വേശ്യകളേ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവരേ ... നിങ്ങള്‍ക്ക് 'അതിനെകുറിച്ച്' ഒരു ചുക്കും അറിയില്ല

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കേരളത്തില്‍ ഏറ്റവും അധികം സ്ലട്ട് ഷെിം അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവുക രശ്മി ആര്‍ നായര്‍ക്കായിരിക്കും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും രശ്മി നായരെ ചിലര്‍ നേരിടുക അങ്ങനെ ഒരു ആരോപണം ഉന്നയിച്ചും അശ്ലീലം പറഞ്ഞും ആയിരിക്കും.

എന്നാല്‍ ഇതിനോട് ഏറ്റവും സര്‍ഗ്ഗാത്മകമായി പ്രതികരിക്കാനും കഴിഞ്ഞിട്ടുണ്ട് രശ്മിയ്ക്ക്. 'വേശ്യ എന്നല്ലേ വിളിച്ചുള്ളൂ, സംഘി എന്ന് വിളിച്ചില്ലല്ലോ' എന്നായിരുന്നു ഒരിക്കല്‍ രശ്മി നായര്‍ പ്രതികരിച്ചത്.

എന്തായാലും ഇക്കാര്യത്തില്‍ രശ്മി നായര്‍ ഒരു കക്ഷിയേ അല്ല. വേശ്യാവൃത്തി ഇന്ത്യയില്‍ നിയമ വിധേയമാണെന്ന് പോലും അറിയാത്തവരാണ് ചില നിയമ പാലകര്‍ പോലും എന്നതാണ് ദയനീയമായ അവസ്ഥ.

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ്

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രശ്മി നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായതോടെയാണ് ഓണ്‍ലൈന്‍ ലോകത്ത് രശ്മി ഏറ്റവും അധികം ആക്രമിക്കപ്പെട്ടത്. അതിന് മുമ്പും രശ്മിയുടെ മോഡലിങ് ചിത്രങ്ങള്‍ക്ക് താഴെ സമാനമായ തെറിവിളികള്‍ ഉണ്ടായിരുന്നു.

അഭിപ്രായം പറയുന്ന സ്ത്രീ

കേസില്‍ ജാമ്യത്തിലിറങ്ങിയ രശ്മി വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി. അപ്പോള്‍ അവരുടെ പോസ്റ്റുകള്‍ക്ക് താഴെയായി തെറിവിളിയും സ്ലട്ട് ഷെയിമും.

വേശ്യ എന്ന് വിളിച്ചപ്പോള്‍

സോഷ്യല്‍ മീഡിയയിലെ കണ്ണുകടിക്കാര്‍ രശ്മിയെ വേശ്യ എന്ന് വിളിച്ചു. വേശ്യ എന്നല്ലേ വിളി, സംഘി എന്നല്ലല്ലോ... മറിച്ചായിരുന്നെങ്കില്‍ ചിലപ്പോള്‍ അഭിമാനക്ഷതം തോന്നിയേനെ എന്നായിരുന്നു രശ്മി പ്രതികരിച്ചത്.

എന്താണ് വേശ്യാവൃത്തി

അഭിപ്രായം പറയുന്ന സ്ത്രീകളേയും സ്വന്തമായി നിലപാടുള്ള സ്ത്രീകളേയും അധിക്ഷേപിക്കാന്‍ ആണ്‍കോയ്മക്കാര്‍ എപ്പോഴും ഉപയോഗിക്കുന്ന പദമാണ് വേശ്യ എന്നത്. എന്നാല്‍ എന്താണ് വേശ്യാവൃത്തി എന്നത് സംബന്ധിച്ച് ഇത്തരക്കാര്‍ക്ക് വല്ല ധാരണയും ഉണ്ടോ എന്നതാണ് ചോദ്യം.

നിര്‍വ്വചനം

പണത്തിനോ, മറ്റ് സാധനങ്ങള്‍ക്കോ, സേവനങ്ങള്‍ക്കോ, എന്തെങ്കിലും ലാഭകരമായ കാര്യത്തിനോ വേണ്ടി ലൈംഗികത നല്‍കുന്നതിനെ ആണ് വേശ്യാവൃത്തി എന്ന് നിര്‍വ്വചിച്ചിരിക്കുന്നത്. ഇത് ഒരുപക്ഷേ പല രാജ്യങ്ങളില്‍ അവിടത്തെ നിയമങ്ങളനുസരിച്ച് മാറിയേക്കാം.

