കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ഹിന്ദുത്വവാദം അംഗീകരിക്കാത്ത ദേവന്‍ എങ്ങനെ പാര്‍ട്ടിയുമായി ബിജെപിയില്‍ വിലയം പ്രാപിച്ചു?

Google Oneindia Malayalam News

നടന്‍ ദേവന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയിട്ട് 17 വര്‍ഷം ആയിരുന്നു. അതിന് മുമ്പ് കോണ്‍ഗ്രസ്സുകാരനായിരുന്നു. പഠിക്കുന്ന കാലത്ത് കെഎസ് യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കാമെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞിട്ടുള്ള ആളും ആയിരുന്നു.

നടന്‍ ദേവന്റെ സര്‍പ്രൈസ്! പാര്‍ട്ടി ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു... കെപിപി തന്റെ മകളെന്ന് ദേവന്‍നടന്‍ ദേവന്റെ സര്‍പ്രൈസ്! പാര്‍ട്ടി ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു... കെപിപി തന്റെ മകളെന്ന് ദേവന്‍

മോദി സ്തുതി: നികേഷിന്റെ മുന്നിൽ കുടുങ്ങി നടൻ ദേവൻ; ഉത്തരം മുട്ടിച്ച് വിടാതെ പിറകെ!!മോദി സ്തുതി: നികേഷിന്റെ മുന്നിൽ കുടുങ്ങി നടൻ ദേവൻ; ഉത്തരം മുട്ടിച്ച് വിടാതെ പിറകെ!!

കടുത്ത മോദി ഭക്തി ഉണ്ടായിരുന്നെങ്കിലും, ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതില്‍ അശേഷം താത്പര്യമില്ലാത്ത ആള്‍ കൂടിയായിരുന്നു ദേവന്‍. ബിജെപിയുമായി പ്രത്യയശാസ്ത്ര വിയോജിപ്പുണ്ട് എന്നാണ് ദേവന്‍ പറഞ്ഞിരുന്നത്. എന്തായിരുന്നു ആ വിയോജിപ്പ്... ആ വിയോജിപ്പിന് ഇപ്പോള്‍ എന്ത് സംഭവിച്ചു? പരിശോധിക്കാം...

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

നവ കേരള പീപ്പിള്‍സ് പാര്‍ട്ടി

നവ കേരള പീപ്പിള്‍സ് പാര്‍ട്ടി

കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന നടന്‍ ദേവന്‍ ആദ്യം ചെയ്തത് പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. 2004 ല്‍ ആയിരുന്നു അത്. കാര്യമായ ചലനം ഒന്നും സൃഷ്ടിക്കാതിരുന്ന പാര്‍ട്ടി പിന്നീട് നവകേരള പീപ്പിള്‍സ് പാര്‍ട്ടി ആയി മാറുന്ന കാഴ്ചയും കേരളം കണ്ടു.

മോദി ഭക്തി

മോദി ഭക്തി

ഇതിനിടെ ദേവന്‍ നരേന്ദ്ര മോദിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. തന്റെ മോദി ഭക്തി അദ്ദേഹം ഒരിക്കലും മറച്ചുവച്ചിട്ടില്ല. രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എന്ന അഭിപ്രായം ദേവന് ആദ്യമേ ഉണ്ട് എന്ന് അര്‍ത്ഥം. അത് എങ്ങനെ ഉണ്ടായി എന്നതും ചോദ്യമാണ്.

നികേഷ് കുമാര്‍ കുഴക്കി

നികേഷ് കുമാര്‍ കുഴക്കി

റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ വച്ചായിരുന്നു ദേവന്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. എന്തുകൊണ്ട് മോദി എന്നതിന് ദേവന്റേത് കൃത്യമായ ഒരു ഉത്തരമായിരുന്നില്ല. അദ്ദേഹത്തിന്റെ നയങ്ങളും കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള കഴിവുമാണ് തന്നെ ആകര്‍ഷിച്ചത് എന്ന് പറഞ്ഞൊഴിയാന്‍ നോക്കി. പക്ഷേ, എന്ത് നയം, എന്ത് എക്‌സിക്യൂഷന്‍ തുടങ്ങിയ നികേഷ് കുമാറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ദേവന്‍ പതറിപ്പോയിരുന്നു.

ബിജെപിയില്‍ ചേര്‍ന്നൂടെ

ബിജെപിയില്‍ ചേര്‍ന്നൂടെ

നരേന്ദ്ര മോദിയുടെ നയങ്ങളും അദ്ദേഹത്തിന്റെ എക്‌സിക്യൂഷനും ഇത്രയേറെ മികച്ചതെങ്കില്‍ എന്തിനാണ് വേറൊരു രാഷ്ട്രീയ പാര്‍ട്ടി? ബിജെപിയില്‍ തന്നെ അങ്ങ് ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പോരെ എന്ന ചോദ്യവും നികേഷ് അന്ന് ചോദിച്ചിരുന്നു.

ബിജെപിയുടെ ഹിന്ദുത്വം

ബിജെപിയുടെ ഹിന്ദുത്വം

ബിജെപിയില്‍ ചേരുക എന്നത് സാധ്യമായ കാര്യമല്ലെന്നായിരുന്നു അന്ന് ദേവന്റെ നിലപാട്. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുണ്ട് എന്നതായിരുന്നു ന്യായം. ബിജെപിയുടെ ഹിന്ദുത്വവാദത്തിനോട് യോജിക്കാന്‍ ആവില്ലെന്നും ദേവന്‍ അന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു.

