കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹവാല വാഴും കേരളം..ഞെട്ടിയ്ക്കുന്ന ഒരു അഭിമുഖം

  • By Meera Balan
Google Oneindia Malayalam News

ഹവാല ഇടപാടിനെപ്പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെ ലേഖനങ്ങള്‍ വണ്‍ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു.വായനക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലേഖനങ്ങള്‍ക്ക് ലഭിച്ചത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിയ്ക്കുന്ന ഹവാല പണമൊഴുക്കിന്റെ തലസ്ഥാനമായി കേരളം മാറുന്നത് ഞെട്ടലോടെയാണ് നാം അറിഞ്ഞത്. ഹവാല ഇടപാടിനെപ്പറ്റി കൂടുതല്‍ ലേഖനങ്ങള്‍ വരും ദിവസങ്ങളിലും പ്രതീക്ഷിയ്ക്കാം.

ഈ കള്ളപ്പണത്തിന്റെ ഒഴുക്കിനെപ്പറ്റി ഒട്ടേറെ സംശയങ്ങളാണ് പലര്‍ക്കും ഉള്ളത്. എത്രത്തോളം ഗുരുതരമാണ് പ്രശ്‌നമെന്നത് നമ്മുടെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് പോലും അറിയില്ല. ഈ സാഹചര്യത്തിലാണ് ഹാവല ഇടപാടിനെപ്പറ്റി ഒരു അഭിമുഖം നടത്തുന്നനതിനായി ഞങ്ങള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ് മെന്റിലെ ഫിനാന്‍സ് പ്രൊഫസര്‍ ആര്‍ വൈദ്യനാഥനെ സമീപിച്ചത്.

Vaidhyanathan

രാജ്യത്തെ ഹാവല ഇടപാടിനെപ്പറ്റി ഒട്ടേറെ ലേഖനങ്ങള്‍ ഉള്‍പ്പടെ എഴുതിയ വ്യക്തിയാണ് അദ്ദേഹം. പ്രൊഫസര്‍ ആര്‍ വൈദ്യനാഥനുമായി ബാംഗ്ലൂരില്‍ വച്ച് വണ്‍ഇന്ത്യ നടത്തിയ അഭിമുഖത്തിലേയ്ക്ക്

1. ഹവാല ഇടപാടുകള്‍ നാം വളരെ വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. പലര്‍ക്കും ഇതിനെപ്പറ്റി കൃത്യമായി അറിയില്ല. എത്രത്തോളം ഗുരുതരമാണ് ഹവാല ഇടപാട്?

ഹവാല ഇടപാട് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്. ഒരിയ്ക്കലും ഇതിനെ നിസാരമായി കാണാനാകില്ല. നമ്മുടെ സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം തകര്‍ക്കുന്ന ഒരു സമാന്തര സമ്പദ് വ്യവസ്ഥയാണ് ഹവാല സൃഷ്ടിയ്ക്കുന്നത്. ഇത് തടയുക അല്ലെങ്കില്‍ ഇല്ലാതാക്കുക ഏറെ ദുഷ്‌കരമാണ്. എന്നാല്‍ എല്ലാ ഹവാല ഇടപാടുകളും ക്രിമിനലുകളോ തീവ്രവാദികളോ നടത്തുന്നതല്ല.

2. എന്തുകൊണ്ട് നമ്മുടെ അന്വേഷണ സംഘങ്ങള്‍ക്ക് ഹവാല ഇടപാടുകാരെ പിടികൂടാനാകുന്നില്ല?

