കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം വരുന്ന വഴി

  • By Soorya Chandran
Google Oneindia Malayalam News

എവിടെ നിന്നാണ് ഈ പണമൊക്കെ ഒഴുകുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകൂ. രാജ്യത്തെ വമ്പന്‍ വ്യവസായികള്‍. പ്രധാനമായും മദ്യം, ഖനി, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായികള്‍. ഇവരിലാണല്ലോ ഏറ്റവും അധികം അനധികൃത പണം കുമിഞ്ഞ് കൂടുന്നത്.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിന്റെ പ്രധാന വരുമാന സ്രോതസ്സ് രാജ്യത്തെ വമ്പന്‍ പണക്കാരും വ്യവസായികളും ആയിരുന്നു. ബിര്‍ളയും ബജാജുമൊക്കെ ആയിരുന്നു അന്ന്. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ പിന്നെ ആരില്‍ നിന്നും പണം വാങ്ങാവുന്ന അധികാരമല്ലേ കോണ്‍ഗ്രസിന് കിട്ടിയത്. നെഹ്‌റുവിന്റെ കാലത്ത് കുറച്ച് ഭേദമായിരുന്നിരിക്കാം. പക്ഷേ പിന്നീടങ്ങോട്ട് കോണ്‍ഗ്രസ് പാര്‍ട്ടി പണം ഉണ്ടാക്കുന്ന മരം ആയി മാറുകയായിരുന്നു.

Money

ബിജെപിയും ഇടത് പാര്‍ട്ടികളും പണം സ്വരൂപിക്കുന്നതില്‍ അത്ര പിന്നിലൊന്നുമല്ല എന്നതാണ് മറ്റൊരു സത്യം. ചെറുകിട കച്ചവടക്കാരായിരുന്നു ആദ്യകാലത്ത് ബിജെപിയുടെ പ്രധാനപ്പെട്ട പണസ്രോതസ്. പിന്നെ ആര്‍എസ്എസ് ഓഫീസുകളില്‍ ഗുരുദക്ഷിണ എന്ന ഒരു ഏര്‍പ്പാടും ഉണ്ടായിരുന്നു. ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചൈനയില്‍ നിന്നും സോവിയറ്റ് യൂണിയനില്‍ നിന്നുമൊക്കെ സഹായം സ്വീകരിച്ചിരുന്നുവെന്ന് പറയുന്ന സിഐഎ രേഖകളും അടുത്ത കാലത്ത് പുറത്ത് വന്നിട്ടുണ്ട്.

ജനങ്ങളില്‍ നിന്ന് നേരിട്ട് പണം പിരിക്കുന്നതിനെ ഒരു കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അന്തസ്സിന്റെ ഭാഗമായി കണ്ടിരുന്നു. കേരളത്തില്‍ സിപിഎം പോലുള്ള പാര്‍ട്ടികള്‍ ബക്കറ്റ് പിരിവുകൊണ്ട് കോടികള്‍ സമാഹരിച്ചിരുന്നു. അത് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ ആണ് സൂചിപ്പിച്ചിരുന്നത്.

സഞ്ജയ് ഗാന്ധിയെ പറ്റി പറയുന്ന ഒരു കാര്യമുണ്ട്. ഏത് പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നാലും സഞ്ജയ് ഗാന്ധി ഇരുകൈകളും തുറന്ന് പിടിച്ചായിരുക്കുമത്രെ ഇരിക്കുക. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ഓരോ പ്രവര്‍ത്തകരും ആ കൈകളിലേക്ക് സംഭാവന ഇട്ടിട്ടേ പോകാറുള്ളൂ. സഞ്ജയിന്റെ യാത്രക്കും താമസത്തിനും മറ്റ് ചെലവുകള്‍ക്കും ആണത്രെ ഈ പണം ഉപയോഗിച്ചിരുന്നത്.

വമ്പന്‍മാരില്‍ നിന്ന് കോണ്‍ഗ്രസിനുള്ള പണമൊഴുക്ക് അല്‍പം കുറഞ്ഞത് 1970 കളില്‍ ആയിരുന്നു. ഇന്ദിര ഗാന്ധിയുടെ ഭരണ കാലത്ത് പ്രിവി പഴ്‌സ് നിര്‍ത്തലാക്കിയതാണ് പല പഴയ രാജകുടുംബങ്ങളേയും അവരോട് അടുത്ത ബന്ധമുള്ള ബിസിനസ് രാജാക്കന്‍മാരേയും ചൊടിപ്പിച്ചത്. ഇതോടെ ജനസംഘ(ബിജെപിയുടെ ആദ്യ രൂപം)ത്തിന്റെ നല്ല കാലം തുടങ്ങി. അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ ഈ അന്തരം കൂടുകയും ചെയ്തു.

നാനാജി ദേശ്മുഖ് ആയിരുന്നു ജനസംഘത്തിന്റെ പ്രധാന ഫണ്ട് റൈസര്‍. പാര്‍സി ബിസിനസ് സമൂഹവുമായി ദേശ്മുഖ് നല്ല ബന്ധമുണ്ടാക്കി. 70 കളുടെ അവസാനത്തോടെ ദേശ്മുഖ് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചെങ്കിലും ബിസിനസ് ലോകവുമായി ബിജെപിയുടെ തുടര്‍ബന്ധങ്ങള്‍ക്ക് പിന്നീട് ഗുണം ചെയ്തത് ദേശ്മുഖ് ഇട്ട അടിത്തറയായിരുന്നു.

പ്രമോദ് മഹാജന്‍ ആയിരുന്നു പിന്നീട് ബിജെപിക്ക് ശക്തമായ സാമ്പത്തിക പിന്തുണ ഉണ്ടാക്കിയ നേതാവ്. കോണ്‍ഗ്രസ് വളര്‍ത്തി വലുതാക്കിയ റിലയന്‍സ് ഗ്രൂപ്പ് പോലും പ്രമോദ് മഹാജന്‍ എന്ന യുവ നേതാവിന്റെ കഴിവിന് മുന്നില്‍ പണത്തിന്റെ വാതിലുകള്‍ തുറന്നുവച്ചു എന്നാണ് പിന്‍മൊഴികള്‍. പാര്‍ട്ടിക്ക് ഇക്കാലത്ത് ഹിന്ദുജ ഗ്രൂപ്പുമായും സൂര്യ ഗ്രൂപ്പുമായും ഒക്കെ നല്ല ബന്ധമുണ്ടായിരുന്നത്രെ. ഇതോടെ എളുപ്പത്തില്‍ പണം കണ്ടെത്തുന്ന വഴി ബിജെപിക്കും സ്വായത്തമായി. ഫലം മറ്റൊരു കോണ്‍ഗ്രസ് പാര്‍ട്ടി പോലെയായി ബിജെപി.

<strong><br>ഇത്തവണ എന്തായിരിക്കും സ്ഥിതി</strong>
ഇത്തവണ എന്തായിരിക്കും സ്ഥിതി

English summary
Political parties of our nation is raising their fund by receiving black money from businessmen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X