ലോകത്തിലെ ഏറ്റവും പ്രാചീനമായ തൊഴില്‍

മനുഷ്യനുണ്ടായ കാലം മുതല്‍ വേശ്യാവൃത്തിയും ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആകും. എന്നാല്‍ സമൂഹം എന്ന രീതിയില്‍ മനുഷ്യന്‍ ജീവിക്കാന്‍ തുടങ്ങിയ കാലം മുതലേ ഉള്ളതാണ് വേശ്യാവൃത്തി എന്ന് വേണമെങ്കില്‍ പറയാം. ലോകത്തിലെ ഏറ്റവും പ്രാചീനമായ തൊഴില്‍ എന്ന് വേശ്യാവൃത്തിയെ പലരും നിര്‍വ്വചിക്കാറുണ്ട്.

ഇന്ത്യയില്‍ പണ്ട്...

പ്രാചീന ഇന്ത്യയില്‍ വേശ്യാവൃത്തിയിസല്‍ ഏര്‍പ്പെടുന്നവര്‍ക്ക് വലിയ സ്ഥാനമായിരുന്നു ലഭിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. നഗരവധു എന്നും ദേവദാസി എന്നും ഒക്കെ അവര്‍ വിളിക്കപ്പെട്ടു. ദൈവത്തിന്റെ ഭാര്യ എന്നാണ് തേവിച്ചി എന്ന വാക്കിന്റെ പോലും അര്‍ത്ഥം. സമൂഹത്തില്‍ നല്ല നിലയും വിലയും ഇവര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ നിയമ വിരുദ്ധമല്ല

വേശ്യാവൃത്തി എന്ന് പറയുന്നത് എന്തോ വലിയ കുറ്റമാണ് എന്നാണ് പൊതുബോധം. പല രാജ്യങ്ങളിലും ഇത് വലിയ കുറ്റം തന്നെ ആണ്. എന്നാല്‍ ഇന്ത്യാ മഹാരാജ്യത്ത് വേശ്യാവൃത്തി നിയമവിരുദ്ധമായ ഒന്നല്ല എന്നതാണ് സത്യം.

നിബന്ധനകളുണ്ട്

നിയമവിധേയം എന്ന് പറഞ്ഞാല്‍ എപ്പോള്‍ എവിടെവച്ചും ചെയ്യാവുന്ന കാര്യം ആണെന്ന് കരുതരുത്. ഇക്കാര്യത്തില്‍ കൃത്യമായ ചില മാനദണ്ഡങ്ങളുണ്ട്.

സ്വകാര്യ സ്ഥലം

വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീയുടേയും അതോ ഇടപാടിനെത്തുന്ന പുരുഷന്റേയോ സ്വകാര്യ ഇടങ്ങളില്‍ വേശ്യാവൃത്തി നിയമ പ്രകാരം ഒരു കുറ്റമേ അല്ല. പക്ഷേ പൊതുസ്ഥലങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ പാടില്ല.

പ്രലോഭനം പാടില്ല

പൊതുസ്ഥലത്ത് വച്ച് ഇടപാടുകാരെ വശീകരിക്കുന്നത് ഇന്ത്യന്‍ നിയമ പ്രകാരം കുറ്റകരമാണ്. പൊതുസ്ഥലത്ത് നിന്ന് നിശ്ചിത ദൂരപരിധിയ്ക്ക് ശേഷം മാത്രമേ ഇടപാടുകള്‍ നടത്താനും പാടുള്ളൂ.

ഇടനിലക്കാര്‍ വേണ്ട

ഒരു സ്ത്രീ സ്വന്തം ഇഷ്ട പ്രകാരം , സ്വന്തം സ്ഥലത്ത് വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ ഒരു പ്രശ്‌നവും ഇല്ല. എന്നാല്‍ അതിനിടയില്‍ ലാഭമുണ്ടാക്കുന്ന ഒരു ഇടനിലക്കാരന്‍ ഉണ്ടാവരുത്. അങ്ങനെയുണ്ടെങ്കില്‍ ഇടനിലക്കാരന്‍ ആണ് കുറ്റക്കാരന്‍.

വേശ്യാലയങ്ങള്‍

വേശ്യാവൃത്തി ഇന്ത്യയില്‍ നിയമ വിധേയം ആണെങ്കിലും വേശ്യാലയങ്ങള്‍ നിയമ വിരുദ്ധമാണ്. വേശ്യാലയം നടത്തിപ്പുകാരും കുറ്റവാളികള്‍ തന്നെ.

