കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മളൊന്നും പോണ്‍ കാണാറും ഇല്ല, അത് വീട്ടില്‍ കയറ്റാറും ഇല്ല... പക്ഷേ മുത്തുച്ചിപ്പി!!

Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

ലോകം ഉണ്ടായ കാലം മുതലേ ഉള്ളതാണ്. 'അത്' ഇല്ലാതിരുന്നെങ്കില്‍ ഇന്നിപ്പോ ലോകം തന്നെ ഉണ്ടാവില്ലായിരുന്നു. സംഭവം 'അത്' തന്നെ. എന്നാല്‍ 'അതിനെ' എങ്ങാനും ആര്‍ക്കെങ്കിലും നിരോധിയ്ക്കാന്‍ പറ്റുമോ?

ഇവിടെ ചിലരുടെ പ്രതിഷേധം കണ്ടാല്‍ തോന്നുക ആ സംഭവം തന്നെയങ്ങ് നിരോധിച്ചു കളഞ്ഞു എന്നാണ്. ലോകത്തുള്ള ഒരു ജീവിവര്‍ഗ്ഗത്തിനും പഠിപ്പിച്ചുകൊടുക്കേണ്ടതില്ലാത്ത കാര്യങ്ങളില്‍ ഒന്നാണത്. അതിനി കണ്ട് പഠിയ്ക്കണം എന്ന് മനുഷ്യന്‍മാര്‍ മാത്രം വാശി പിടിച്ചാല്‍ വല്ലതും നടക്കുമോ? ഒന്നും നടക്കില്ല, ഒന്നും നടക്കുകയും വേണ്ട.

Porn Social

എന്നാല്‍ മനുഷ്യന്‍ വെറുമൊരു മൃഗം മാത്രമല്ല എന്നിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. നമ്മളാണെങ്കില്‍ വെറും മനുഷ്യരുമല്ല. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും കേദാരത്തില്‍ വസിയ്ക്കുന്നവരെന്ന് ഊറ്റം കൊള്ളുന്നവരാണ്. അപ്പോള്‍ പിന്നെ ചില കാര്യങ്ങള്‍ പ്രശ്‌നം തന്നെയാണ്.

അശ്ലീലം കാണുന്നത് വിലക്കാനൊന്നും ആര്‍ക്കും പറ്റില്ല. കള്ളും കഞ്ചാവും ഒക്കെ നിരോധിയ്ക്കുന്നതുപോലെയേ ഇക്കാര്യത്തിലും നടക്കുകയുള്ളൂ. സംഭവം കിട്ടാതാക്കുക(കള്ളിന്‍റേയും കഞ്ചാവിന്‍റേയും കാര്യത്തില്‍ അത് വന്‍ വിജയമായിരുന്നുവെന്ന് മാത്രം പറയരുത് പ്ലീസ്...). അതാണിപ്പോള്‍ ചെയ്യുന്നതും ഇനി ചെയ്യാന്‍ പോകുന്നതും. എന്നാല്‍ അതുകൊണ്ടൊക്കെ വല്ല കാര്യവും ഉണ്ടോ... ആവശ്യക്കാര്‍ കണ്ടെത്തി കാര്യം സാധിയ്ക്കും. 'നെസസിറ്റി ഈസ് ദ മദര്‍ ഓഫ് ഇന്‍വെന്‍ഷന്‍ 'എന്ന് പറയുമ്പോലെയാണിത്. ആവശ്യക്കാര്‍ എന്തെങ്കിലും വഴി കണ്ടെത്തിക്കോളും.