അത് ഇപ്പോള്‍ മാറിയോ

അത് ഇപ്പോള്‍ മാറിയോ

ദേവന്‍ ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയോടൊപ്പം ബിജെപിയില്‍ ലയിച്ചിരിക്കുകയാണ്. കെ സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനത്തില്‍ ആയിരുന്നു ഈ ലയനം. കേന്ദ്ര മന്ത്രി അമിത് ഷായില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ പതാക കൈയ്യിലേന്തി വായുവില്‍ വീശുകയും ചെയ്തു. പക്ഷേ, ബിജെപിയുമായുള്ള പ്രത്യയശാസ്ത്രപരമായ അദ്ദേഹത്തിന്റെ വിയോജിപ്പുകള്‍ മാറിയോ എന്നതിന് ഉത്തരമില്ല.

മകളെ പോലെയുള്ള പാര്‍ട്ടി

മകളെ പോലെയുള്ള പാര്‍ട്ടി

കഴിഞ്ഞ 17 വര്‍ഷം സ്വന്തം മകളായി വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ ആണ് താന്‍ ബിജെപിയില്‍ ലയിപ്പിച്ചത് എന്ന് വൈകാരികമായി തന്നെ ദേവന്‍ പറയുന്നുണ്ട്. അതിന് അദ്ദേഹം പറയുന്ന ന്യായങ്ങള്‍, പക്ഷേ, നേരത്തെ പറഞ്ഞ വിശദീകരണവുമായി തീരെ ഒത്തുപോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുസ്ലീം മതപണ്ഡിതരും ബിഷപ്പുമാരും

മുസ്ലീം മതപണ്ഡിതരും ബിഷപ്പുമാരും

ഇങ്ങനെയൊരു തീരുമാനത്തില്‍ സ്വയം എത്തിയതല്ല എന്നാണ് ദേവന്‍ പറഞ്ഞത്. ഒരുപാട് മുസ്ലീം മതപണ്ഡിതരുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവരാണത്രെ ആദ്യം ബിജെപിയില്‍ ചേരാന്‍ നിര്‍ദ്ദേശിച്ചത്. പിന്നീട് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി സംസാരിച്ചു. ആറ് ബിഷപ്പുമാര്‍ ദേവനെ ബിജെപിയില്‍ ചേരാന്‍ ഉപദേശിക്കുകയായിരുന്നു എന്നാണ് പറയുന്നത്.

 ഒറ്റയ്ക്ക് മത്സരിക്കാന്‍

ഒറ്റയ്ക്ക് മത്സരിക്കാന്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു ദേവനും പാര്‍ട്ടിയും. ആറ് മണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടി നയിക്കുമെന്ന് സര്‍വ്വേയിലൂടെ കണ്ടെത്തുകയും ചെയ്തിരുന്നു. അക്കാര്യം തുറന്ന് പറയാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല.

തൂക്കുമന്ത്രിസഭ

തൂക്കുമന്ത്രിസഭ

കേരളത്തില്‍ ഇത്തവണ ഒരു മുന്നണിയ്ക്കും ഭൂരിപക്ഷമുണ്ടാവില്ലെന്നൊരു പ്രവചനവും അന്ന് ദേവന്‍ നടത്തിയിരുന്നു. തന്റെ പാര്‍ട്ടിയ്ക്ക് ആറ് സീറ്റ് ലഭിക്കുന്നതോടെ സര്‍ക്കാര്‍ ഉണ്ടാക്കുന്ന കാര്യത്തിലും നിര്‍ണായകം ആകും എന്നൊക്കെ ആയിരുന്നു ദേവന്റെ പ്രതീക്ഷകള്‍.

മത്സരിക്കുമോ

മത്സരിക്കുമോ

ബിജെപിയുമായി ഉണ്ടായിരുന്ന 'ഐഡിയോളജിക്കല്‍ ഡിഫറന്‍സസ്' ഒരുപക്ഷേ, ദേവന്‍ തീര്‍ത്തിട്ടുണ്ടാകാം. തൃശ്ശൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ദേവന് ഇത്തവണ ബിജെപി സീറ്റ് കൊടുക്കുമോ എന്ന് കൂടി കണ്ടറിയേണ്ടി വരും. തൃശൂര്‍ സീറ്റിനായി ബിജെപിയ്ക്കുള്ളില്‍ തന്നെ തമ്മിലടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്യയ്‌ക്കൊപ്പം നടി സയ്യേശയുടെ അടിപൊളി ചിത്രങ്ങള്‍

ദേവന്‍ മാത്രമല്ല... നടി രാധയും ബിജെപിയില്‍! സംവിധായകന്‍ വിനു കിരിയത്തും മുന്‍ കെപിസിസി സെക്രട്ടറിയും ദേവന്‍ മാത്രമല്ല... നടി രാധയും ബിജെപിയില്‍! സംവിധായകന്‍ വിനു കിരിയത്തും മുന്‍ കെപിസിസി സെക്രട്ടറിയും

ദേവൻ എന്നാ സുമ്മാവാ... ഫോർബ്‌സ് മാസികയിൽ അഭിമുഖം; കേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവായി ഉയരുന്നു!ദേവൻ എന്നാ സുമ്മാവാ... ഫോർബ്‌സ് മാസികയിൽ അഭിമുഖം; കേരളത്തിലെ ശക്തനായ രാഷ്ട്രീയ നേതാവായി ഉയരുന്നു!

Recommended Video

cmsvideo
Devan criticize mohanlal and mammootty

English summary
How actor Devan solved his Ideological Differences with BJP and merged his party in BJP?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X