കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനോട് ആഭിമുഖ്യം, സ്വഭാവത്തില്‍ കാര്‍ക്കശ്യം... ചെറുപ്പക്കാരുടെ രീതികള്‍ ഇങ്ങനെ...

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: ഭീകരബന്ധത്തിന്റെ പേരില്‍ എന്‍ഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത യുവാക്കള്‍ ഐസിസിനോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്നുവെന്നു നാട്ടുകാര്‍. യുവാക്കളില്‍ ചിലരുടെ ഫേസ്ബുക്ക് പോസ്റ്റുകളും അടുത്ത സുഹൃത്തുക്കളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു. എന്‍ഐഎയും മാധ്യമങ്ങളും പറയുന്ന പ്രമുഖരെ വകവരുത്താനുള്ള ഗൂഢാലോചന ഉള്‍പ്പെടെയുള്ളവ നാട്ടുകാര്‍ തള്ളിക്കളയുന്നുവെങ്കിലും ഇവരുടെ ഐസിസ് ആഭിമുഖ്യത്തെപ്പറ്റി അടുത്ത സുഹൃത്തുക്കള്‍ക്ക് എതിരഭിപ്രായമില്ല.

ഐസിസ് കേരളത്തെ വെല്ലുവിളിക്കുന്നു... എന്‍ഐഎ കസ്റ്റഡിയിലുള്ള മന്‍സീദിന്റെ എഫ്ബി ഇപ്പോഴും ആക്ടീവ്

സമീര്‍ അലിയെ തന്തക്കും തള്ളക്കും വിളിച്ച് ഫേസ്ബുക്ക് കമന്റുകള്‍... മുസ്ലീങ്ങള്‍ ഐസിസിനൊപ്പമല്ല

കേരളത്തിലെ ഐസിസ്: പിടിയിലായ ഒന്നാമന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍? തേജസ് പത്രവുമായി എന്തുബന്ധം

ഐസിസിന്റെ കൊടുംക്രൂരതയെപ്പറ്റിയുള്ള കഥകള്‍ ഒട്ടുമിക്കതും യുവാക്കള്‍ വിശ്വസിച്ചിരുന്നില്ലെന്ന് അവര്‍ പറയുന്നു. അത്തരം കഥകള്‍ മാധ്യമസൃഷ്ടിയോ മൊസാദ് ഉള്‍പ്പെടെയുള്ള ചാരസംഘടനകള്‍ പടച്ചുവിടുന്നതോ ആണെന്നായിരുന്നു ഇവരുടെ പക്ഷം. മറ്റു ചില സംഭവങ്ങളാവട്ടെ അനിവാര്യഘട്ടങ്ങളില്‍ ഉണ്ടാവുന്നതാണെന്നും അവയും യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രചരിപ്പിക്കപ്പെടുന്നപോലെയല്ല സംഭവിക്കുന്നതെന്നും ഇവര്‍ വിശ്വസിച്ചു.

കുറച്ച് കാലം മുന്പ്

കുറച്ച് കാലം മുന്പ്

ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പുതന്നെ യുവാക്കളുടെ ഐസിസ് ആഭിമുഖ്യം പ്രകടമായിരുന്നു. അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പുണ്ടാക്കി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

ഐസിസ് ആയിരുന്നില്ല

ഐസിസ് ആയിരുന്നില്ല

എന്നാല്‍, ആ ഗ്രൂപ്പുകള്‍ ഐസിസ് നിര്‍ദേശം പ്രകാരം ഉണ്ടാക്കിയതോ അവരുടെ ആഹ്വാന പ്രകാരം പ്രവര്‍ത്തിക്കുന്നതോ ആയിരുന്നില്ല. മറിച്ച് ആഗോള ഖിലാഫത്ത് ചിന്താഗതിയില്‍നിന്ന് ഉരുത്തിരിഞ്ഞ യമണ്ടന്‍ ആശയങ്ങള്‍ മാത്രമായിരുന്നു. ആഗോളതല സംഭവവികാസങ്ങളിലും മുസ്ലിംകളുടെ പിന്നാക്കാവസ്ഥയിലും ചിലയിടങ്ങളിലെ പീഡിതാവസ്ഥയിലും വിഷണ്ണരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ പിന്തുണ ഈ ഗ്രൂപ്പുകള്‍ക്കുണ്ടായിരുന്നു.

തീവ്രവാദം

തീവ്രവാദം

ആശയസംവാദങ്ങള്‍ എന്ന നിലയില്‍ മാത്രം ഗൂപ്പിലേയ്ക്ക് എത്തിനോക്കിയവരും ഉണ്ടായിരുന്നു. എന്നാല്‍, ചെറുപ്പക്കാര്‍ കൂടുതല്‍ കര്‍ശനക്കാരാവുകയും ഐസിസ് സ്‌നേഹം വര്‍ധിക്കുകയും ചെയ്തതോടെ മറ്റുള്ളവരെല്ലാം ഗ്രൂപ്പ് വിട്ടുപോയി.

