ആ ചെഗുവേര ഹൃദയത്തിലായിരുന്നു... ലാറ്റിനമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പോരാളി; ഫുട്ബോളിനപ്പുറം
ലാറ്റിനമേരിക്ക ലോകത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഭൂമിയാണ്. ചെഗുവേരയുടേയും ഫിദല്‍ കാസ്ട്രോയുടേയും ഹ്യൂഗോ ഷാവേസിന്റേയും എല്ലാം നാട്. അത്തരമൊരു ചരിത്രഭൂമികയെ പിന്‍പറ്റാതിരിക്കാന്‍ ഡീഗോ മറഡോണ എന്ന ഫുട്ബോള്‍ മാന്ത്രികനും കഴിയില്ലായിരുന്നു.
ഫിദലിന്റെ പ്രിയപ്പെട്ടവൻ... ഒടുവിൽ ചരമവാർഷികത്തിൽ മരണം; ജീവിതം കൊണ്ട് പന്താടിയവന്റെ ക്യൂബൻ കടപ്പാട്
മറഡോണയ്ക്ക് വിട: ദൈവത്തിന്റെ കയ്യും നൂറ്റാണ്ടിന്റെ ഗോളും; ഇതിഹാസം രചിച്ച 86 ലൈ ആ ഞായര്‍
ലാറ്റിനമേരിക്കന്‍ ഇടത് മുന്നേറ്റങ്ങള്‍ക്കൊപ്പം എന്നും ഡീഗോ മറഡോണ നിലകൊണ്ടു. മറഡണയുടെ രാഷ്ട്രീയ ബോധ്യങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധ പക്ഷത്താകുന്നതിന് പ്രധാന കാരണം ഫിദല്‍ കാസ്ട്രോയുടേയും ചെഗുവേരയുടേയും സ്വാധീനങ്ങളായിരുന്നു എന്ന് പറയാം.

സാമ്രാജ്യത്വ വിരുദ്ധത
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കെടുതികള്‍ ഏറ്റവും അധികം അനുഭവിച്ചവരായിരുന്നു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ ഊര്‍ജ്ജം തന്നെയായിരുന്നു പലപ്പോഴും അവരുടെ ഫുട്ബോളിലും പ്രകടമായത്. അതേ സാമ്രാജ്യത്വ വിരുദ്ധത തന്നെ ആയിരുന്നു ഫുട്ബോളിന് ശേഷം മറഡോണയെ പിന്നേയും ലാറ്റിനമേരിക്കയുടെ പ്രിയപ്പെട്ടവനാക്കിയത്.

കൈയ്യില്‍ ചെഗുവേര
ചെഗുവേര തന്റെ വലതുകൈയ്യില്‍ പച്ചകുത്തിയിട്ടുള്ളത് വിപ്ലവ നായകനായ ഏണസ്റ്റോ ചെഗുവേരയുടെ ചിത്രമാണ്. അര്‍ജന്റീനയില്‍ ജനിച്ച്, ക്യൂബന്‍ വിപ്ലവത്തില്‍ പങ്കാളിയായി, ഒടുവില്‍ ബൊളീവിയില്‍ കൊല്ലപ്പെട്ട ചെഗുവേരയുടെ ജീവിതവുമായി പലരും മറഡോണയുടെ രാഷ്ട്രീയ നിലപാടിനെ കൂട്ടിക്കെട്ടാറുണ്ട്,

കാലില്‍ കാസ്ട്രോ
വലംകൈയ്യില്‍ ചെഗുവേര ആയിരുന്നെങ്കില്‍, കാലില്‍ ഫിദല്‍ കാസ്ട്രോയുടെ ചിത്രമായിരുന്നു മറഡോണ പച്ചകുത്തിയിരുന്നത്. അഗാധമായ സൗഹൃദമായിരുന്നു കാസ്ട്രോയും മറഡോണയും പങ്കുവച്ചിരുന്നത്. മറഡോണയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ വലിയ സ്വാധീനമായിരുന്നു കാസ്ട്രോ ചെലുത്തിയത്.

