കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോക്കിയില്‍ ആഹ്ലാദിക്കാന്‍ ഏഷ്യാ കപ്പ് കിരീടം മാത്രം!! വനിതാ ടീമിന് ചരിത്രനേട്ടം....

13 വര്‍ഷങ്ങള്‍ക്കു ശേഷം വനിതാ ടീം ഏഷ്യാ കപ്പില്‍ ജേതാക്കളായി

  • By Manu
Google Oneindia Malayalam News

ദില്ലി: ദേശീയ കായിക ഇനമാണെന്ന് അഭിമാനത്തോടെ പറയുമെങ്കിലും ഹോക്കിയില്‍ ഇന്ത്യക്ക് അത്ര മികച്ച വര്‍ഷമായിരുന്നില്ല 2017. എടുത്തുപറയാവുന്ന വളരെ കുറച്ച് നേട്ടങ്ങള്‍ മാത്രമേ ടീമിന് അവകാശപ്പെടാനുള്ളൂ.

ഒറ്റപ്പെട്ട ചില മികച്ച പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സ്ഥിരത പുലര്‍ത്താനാവാതെ ഇന്ത്യ വിയര്‍ക്കുന്നതാണ് 2017ല്‍ കണ്ടത്. ഹോക്കിയില്‍ പഴയ പ്രതാപം വീണ്ടെടുക്കണമെങ്കില്‍ ഇനിയുമേറെ ദൂരം മുന്നോട്ട് പോവാനുണ്ടെന്നാണ് ഈ വര്‍ഷം തെളിയിക്കുന്നത്.

തുടക്കം വെങ്കലത്തോടെ

തുടക്കം വെങ്കലത്തോടെ

വെങ്കല മെഡലോടെയാണ് ഇന്ത്യന്‍ ഹോക്കി ടീം 2017നു തുടക്കമിട്ടത്. മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പിലായിരുന്നു ഇന്ത്യ മൂന്നാംസ്ഥാനക്കാരായത്. ആതിഥേയരായ മലേഷ്യയോടേറ്റ തോല്‍വിയാണ് കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന ഇന്ത്യക്ക് ചാംപ്യന്‍പട്ടം നഷ്ടമാക്കിയത്.
മലയാളി താരവും ടീമിന്റെ ക്യാപ്റ്റനുമായ പി ആര്‍ ശ്രീജേഷിനേറ്റ പരിക്കും ഇതിനിടെ ഇന്ത്യക്കു തിരിച്ചടിയായി. പരിക്കില്‍ നിന്നും മോചിതനായി വരുന്ന അദ്ദേഹം ഇനിയും ദേശീയ ടീമില്‍ മടങ്ങിയെത്തിയിട്ടില്ല.

പുതിയ നായകന്‍

പുതിയ നായകന്‍

ശ്രീജേഷിന്റെ അഭാവത്തില്‍ മന്‍പ്രീത് സിങാണ് ടീമിന്റെ ക്യാപ്റ്റന്‍സി ചുമതല ലഭിച്ചത്. ഗോള്‍മുഖത്തു ശ്രീക്കു പകരം ആകാഷ് ചിക്തേ, സൂരജ് കര്‍കെറ എന്നിവര്‍ എത്തുകയും ചെയ്തു.
ഇന്ത്യയുടെ യൂറോപ്യന്‍ പര്യടനത്തിലും പിന്നീട് ലണ്ടനില്‍ നടന്ന ലോക ഹോക്കി ഗിന്റെ സെമി ഫൈനലിലും ടീമിനെ നയിച്ചത് മന്‍പ്രീതായിരുന്നു. മധ്യനിരയില്‍ ഇന്ത്യയുടെ പുതിയ താരോദയമായി പിന്നീട് മന്‍പ്രീത് മാറുന്നതാണ് കണ്ടത്.

സര്‍ദാര്‍ സിങ് വിവാദം

സര്‍ദാര്‍ സിങ് വിവാദം

മിഡ്ഫീല്‍ഡിലെ സ്ഥിരസാന്നിധ്യമായ സര്‍ദാര്‍ സിങ് വിവാദത്തില്‍ പെട്ടു ടീമിനു പുറത്താവുന്നതിനും ഈ വര്‍ഷം സാക്ഷിയായി. മുന്‍ കാമുകി നല്‍കിയ പരാതിയില്‍ സര്‍ദാറിനെ ബ്രിട്ടീഷ് പോലീസ് ലണ്ടനില്‍ വച്ചു ചോദ്യം ചെയ്യുകയായിരുന്നു. ഇതിനു ശേഷം ഫോം മങ്ങിയ സര്‍ദാറിനെ പിന്നീട് ഹോക്കി ലീഗ് ഫൈനലിനുള്ള ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തു.
പിന്നീട് ടീമിനു പുറത്തായ സര്‍ദാര്‍ 208ലും ദേശീയ ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യം സംശയമാണ്.

 റാങ്കിങില്‍ ആറാമത്

റാങ്കിങില്‍ ആറാമത്

ലോക ടെസ്റ്റ് റാങ്കിങില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. യൂറോപ്യന്‍ പര്യടനത്തില്‍ ഇന്ത്യക്ക് നേട്ടത്തോടൊപ്പം കോട്ടവുമുണ്ടായി. ലോക റാങ്കിങില്‍ നാലാമതുള്ള ഹോളണ്ടിനെതിരായ പരമ്പര വിജയമാണ് ഇതില്‍ അഭിമാനിക്കാന്‍ വക നല്‍കുന്നത്.
പക്ഷെ ലണ്ടനില്‍ നടന്ന ടൂര്‍ണമെന്റില്‍ റാങ്കിങില്‍ തങ്ങളേക്കാള്‍ പിന്നിലുള്ള മലേഷ്യ, കാനഡ എന്നിവരോടേറ്റ പരാജയങ്ങള്‍ ടീമിനു നാണക്കേടായി.

 പരിശീലകനെ മാറ്റി

പരിശീലകനെ മാറ്റി

ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് പരിശീലകസ്ഥാനത്തു നിന്ന് റോളെന്റ് ഓള്‍ട്ട്മാന്‍സിനെ മാറ്റിയ ഇന്ത്യ പകരം സ്യോര്‍ദ് മരീനെ നിയമിച്ചു. തന്റെ ആദ്യ വെല്ലുവിളിയായ ധക്കയില്‍ നടന്ന ഏഷ്യാ കപ്പില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയാണ് അദ്ദേഹം തുടങ്ങിയത്. 10 വര്‍ഷത്തിനു ശേഷമായിരുന്നു ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ സുവര്‍ണനേട്ടം.

മികവ് കാട്ടി വനിതാ ടീം

മികവ് കാട്ടി വനിതാ ടീം

പലപ്പോഴും പുരുഷ ഹോക്കി ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ നിഴല്‍ മാത്രമായി പോവുന്ന വനിതാ ടീം ശക്തമായ സാന്നിധ്യമറിയിച്ച വര്‍ഷം കൂടിയാണിത്. 13 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ടീം ഇത്തവണ ഏഷ്യാ കപ്പില്‍ ജേതാക്കളായിരുന്നു. ഈ കിരീടവിജയത്തോടെ അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കാനിരിക്കുന്ന വനിതകളുടെ ലോകകപ്പ് ഹോക്കിയിലേക്കും ടീം യോഗ്യത കരസ്ഥമാക്കിയിരുന്നു.

English summary
Hockey year-ender: Nothing to cheer about, Asia Cup gold only hurrah for Indian team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X