Porn Social

ഈ ഇന്റര്‍നെറ്റ് വരുന്നതിന് മുമ്പും മനുഷ്യന് ഇമ്മാതിരി വികാരങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉണ്ടായിരുന്നില്ലേ... അന്ന് എന്ത് ചെയ്തിട്ടാണ് ഇതെല്ലാം ശമിപ്പിച്ചിരുന്നതെന്നായിരിയ്ക്കും മറുചോദ്യം. ഇന്റര്‍നെറ്റ് വരുന്നതിന് മുമ്പ് വിസിആറും വിസിഡിയും ഉണ്ടായിരുന്നു. അതിന് മുമ്പ് ചിത്രപ്പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതിനും മുമ്പ് ബ്ലാക്ക് ആന്റ് വൈറ്റ് കൊച്ചുപുസ്തകങ്ങളുണ്ടായിരുന്നു. അതിനും മുമ്പോ... അന്ന് കുളപ്പുരകളും, തോട്ടിറമ്പുകളും, പുഴക്കരയും ഒക്കെ ഉണ്ടായിരുന്നു.

എന്നാല്‍ അതൊക്കെയും- ഇപ്പോഴുള്ളതും നാളെ ഇല്ലാതാകാന്‍ പോകുന്നതുമായ കാര്യങ്ങളെല്ലാം- അതി മഹത്തരമാണെന്ന അഭിപ്രായമൊന്നും ഇല്ല കെട്ടോ. ഒരു പരിധിവിട്ടാല്‍ എല്ലാം വിഷമാണെന്ന അഭിപ്രായക്കാരനാണ്. അതിപ്പോള്‍ 'അതായാലും' മതമായാലും ഒരു പോലെ തന്നെ. ശരീരത്തിനും മനസ്സിനും സമൂഹത്തിനും ഒക്കെ കേട് തന്നെ. അമിതമായി ഭക്ഷണം കഴിച്ചാല്‍ അജീര്‍ണം പിടിയ്ക്കും എന്നുള്ളതുകൊണ്ട് ഭക്ഷണം നിരോധിയ്ക്കുന്നത് ശരിയാണോ...? അതുപോലെ ആണ് ഈ നിരോധനത്തിന്റെ കാര്യം.

മനുഷ്യന് ഭാവനയുള്ളിടത്തോളം കാലം അവന് മനസ്സില്‍ എന്തും നിരൂപിയ്ക്കാം. അതിനെ നിയമം മൂലം ആര്‍ക്കും നിരോധിയ്ക്കാന്‍ പറ്റില്ലല്ലോ. ഒരു സ്വകാര്യ ഇടത്തിലിരുന്ന് അവന്‍ അല്‍പം അശ്ലീലം കണ്ടെന്ന് വച്ച് എന്താ പ്രശ്‌നം. അതും നിരോധിയ്ക്കുക എന്ന് വച്ചാല്‍ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ലേ എന്നാണ് സുപ്രീം കോടതി പോലും ചോദിച്ചത്. പക്ഷേ ഇപ്പോള്‍ കോടതിയോട് ചോദിച്ചിട്ടാണോ ഈ നിരോധനമൊക്കെ വരുത്തുന്നതെന്ന് ആര്‍ക്കറിയാം. കിട്ടാതെ വന്നപ്പോഴല്ലേ ഇന്ത്യയുടെ തിളയ്ക്കുന്ന യൗവ്വനംപോലും സത്യം തിരിച്ചറിഞ്ഞത്.

പിന്നെ നമ്മള്‍ ഈ പറയുന്ന 'പോണൊന്നും' കാണാറും ഇല്ല, അതൊന്നും വീട്ടില്‍ കയറ്റാറും ഇല്ലെന്ന് പറയുന്ന സദാചാര വാദികളോട് ഒരു കാര്യം. പോണ്‍ കിട്ടിയില്ലെങ്കില്‍ അതാവശ്യമുള്ളവര്‍ മുത്തുച്ചിപ്പിയെങ്കിലും വായിച്ച് കാര്യം സാധിയ്ക്കും. എന്നാല്‍ നാളെ നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തെങ്കിലും ഇങ്ങനെ നിരോധിച്ചാല്‍ ചോദിയ്ക്കാനും പറയാനും ഒന്നും ആരും ഉണ്ടാവില്ല.

English summary
How can a government interfere in Personal Liberty - Binu Phalgunan writes in Vezhivazhipadu Column.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X