കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക മേഖലയ്ക്ക് തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകം

Google Oneindia Malayalam News

തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ എന്തുമാറ്റമാണ് ഉണ്ടാക്കുക? ഏറെ നാളായി ഒച്ചിന്റെ വേഗതയില്‍ നീങ്ങുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ കെല്‍പ്പുള്ളതാകുമോ ഈ ഫലം? അതോ താഴേക്കുള്ള കുതിപ്പിന് ആക്കം കൂട്ടുമോ? പ്രധാനമായും നാലു സാധ്യതകളാണ് കാണുന്നത്.

1 ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ വലിയ കക്ഷിക്ക് കുറച്ച് പാര്‍ട്ടികളെ കൂട്ടിയോ ഭരിയാക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ സംഗതി ആകെ കുഴയും. ഉറച്ച സര്‍ക്കാര്‍ വന്നാല്‍ ഓഹരി വിപണികള്‍ക്കും നിര്‍മാണ മേഖലകള്‍ക്കും കൂടുതല്‍ ഉത്തേജനം ലഭിക്കും. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ പണമൊഴുക്കാന്‍ തയ്യാറാകും. ആഭ്യന്തരവിപണിയിലും പുതിയ പുതിയ നിക്ഷേപ പദ്ധതികള്‍ തുടങ്ങും. സജീവമാകും. മൊത്തത്തില്‍ നിലവിലുള്ള മാന്ദ്യം മാറികിട്ടും.

Finance

2ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യമോ ഒട്ടേറെ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സര്‍ക്കാറോ ആണ് വരുന്നതെങ്കില്‍ അത് ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതുവരെ വിപണി താഴോട്ടിറങ്ങാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക മേഖലയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. പുതിയ സര്‍ക്കാര്‍ വന്നാലും ഇപ്പോഴുള്ള സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ല.

3 ഏതെങ്കിലും ഒരു കക്ഷിക്ക് 180 സീറ്റിലധികം ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് സാമ്പത്തികമേഖലയില്‍ പ്രതീക്ഷ നല്‍കും. ഈ കക്ഷിയെ ചുറ്റിപ്പറ്റി ഒരു സര്‍ക്കാരുണ്ടാകുമെന്ന കാര്യം ഉറപ്പിക്കാനാകും. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതിലുള്ള പിന്‍വാങ്ങല്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാം.

4 വലിയ പാര്‍ട്ടി പുറമെ നിന്ന് പിന്തുണ കൊടുക്കുന്ന രീതിയിലുള്ള സര്‍ക്കാര്‍ വളര്‍ച്ചാനിരക്കിന് യാതൊരു വിധ പിന്തുണയും നല്‍കില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ഏത് നിമിഷവും നിലംപൊത്താവുന്ന സര്‍ക്കാരായിരിക്കും ഇത്. അതുകൊണ്ടു തന്നെ നിക്ഷേപകര്‍ വിശ്വസിച്ച് ഒന്നിലേക്കും ഇറങ്ങി പുറപ്പെടുകയില്ല.

English summary
How elections results will impact on indian economy?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X