• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാധ്യമങ്ങള്‍ക്ക് വിജയരാഘവന്‍ വക സ്റ്റഡി ക്ലാസ്സ്... അനാവശ്യമല്ല, അത്യാവശ്യം തന്നെ; കൊലപാതക വാർത്തകളുടെ രാഷ്ട്രീയം

നാല് മാസത്തിനിടെ അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപതാകം അടക്കമുള്ളതാണ് ഈ കണക്കുകള്‍. ഏറ്റവും ഒടുവില്‍ കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്തിലെ മണിലാല്‍.

മോഹന്‍ലാലിനെ കര്‍ഷകസമരം ഓര്‍മിപ്പിച്ച് ആരാധകർ, കടന്നാക്രമിച്ച് സംഘപരിവാര്‍ അണികള്‍! മമ്മൂട്ടി എവിടെയെന്ന് ചോദ്യം

ആര്‍എസ്എസ്- യുഡിഎഫ് സഖ്യ തീരുമാനമാണോ തുടർ കൊലകൾ? പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പറയാന്‍ കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ആദ്യം മടിച്ചിരുന്നു. മുഖ്യപ്രതി ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകനാണെന്ന് വ്യക്തമായിട്ടും അക്കാര്യം പരാമര്‍ശിക്കാതെ ആയിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. ഇതിനെതിരെ വലിയ വിമര്‍ശമനവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ കൃത്യമായ പ്രതികരണം.

മാധ്യമങ്ങള്‍ പറഞ്ഞത്

മാധ്യമങ്ങള്‍ പറഞ്ഞത്

കൊല്ലത്ത് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഒട്ടുമിക്ക ദൃശ്യ മാധ്യമങ്ങളുടേയും കഴിഞ്ഞ ദിവസത്തെ തലക്കെട്ട്. കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകന്‍ ആണെന്നും കൊലനടത്തിയത് ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകന്‍ ആണെന്നും കൃത്യമായ ധാരണ ഉണ്ടായിട്ടും ഇതായിരുന്നു സ്ഥിതി. ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വലിയ പ്രതിഷേധം

വലിയ പ്രതിഷേധം

ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഇടതുപക്ഷം ഉയര്‍ത്തിയത്. ദൃശ്യമാധ്യമങ്ങളുടെ കൊല്ലം ജില്ലാ റിപ്പോര്‍ട്ടര്‍മാരുടെ രാഷ്ട്രീയം വ്യക്തമാക്കുന്ന കാര്‍ഡുകളും അവര്‍ പ്രചരിപ്പിച്ചു. പതിയെ പതിയെ ചാനലുകള്‍ക്ക് വാര്‍ത്തയുടെ തലക്കെട്ടും മാറ്റേണ്ടി വന്നു.

വിജയരാഘവനോടുള്ള ചോദ്യം

വിജയരാഘവനോടുള്ള ചോദ്യം

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ മാധ്യമങ്ങളെ കണ്ടത്. അപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങളുമായി രംഗത്ത് വന്നത്. അതിന് എ വിജയരാഘവന്‍ കൊടുത്തത്, അടുത്തകാലത്ത് ഏത് സിപിഎം സെക്രട്ടറിയും കൊടുത്ത മറുപടികളേക്കാള്‍ ശക്തവും വ്യക്തവും ആയിരുന്നു.

ഇന്ന് ഞങ്ങളുടെ സഖാവ് കൊല്ലപ്പട്ട ദിവസം

ഇന്ന് ഞങ്ങളുടെ സഖാവ് കൊല്ലപ്പട്ട ദിവസം

'ഇന്ന് ഞങ്ങളുടെ ഒരു സഖാവ് കൊല്ലപ്പെട്ട് കിടക്കുന്ന ദിവസമാണ്. കേരളത്തിലെ ഇന്നത്തെ പ്രധാനപ്പെട്ട വിഷയവും അതാണ്. മണിലാലിന്റെ കൊലപാതകത്തില്‍ അത്യന്തം വിഷമമുണ്ട്. അത് പറയാനാണ് ഞാന്‍ വന്നത്. ആ വേദനയാണ് പങ്ക് വയ്ക്കാനുള്ളത്. ഈ നിഷ്ഠൂരമായ രാഷ്ട്രീയ കൊലയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കണ്ട. '- ഇങ്ങനെയാണ് എ വിജയരാഘവന്‍ പ്രതികരിച്ച് തുടങ്ങിയത്.