ഇടപാടുകാരും

ഇമ്മോറല്‍ ട്രാഫിക്കിന്റെ പേരിലാണ് പലപ്പോഴും ലൈംഗികത്തൊഴിലാളികളെ പോലീസ് പിടികൂടാറുള്ളത്. എന്നാല്‍ മിക്കപ്പോഴും ഇടപാടുകാര്‍ രക്ഷപ്പെടും. പൊതുസ്ഥലത്ത് വച്ചുള്ള ഇടപാടുകളില്‍ സ്ത്രീ മാത്രമല്ല, പുരുഷനും കുറ്റക്കാരനാണ് ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം.

പ്രായപൂര്‍ത്തിയാകണം

ഏതൊരു സ്ത്രീയ്ക്കും ലൈംഗികത്തൊഴിലാളി ആകാം എന്ന് കരുതരുത്. 18 വയസ്സ് പൂര്‍ത്തിയായില്ലെങ്കില്‍ നിയമം അവരെ ലൈംഗിക തൊഴിലാളി എന്ന് വിശേഷിപ്പിക്കുക പോലും ഇല്ല.

ശിക്ഷ ഇടപാടുകാര്‍ക്ക്

18 വയസ്സില്‍ താഴെയാണ് സ്ത്രീയുടെ പ്രായം എങ്കില്‍ ഇടപാടുകാരനാണ് കുറ്റക്കാരന്‍. ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും ഇത്തരം കേസുകളില്‍.

സ്ത്രീകള്‍ക്ക് എന്ത് ശിക്ഷ

ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കും എന്ന് ഉറപ്പാണ്. പരമാവധി മൂന്ന് മാസം തടവും പിഴയും ആയിരിക്കും ശിക്ഷ. ഇടപാടുകാരനും ഇതേ ശിക്ഷ തന്നെ ലഭിക്കും

ഞെട്ടിപ്പിക്കുന്ന കണക്ക്

ബാല വേശ്യാവൃത്തി സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് ഇന്ത്യയില്‍ ഉള്ളത്. 12 ലക്ഷം കുട്ടികള്‍ ഇത്തരത്തില്‍ വില്‍പന ചരക്കുകളായി മാറിയിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഇവരില്‍ ഭൂരിഭാഗം പേരും വലിയ ചതികളില്‍ പെട്ടുപോയവരാണെന്നതില്‍ തര്‍ക്കമില്ല.

സ്വന്തം ഇഷ്ടപ്രകാരം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സ്വന്തം ഇഷ്ടപ്രകാരം വേശ്യാവൃത്തി ഒരു തൊഴിലായി സ്വീകരിക്കുന്ന സ്ത്രീകള്‍ ഇന്ത്യയില്‍ ഇപ്പോഴും കുറവാണ്. പലരും വലിയ ചതികളുടെ ഇരകളായിട്ടാണ് ശരീരവില്‍പനയ്ക്ക് ഇറങ്ങുന്നത്.

അതെല്ലാം ജോലിയാണെങ്കില്‍...

തലകൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനെ പോലെ, വാ കൊണ്ട് ജോലി ചെയ്യുന്ന ഒരു അധ്യാപകനെ പോലെ, കായികമായി അധ്വാനിക്കുന്ന ഒരു കൃഷിക്കാരനെ പോലെ ശരീരത്തിലെ ഒരു അവയവം കൊണ്ട് ജോലി ചെയ്യുന്നവര്‍ ആണ് ലൈംഗിക തൊഴിലാളികള്‍ എന്നായിരുന്നു നളിനി ജമീല തന്റെ ആത്മകഥയില്‍ എഴുതിയിരുന്നത്. ഇത്തരം ചര്‍ച്ചകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്നും ഉണ്ട്.

ലൈംഗികത്തൊഴിലാളി

വേശ്യ എന്ന അധിക്ഷേപ വാക്കിനേക്കാള്‍ ഇന്ന് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നത് ലൈംഗികത്തൊഴിലാളി എന്നാണ്. ഒരു തൊഴിലിന്റെ മാന്യത ഈ പേരുകൊണ്ടെങ്കിലും ലഭിക്കും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

English summary
How prostitution defined in India? What makes the difference in calling them Sex Worker, other than Prostitute?
Please Wait while comments are loading...