ഹവാല ഇടപാടുകളിലെ രഹസ്യ സ്വഭാവം തന്നെയാണ് അവരെ പിടികൂടാന്‍ കഴിയാത്തതിന് പിന്നിലെ രഹസ്യവും. ഹവാല എത്തിയ്ക്കുന്ന രാജ്യത്തെ ഇടപാടുകാരന്റെ കൈയ്യില്‍ ഒരു രഹസ്യ കോഡ് ഉണ്ടാകും ഇത് കൈമാറുക ഇന്ത്യയിലെ തന്റെ ഏജന്റിനാകും. ഈ കോഡിലൂടെയാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍ പുരോഗമിയ്ക്കുക. അതായത് തീവ്രവാദികള്‍ എങ്ങനെയാണോ ഇമെയില്‍ അക്കൗണ്ട് ഉണ്ടാക്കുകയും മെയില്‍ അയക്കാതിരിയ്ക്കുകയും ചെയ്യുന്നത് അതുപോലെ. അക്കൗണ്ട് എടുത്താല്‍ തീവ്രവാദികള്‍ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്ത് സേവ് ചെയ്യും. മറ്റുള്ളവര്‍ക്ക് അക്കൗണ്ടിന്റെ പാസ് വേര്‍ഡ് കൈമാറും. ഇതിലൂടെ മറ്റ് തീവ്രവാദികള്‍ അക്കൗണ്ട് തുറന്ന് ഡ്രാഫ്റ്റിലുള്ള സന്ദേശം വായിക്കും. ഇത്തരത്തില്‍ തീവ്രവാദികളുടെ രഹസ്യങ്ങള്‍ ട്രാക്ക് ചെയ്യാന്‍ പൊലീസിന് കഴിയില്ല.

3. നിലവില്‍ എത്രത്തോളം വലിയ പ്രശ്‌നമാണ് ഹവാല ഇടപാട് ഉണ്ടാക്കുന്നത്?

തീവ്രവാദികളും ഹവാല ഇടപാടുകാരും സാമ്പത്തിക ഇടപാടിനായി ഹവാല ഉപയോഗിച്ച് തുടങ്ങിയതോടെയാണ് പ്രശ്‌നം കൂടുതല്‍ ഗുരുതരമായത്. തൊഴില്‍ രഹിതരായ ഒട്ടേറെ ചെറുപ്പക്കാര്‍ ഹവാല റാക്കറ്റില്‍ കണ്ണികളാകുന്നു. നല്ല പണം നല്‍കുന്നുവെന്നത് മാത്രമല്ല ഇന്‍ഷുറന്‍സ് പരിരക്ഷ പേലും ഇത്തരം ഏജന്റുമാര്‍ക്ക് നല്‍കുന്നു

4. ഹവാല ഇടപാട് ഇല്ലാതാക്കുക എന്നത് എത്രത്തോളം ശ്രമകരമാണ്?

ഹവാല നിയന്ത്രിയ്ക്കുക ഏറെ പ്രയാസകരമാണ്. കേരളത്തിലാണ് ഏറ്റവും അധികം ഹവാല ഇടപാട് നടക്കുന്നത്. ഗള്‍ഫില്‍ ഒട്ടേറെപ്പേര്‍ തൊഴില്‍ ചെയ്യുന്നതാണ് കേരളത്തിലേയ്ക്ക് പണമൊഴുക്കാന്‍ ഇടയാക്കുന്നത്. ബന്ധുക്കള്‍ക്ക് പണമയക്കുന്നതിന് വേണ്ടി നടത്തിയ ഈ ഇപാടാണ് പിന്നീട് തീവ്രവാദങ്ങളിലേയ്ക്ക് പൊലും വഴിതെളിച്ചത്

5. ഹവാല ഇടപാടിനോടുള്ള സര്‍ക്കാരിന്റെ സമീപനം?

സര്‍ക്കാര്‍ ശരിയായ നടപടി കൈക്കൊള്ളണം. വിദേശത്ത് ജോലി ചെയ്യുന്നവരില്‍ വെറും അഞ്ച് ശതമാനത്തോളം പേര്‍ മാത്രമാണ് ശരിയായ മാനദണ്ഡത്തിലൂടെ നാട്ടിലേയ്ക്ക പണമയക്കുന്നത്. ചിലവ് കുറവായതിനാല്‍ ഏറെപ്പേരും ആശ്രയിക്കുന്നത് ഹവാല പണത്തെയാണ്.

6. പ്ളാസ്റ്റിക്ക് നോട്ടുകള്‍ ഉപയോഗിയ്ക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായം?

പ്ളാസ്റ്റിക്ക് നോട്ടുകള്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

7. രാഷ്ട്രീയപരമായ ഇടപെടല്‍?

ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ ഹവാല ഇടപാടുകള്‍ തകര്‍ക്കാനാകൂ

English summary
How serious is the problem of hawala? An Exclusive interview with Prof. R Vaidyanathan, professor of finance in the Indian Institute of Management, Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X