നിങ്ങള്‍ക്ക് താത്പര്യങ്ങള്‍ ഉണ്ടാകും

നിങ്ങള്‍ക്ക് താത്പര്യങ്ങള്‍ ഉണ്ടാകും

'നിങ്ങള്‍ക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ടാവും. അതിനോട് പ്രതികരിക്കാന്‍ ഇപ്പോള്‍ തയ്യാറല്ല. നടന്നത് സിപിഐഎമ്മിന് നേരെയുള്ള ആക്രമണമാണ്. നിങ്ങള്‍ക്ക് അതിനോട് താല്‍പ്പര്യമുണ്ടാവില്ല. സംഭവത്തെ നിങ്ങള്‍ വഴിതെറ്റിച്ചു കൊണ്ടുപോകുന്നത് ആരെ രക്ഷിക്കാനാണെന്ന് വ്യക്തമാണ്. മറ്റുള്ള കാര്യങ്ങള്‍ ഞാന്‍ നാളെ ഒരു പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാം.''

എന്താണ് വലുത്

എന്താണ് വലുത്

'ഞങ്ങളുടെ പ്രവര്‍ത്തകരുടെ ജീവന്‍ തന്നെയാണ് ഞങ്ങള്‍ക്ക് പ്രധാനം. ജീവന്‍ തിരിച്ചുതരാന്‍ ആര്‍ക്കും കഴിയില്ലല്ലോ. മനസിലാക്കേണ്ടത്, കേരളത്തിലെ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഭയപ്പെടുന്നുണ്ടോയെന്നാണ്. ഇന്ന് ഒരു പ്രമുഖ മാധ്യമം, കൊല്ലത്ത് ഹോം സ്റ്റേ ഉടമ കൊല്ലപ്പെട്ടുയെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്രമികള്‍ ആര്‍എസ്എസുകാരും കൊല്ലപ്പെടുന്നത് സിപിഐഎം പ്രവര്‍ത്തകരുമാകുമ്പോള്‍ നിലവാരം കുറഞ്ഞ റിപ്പോര്‍ട്ടിംഗിലേക്കാണ് മാധ്യമങ്ങള്‍ പോകുന്നത്. ഇത് പരിശോധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്. സിപിഐഎമ്മിനെ സംബന്ധിച്ചത് മാസങ്ങള്‍ക്കിടെ അഞ്ചു സഖാക്കള്‍ കൊല്ലപ്പെട്ടു. അത് വളരെ വിഷമമുള്ള കാര്യമാണ്.' എന്നും എ വിജയരാഘവന്‍ പറഞ്ഞു.

മാധ്യമ നിലപാട്

മാധ്യമ നിലപാട്

സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള പ്രതിലോമ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് പരക്കെ ആക്ഷേപമുണ്ട്. സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് കൊല്ലപ്പെട്ടപ്പോള്‍ ഇത് കുറച്ച് കൂടി വ്യക്തമാക്കപ്പെടുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്ത് സിപിഎമ്മുകാര്‍ ആണെങ്കില്‍ ഇതല്ല മാധ്യമ നിലപാട് എന്നതും ഏറെ നാളായുള്ള ആക്ഷേപമാണ്. എന്നാല്‍ ഇതിനെ കൃത്യമായി പ്രതിരോധിക്കാന്‍ പലപ്പോഴും സിപിഎമ്മിന് കഴിയാറും ഇല്ല.

ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർഎസ്എസ് നിയോഗിച്ചിരിക്കുകയാണോ എന്ന് എംഎ ബേബി

English summary
How A Vijayaraghavan responded to diverting questions of media persons on CPM worker's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X