കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തം

Google Oneindia Malayalam News

മുസ്ലീം ലീഗ് വന്നാലും ബിജെപി സ്വീകരിക്കും എന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞത് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു. എന്നാല്‍ ഇതിനോട് ആദ്യം തന്നെ പ്രതികൂലമായി പ്രതികരിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയ കെ സുരേന്ദ്രന്‍ ആയിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്... സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി? പ്രശാന്തിന് വൻ വെല്ലുവിളിവട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്... സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി? പ്രശാന്തിന് വൻ വെല്ലുവിളി

തന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണംതന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണം

മുസ്ലീം ലീഗുമായി ഒരു ചര്‍ച്ചയും നടത്തില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ സുരേന്ദ്രന്റെ നിലപാട് മാറിമറിഞ്ഞിരിക്കുകയാണ്. ശോഭ സുരേന്ദ്രന്റെ നിലപാടിലേക്ക് എങ്ങനെയാണ് കെ സുരേന്ദ്രന്‍ ഇത്ര പെട്ടെന്ന് എത്തിയത് എന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ തന്നെ ചോദ്യം. പരിശോധിക്കാം...

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ലീഗ് വിരോധം

ലീഗ് വിരോധം

ശോഭ സുരേന്ദ്രന്‍ മുസ്ലീം ലീഗിനെ സ്വാഗതം ചെയ്തതിന് പിറകെ, ലീഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു കെ സുരേന്ദ്രന്‍. രാജ്യം വിഭജിക്കാന്‍ കാരണമായത് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ള മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയാണെന്ന് വരെ കെ സുരേന്ദ്രന്‍ പറഞ്ഞുകളഞ്ഞു.

അത് മണ്ടത്തരം

അത് മണ്ടത്തരം

ഇന്ത്യാ വിഭജനത്തിന് വേണ്ടി ആവശ്യം ഉന്നയിച്ച മുസ്ലീം ലീഗ് ആണ് ഇപ്പോഴുള്ള മുസ്ലീം ലീഗ് എന്ന വാദം ശുദ്ധ മണ്ടത്തരമാണ്. ഇന്ത്യാ വിഭജനത്തിന് ശേഷമാണ് ഇപ്പോഴത്തെ മുസ്ലീം ലീഗ് സ്ഥാപിക്കപ്പെടുന്നത്. ഇത് ചരിത്രപരമായ വസ്തുതയാണ്.

ശോഭ പറഞ്ഞപ്പോള്‍

ശോഭ പറഞ്ഞപ്പോള്‍

ഒറ്റയടിക്ക് മുസ്ലീം ലീഗിനെ സ്വാഗതം ചെയ്യുകയായിരുന്നില്ല ശോഭ സുരേന്ദ്രന്‍ ചെയ്തത്. മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായമാണ് ശോഭയ്ക്കും ഉള്ളത്. എന്നാല്‍ ദേശീയ ധാര സ്വീകരിച്ച് വന്നാല്‍ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുമെന്നാണ് ശോഭ പറഞ്ഞത്.

സ്വാഭാവിക സംശയം

സ്വാഭാവിക സംശയം

പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷയായ ശോഭ സുരേന്ദ്രന് എങ്ങനെ മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിക്കും എന്ന ചോദ്യം മുരളീധര പക്ഷത്ത് നിന്ന് അപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു കെ സുരേന്ദ്രന്റെ പെട്ടെന്നുള്ള പ്രതികരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുമ്മനം പറഞ്ഞത്

കുമ്മനം പറഞ്ഞത്

ശോഭ സുരേന്ദ്രന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ട് പിന്നീട് കുമ്മനം രാജശേഖരനും രംഗത്ത് വന്നിരുന്നു. അതും മാതൃഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു. ബിജെപിയുടെ ആശയത്തേയും മോദി സര്‍ക്കാരിനേയും അംഗീകരിക്കുന്നവര്‍ക്ക് ഘടകക്ഷിയാകാമല്ലോ എന്നായിരുന്നു കുമ്മനം പറഞ്ഞത്.