ചിലര്‍ക്ക് പേടി

ചിലര്‍ക്ക് പേടി

ഇന്റലിജന്‍സ് വിഭാഗം ഇഇത്തരം ചര്‍ച്ചകള്‍ നടത്തുന്നവരെ നോട്ടമിട്ടിരിക്കുന്നുവെന്ന പ്രചാരണവും മറ്റുള്ളവരെ ഇത്തരം ഗ്രൂപ്പുകളില്‍ നിന്ന് ് പിന്നോട്ടടിപ്പിച്ചു. പിടിയിലായ കുറ്റിയാടി സ്വദേശികളുടെ രക്ഷിതാക്കളെ പലരും നേരില്‍ക്കണ്ട് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുകയും കുട്ടികളെ ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അങ്ങനെയുള്ളവര്‍ മാത്രം

അങ്ങനെയുള്ളവര്‍ മാത്രം

ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഛിന്നഭിന്നമായെങ്കില്‍ ഈ ആശയങ്ങളോട് കടുത്ത ആഭിമുഖ്യം വെച്ചുപുലര്‍ത്തിയവര്‍ മാത്രം തുടര്‍ന്നും പരസ്പരം ആശയങ്ങള്‍ കൈമാറി. മികച്ച വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും ഐസിസിന്റെ ഏത് കാര്യവും അറിഞ്ഞിരിക്കാന്‍വരെ ഇവരെ പ്രാപ്തരാക്കി. മറ്റുള്ളവര്‍ പിരിഞ്ഞുപോയപ്പോഴും ഇവര്‍ ഐസിസിനോടും പരസ്പരവും കടുത്ത ഐക്യദാര്‍ഢ്യം വച്ചു പുലര്‍ത്തി.

കനകമല

കനകമല

ബിജെപി നേതാവ് കെ സുരേന്ദ്രനേയും ജഡ്ജിമാരേയും ഉള്‍പ്പെടെയുള്ളവരെ വകവരുത്താന്‍ ഇവര്‍ കനകമലയില്‍ കൂടിയിരുന്നു എന്ന വിശദീകരണം എത്രത്തോളം ശരിയാണ് എന്നത് സംശയാസ്പദമാണ്. അതേസമയം, കണ്ണികള്‍ നഷ്ടപ്പെടാതെ എല്ലാവരെയും ഒരുമിച്ചു കുരുക്കാന്‍ എന്‍ഐഎ ഒരുക്കിയ ചൂണ്ടയില്‍ ഇവര്‍ കൊത്തി എന്നു കരുതുന്നതാവും കൂടുതല്‍ ശരി.

രഹസ്യ സ്വഭാവം

രഹസ്യ സ്വഭാവം

പരസ്പരം അറിയാം, കാണാം, പരിചയപ്പെടാം, ഒത്തുകൂടാം എന്ന നിലയില്‍ തന്നെയാവണം ഇവര്‍ കനകമലയില്‍ എത്തിയിട്ടുണ്ടാവുക. അറസ്റ്റിലായ ജാസിം കല്ല്യാണത്തിനെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. സഫ്‌വാന്‍ ടൂറിനു പോകുന്നു എന്ന നിലയിലും.

യോഗത്തിന് പോകാത്ത റംഷാദ്

യോഗത്തിന് പോകാത്ത റംഷാദ്

കുറ്റിയാടിയില്‍നിന്ന് പിന്നീട് പിടിയിലായ റംഷാദ് ആണെങ്കില്‍ കൈയിലെ മുറിവു കാരണം വിശ്രമത്തിലായിരുന്നു. അതുകൊണ്ടാണ് കൂടിച്ചേരലിന് പോകാതിരുന്നത്. എന്നാല്‍, കനകമലയില്‍നിന്ന് കഷ്ടി 30 കിലോ മീറ്റര്‍ മാത്രം അകലെയുള്ള കുറ്റിയാടിയില്‍ നേരിട്ടെത്തി എന്‍ഐഎ റംഷാദിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കാര്‍ക്കശ്യം

കാര്‍ക്കശ്യം

സ്വഭാവത്തിലെ കാര്‍ക്കശ്യം, പിടിയിലായവര്‍ക്കെല്ലാം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരോട് നല്ല സ്വഭാവം പുലര്‍ത്തുമ്പോഴും വീട്ടില്‍ വളരെ കര്‍ക്കശക്കാരായിരുന്നു ഇവര്‍.

കടുംപിടിത്തം

കടുംപിടിത്തം

ടെലിവിഷന്‍ കാണുന്ന കാര്യത്തിലും സ്ത്രീകള്‍ പുറത്തിറങ്ങുന്ന വിഷയത്തിലുമെല്ലാം ഇവര്‍ ഏറെ കാര്‍ക്കശ്യം സൂക്ഷിച്ചു. സ്ത്രീവിഷയങ്ങളില്‍ ഇത്തരം ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നത്രെ.

 മറ്റ് സംഘടനകളോട്

മറ്റ് സംഘടനകളോട്

തിരൂര്‍ സ്വദേശിയായ സഫ്‌വാന്‍ എസ്ഡിപിഐക്കാരനായിരുന്നെങ്കില്‍ ജാസിമും റംഷാദും പ്രത്യേകിച്ച് ഒരു സംഘടനയിലും അംഗമായിരുന്നില്ല. മുസ്ലിം സംഘടനകളോട് കടുത്ത എതിര്‍പ്പും വച്ചുപുലര്‍ത്തിയിരുന്നു. തീവ്രവാദത്തിനെതിരെ സ്വീകരിക്കുന്ന നിലപാടുകളും സ്ത്രീകളെ പൊതുപരിപാടികളില്‍ കൊണ്ടുവരുന്നതുമൊക്കെയായിരുന്നു സംഘടനകളോടുള്ള എതിര്‍പ്പിന്. കണ്ണൂര്‍ അണിയാരം സ്വദേശിയായ മന്‍സീദിനെപ്പറ്റി നാട്ടുകാര്‍ക്ക് കൂടുതല്‍ അറിവൊന്നുമില്ല.

English summary
How ISIS sympathiser caught by NIA behaved in their daily life? They were tough in nature and agisnt other Mulsim Orgnisations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X