍ച്ചില്‍ ഉണ്ടായത്. ഇനി വരുന്ന മാസങ്ങളില്‍ അസഹനീയമായ ചൂടാണ് വരാന്‍ പോകുന്നത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. സാധാരണ വേനല്‍ ചൂടിനെ അപേക്ഷിച്ച് അതിശക്തമായ ചൂടാണ് ജനങ്ങള്‍ അനുഭവിക്കേണ്ടി വരിക, ഇന്ത്യയുടെ കേന്ദ്ര ഭാഗത്തും വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഉള്ളത് പോലെ ഉഷ്ണതരംഗം തന്നെയായിരിക്കും ഇന്ത്യയില്‍.

മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ നാല്പത് ഡിഗ്രിക്ക് മുകളിലാണ് താപനില. അടുത്ത മൂന്നോ നാലോ മാസം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും മാരകമായ താപതരംഗമാണ് വരാന്‍ പോകുന്നത്. ജനത്തിലക്കേറിയ 101 പട്ടണങ്ങളില്‍ 44 പട്ടണങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍ ചൂട് മുന്‍ വര്‍ഷത്തേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ഇരട്ടിയായി കൂടിയിട്ടുണ്ട് എന്നാണ് ഗവേഷകര്‍ പറഞ്ഞത്.

സൂര്യനില്‍ നിന്നും രക്ഷിക്കൂ

സൂര്യനില്‍ നിന്നും രക്ഷിക്കൂ

ചുട്ടെരിക്കുന്ന ചൂടില്‍ നിന്നും സ്വയം രക്ഷ നേടാന്‍ മുഖം ഷാള്‍ കൊണ്ട് മറയ്ക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍. തിങ്കളാഴ്ച വേനല്‍ ചൂടില്‍ ഒഡിഷയിലെ കുര്‍ദയില്‍ നിന്നൊരു കാഴ്ച.

വേനല്‍ ചൂടില്‍ ഒരമ്മ

വേനല്‍ ചൂടില്‍ ഒരമ്മ

മാരകമായ ചൂടില്‍ നിന്നും തന്റെ മകനെ രക്ഷിക്കാന്‍ മുഖത്ത് ഷാള്‍ കൊണ്ട് പുതയ്ക്കുന്ന അമ്മ. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നിന്നുള്ളൊരു കാഴ്ച്ച.

മൃഗങ്ങള്‍ക്കുമില്ല ഇളവ്

മൃഗങ്ങള്‍ക്കുമില്ല ഇളവ്

കൊടും ചൂടില്‍ ഒരു കൂട്ടം ചെമ്മരിയാടുകള്‍ തടാകക്കരയില്‍ നിന്നും വെള്ളം കുടിക്കുന്നു. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ കാരാട് നിന്നുള്ള കാഴ്ച്ച.

കണിക്കൊന്ന കാഴ്ച്ച

കണിക്കൊന്ന കാഴ്ച്ച

അമ്മയുടെ കൈയ്യിലിരുന്ന് കണിക്കൊന്ന പൂവ് പറിക്കുന്ന ഒരു കുഞ്ഞിന്റെ ഫോട്ടോ. ഞായറാഴ്ച കോഴിക്കോട് നിന്നെടുത്ത ഈ ചിത്രം കാണുമ്പോള്‍ തന്നെ അറിയാം കേരളത്തില്‍ ചൂട് വലുതായി ബാധിച്ചിട്ടില്ല എന്ന്. വിഷു ആഘോഷിക്കുന്ന ഏപ്രില്‍ മാസത്തിലാണ് കണിക്കൊന്ന പൂക്കുന്നത്.

പ്രകൃതിയിലെ എയര്‍ കണ്ടീഷ്ണര്‍

പ്രകൃതിയിലെ എയര്‍ കണ്ടീഷ്ണര്‍

ഇന്ത്യാ ഗേറ്റിന് സമീപം ചൂടില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ മരത്തിനു ചുവട്ടില്‍ അഭയം പ്രാപിക്കുന്ന ജനങ്ങള്‍. ഡല്‍ഹിയിലെ വേനല്‍ ചൂടില്‍ നിന്നൊരു കാഴ്ച.

പൊടിപൊടിക്കുന്ന കച്ചവടം

പൊടിപൊടിക്കുന്ന കച്ചവടം

വഴിവാണിഭക്കാര്‍ക്ക് ഏറ്റവും നല്ല കച്ചവട സാധ്യതയുള്ള ഒന്നാണ് പനന്തേങ്ങ. ഞായറാഴ്ച ചെന്നൈയില്‍ വഴിയോര കച്ചവടക്കാര്‍ പനന്തേങ്ങ വില്‍ക്കുന്ന കാഴ്ച്ച.

വേനലിലെ ക്ലേശം

വേനലിലെ ക്ലേശം

വേനലില്‍ മണ്‍കലം വില്‍ക്കാന്‍ നടക്കുന്ന വ്യാപാരി. മഹാരാഷ്ട്രയിലെ കാരാട് നിന്നൊരു കാഴ്ച്ച.

English summary
The India Meteorological Department predicts a scorching summer, this time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X