സുരേന്ദ്രന്‍ കുടുങ്ങി

സുരേന്ദ്രന്‍ കുടുങ്ങി

മുസ്ലീം ലീഗുമായി ഒരു ചര്‍ച്ചയും ഇല്ലെന്ന സുരേന്ദ്രന്റെ പ്രസ്താവന ബിജെപിയ്ക്കുള്ളിലും വിവാദമായി. അത്തരത്തില്‍ മുന്നണിയിലേക്ക് വരാന്‍ സാധ്യതയുള്ളവരെ കൂടി മാറ്റി നിര്‍ത്താനേ ഇത്തരം നിലപാടുകള്‍ വഴിവയ്ക്കുകയുള്ളു എന്നായിരുന്നു വിമര്‍ശനം. മുന്നണി എന്ന നിലയില്‍ കേരളത്തില്‍ എന്‍ഡിഎ അതീവ ദുര്‍ബ്ബലമാണുതാനും.

തകിടം മറിച്ചില്‍

തകിടം മറിച്ചില്‍

ദിവസം ഒന്ന് കഴിയും മുമ്പ് തന്നെ കെ സുരേന്ദ്രന് നിലപാട് തിരുത്തേണ്ടി വന്നു. മുസ്ലീം ലീഗ്, നയം മാറ്റി വന്നാല്‍ എന്‍ഡിഎയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്നായി സുരേന്ദ്രന്‍. അതേസമയം, ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

ഇത് തന്നെയല്ലേ ശോഭ പറഞ്ഞത്

ഇത് തന്നെയല്ലേ ശോഭ പറഞ്ഞത്

ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞതും ഇതേ കാര്യം തന്നെ ആയിരുന്നു. എന്നാല്‍ അപ്പോള്‍, അത് അംഗീകരിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചന തന്നെ ആയിരുന്നു അത് നല്‍കിയത്.

ശക്തയായി മാറുന്ന ശോഭ

ശക്തയായി മാറുന്ന ശോഭ

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ട്ടി വേദികളില്‍ തിരിച്ചെത്തിയ ശോഭ സുരേന്ദ്രന്‍ പൂര്‍വ്വാധികം ശക്തിയോടെയാണ് ഇപ്പോള്‍ നിലകൊള്ളുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അവഗണനാ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ശോഭ സുരേന്ദ്രന് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ ശോഭയുടെ വിജയമെന്നും വിലയിരുത്തപ്പെടുന്നു.

മാറി നില്‍ക്കേണ്ടി വരുമോ

മാറി നില്‍ക്കേണ്ടി വരുമോ

ശോഭ സുരേന്ദ്രന്റെ തിരിച്ചുവരവ് ഔദ്യോഗിക പക്ഷത്തെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്. പിഎസ് സി സമരത്തിലായാലും പാര്‍ട്ടിയേക്കാള്‍ വലിയ പ്രതിച്ഛായ ശോഭ സ്വന്തമാക്കി. ഇപ്പോള്‍ മുസ്ലീം ലീഗ് വിഷയത്തിലും ശോഭയുടെ നിലപാടിലേക്ക് കെ സുരേന്ദ്രന് മാറേണ്ടി വന്നു. ഇത്തവണ സംസ്ഥാനത്ത് ബിജെപിയ്ക്ക് മെച്ചപ്പെട്ട വിജയം നേടാന്‍ ആയില്ലെങ്കില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷസ്ഥാനം തെറിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ശോഭ സുരേന്ദ്രന്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും.

കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളുംകേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും

കാഞ്ഞിരപ്പള്ളിയില്‍ ഷോണ്‍ ജോര്‍ജ്ജിനും സീറ്റ്; ബിജെപിയുടെ വില പേശല്‍ ഇങ്ങനെ... ജോര്‍ജ്ജ് വഴങ്ങുമോ?കാഞ്ഞിരപ്പള്ളിയില്‍ ഷോണ്‍ ജോര്‍ജ്ജിനും സീറ്റ്; ബിജെപിയുടെ വില പേശല്‍ ഇങ്ങനെ... ജോര്‍ജ്ജ് വഴങ്ങുമോ?

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
How K Surendran finally agreed Sobha Surendran's stand on welcoming Muslim League to NDA?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X