ആശയങ്ങള്‍ വിലപേശില്ല
നിയോലിബറല്‍ നയങ്ങള്‍ക്കും സാമ്രജ്യത്വത്തിനും എതിരെ മറഡോണ രൂക്ഷ വിമര്‍ശമുയര്‍ത്തി. ഇത് മറഡോണയ്ക്കെതിരേയും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ആ ഘട്ടത്തില്‍ കാസ്ട്രോ പറഞ്ഞ വരികളാണിത്- ഐഡിയാസ് ആര് നോട്ട് നെഗോഷ്യേറ്റഡ്-

ഷാവേസിനൊപ്പം
വെനസ്വേലന്‍ നേതാവ് ഹ്യൂഗോ ഷാവേസുമായി അടുത്ത വ്യക്തിബന്ധമായിരുന്നു മറഡോണ പുലര്‍ത്തിയിരുന്നത്. ലാറ്റനമേരിക്കന്‍ ഐക്യത്തെ കുറിച്ചും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ കുറിച്ചും ഇരുവരും വാചാലരായിരുന്നു. ഷാവേസിന്റെ മരണം മറഡോണയെ ഏറെ ദു:ഖിപ്പിക്കുകയും ചെയ്തു.

മൊറേല്‍സും ലുലയും
ബൊളീവിയന്‍ പ്രസിഡന്റ് ആയിരുന്ന ഇവോ മൊറേല്സുമായും ബ്രസീലിയന്‍ പ്രസിഡന്റ് ആയിരുന്നു ലുല ഡ സില്‍വയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു മറഡോണ. ഇതെല്ലാം സാമ്രാജ്യത്വ വിരുദ്ധ ലാറ്റിനമേരിക്കന്‍ ചേരിയുടെ ഭാഗമായിത്തന്നെ ആയിരുന്നു.

മഡൂറോയുമായി
ഷാവേസിന് ശേഷം വെനസ്വേലന്‍ പ്രസിഡന്റ് ആയ നിക്കോളാസ് മഡൂറോയുമായി അടുത്ത വ്യക്തിബന്ധമായിരുന്നു മറഡോണയ്ക്ക്. ഒരോ പ്രതിസന്ധി ഘട്ടത്തിലും മഡൂറോയ്ക്ക് താങ്ങായി മറഡോണ ഓടിയെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും പങ്കാളിയായിരുന്നു.

എന്തുകൊണ്ട് ചെഗുവേരയെ പോലെ
വിപ്ലവ പാതയില്‍ ചെഗുവേരയുമായി ഒരു താരതമ്യത്തിനും അര്‍ഹതയുണ്ടാവില്ല മറഡോണയ്ക്ക്. എന്നാല്‍ മൗറീഷ്യോ മാക്രി അര്‍ജന്റീനിയുടെ ഭരണാധികാരിയാരിക്കെ മറഡോണ ഇങ്ങനെ പറഞ്ഞു
- ഫിദലിനേയും ചെഗുവേരയേയും സ്നേഹിക്കുന്ന എല്ലാ അര്‍ജന്റീനക്കാര്‍ക്കും വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്തുകൊണ്ടെന്നാല്‍ നമുക്ക് ഒന്നുമറിയാത്ത ഒരു പ്രസിഡന്റ് ഉണ്ട്... ഞാന്‍ ഒരു ക്യൂബന്‍ പട്ടാളക്കാരനാണ്, മാക്രിയുടെ പട്ടാളക്കാരന് ആകുന്നതിന് പകരം, ക്യൂബയുടെ എന്ത് ആവശ്യത്തിനും ഞാന്‍ ഉണ്ടാകും. എന്റെ ശരീരം മുഴുവന്‍ ഞാന്‍ ഈ പതാകയ്ക്കായി നല്‍കും-
അതേ... സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങാതെ, ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തില്‍ അതിര്‍ത്തികളില്ലാതെ ഇടപെട്ട ചെഗുവേരയുമായി അത്തരമൊരു താരതമ്യം മറഡോണയ്ക്ക് സാധ്യമാകും.