കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക സുന്ദരി മാനുഷി ചില്ലാറും നെല്‍സണ്‍ മണ്ടേലയും തമ്മിലെന്ത്... അല്ലെങ്കില്‍ ആഫ്രിക്കയുമായി എന്ത്?

  • By Desk
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മാനുഷി ചില്ലാര്‍ ആയിരുന്നു. സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത് നടക്കുന്ന ഒരു യുവതി മാത്രം ആയിരുന്നില്ല മാനുഷി. ഒരു നര്‍ത്തകിയും അതിലുപരി ഒരു ഡോക്ടറും കൂടിയാണ് അവര്‍.

ലോകസുന്ദരി മത്സരത്തിന്റെ ഭാഗമായി നടത്തിയ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് മത്സരത്തില്‍, മാനുഷി തിരഞ്ഞെടുത്ത വിഷയവും ഏറെ ശ്രദ്ധ നേടിയിരുന്നു. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആയിരുന്നു മാനുഷിയുടെ 'പ്രോജക്ട് സാക്ഷി'.

Manushi Chhillar

ഇത്രയും പറഞ്ഞ് മാനുഷി വെറും ഒരു ലോക സുന്ദരി മാത്രം അല്ലെന്ന് അറിയിക്കാന്‍ ആണ്. ആര്‍ത്തവ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാനുഷി ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ഇടപെടലുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ചായിരുന്നു ഇത്.

ദക്ഷിണാഫ്രിക്കയില്‍ മാനുഷി ചില്ലാര്‍ ഉദ്ഘാടനം ചെയ്തത് ഒരു സാനിറ്ററി പാ#് നിര്‍മാണ യൂണിറ്റ് ആയിരുന്നു. മണ്ടേലയുടെ ജന്മനാടായ വെസോയില്‍ തന്നെ ആയിരുന്നു ഇത്. ഉപയോഗശേഷം വളമാക്കി മാറ്റാവുന്ന തരത്തിലുള്ള സാനിറ്ററി പാഡുകള്‍ ആണ് ഇവിടെ ഉത്പാദിപ്പിക്കുക.

ലോക സുന്ദരി പട്ടം നേടിയവരും വിശ്വ സുന്ദരി പട്ടം നേടിയവരും ആയി ഒരുപാട് പേര്‍ ഈ ലോകത്തുണ്ട്. അവരില്‍ പലരും പല തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

English summary
Manushi has inaugurated a sanitary pad manufacturing unit in Mvezo, South Africa, the birthplace of Mandela.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X