കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരുണിന്‍റെയും തെഹല്‍ക്കയുടേയും പതനം ?

  • By Meera Balan
Google Oneindia Malayalam News

കുറച്ച് ദിവസങ്ങളായി മാധ്യമലോകം ചൂടോടെ ചര്‍ച്ചചെയ്യുന്ന ഒരു പേരാണ് തരുണ്‍ തേജ്പാല്‍. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് അന്വേഷണം നേരിടുന്ന ഈ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സത്യത്തില്‍ ആരാണ്. എന്ത് കൊണ്ടാണ് ഭരണകൂടം ഇത് വരെയും തരുണ്‍ തേജ്പാലിനെ അറസ്റ്റ് ചെയ്യാത്തത്.തരുണ്‍ കേസിനെ തെഹല്‍ക്ക എങ്ങനെ നേരിടും. ഇങ്ങനെ നൂറുകണക്കിന് ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്.

ഇന്ത്യാ ടുഡെ, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ മാധ്യമങ്ങളില്‍ ഒരു സാധാരണ പത്രപ്രവര്‍ത്തകനായി ജീവിതമാരംഭിച്ച തരുണ്‍ തേജ്പാല്‍ എങ്ങനെ ഭരണകൂടത്തിന് പ്രിയപ്പെട്ടവനായി.

ബലാത്സംഗ ശ്രമം തരുണ്‍ തന്നെ സമ്മതിച്ചിട്ടും കടുത്ത നടപടികളിലേയ്ക്ക് നീങ്ങാന്‍ തെഹല്‍ക്ക ഇത് വരെയും ശ്രമിച്ചിട്ടില്ല. തെഹല്‍ക്ക എന്ന മാധ്യമത്തിന്‍റെയും തരുണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍റേയും പതനമാണോ വരും ദിവസങ്ങളില്‍ സംഭവിയ്ക്കുക. ബലാത്സംഗ ശ്രമം നടന്ന് ഒരാഴ്ചയോളം മുഖ്യധാരാ മാധ്യമങ്ങള്‍ ഒളിപ്പിച്ച് വച്ച ആ വാര്‍ത്തയിലേയ്ക്കും തെഹല്‍ക്കയുടെ നിലപാടുകളിലേയ്ക്കും ഒരു തിരിഞ്ഞ് നോട്ടം...

ബലാത്സംഗം ശ്രമം

ബലാത്സംഗം ശ്രമം

ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിനിടെയാണ് തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പറയുന്നത്. രണ്ട് തവണ ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ബലാത്സംഗം ശ്രമം ആവര്‍ത്തിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. പീഡനശ്രമം നടന്നുവെന്ന് പറയുന്ന ലിഫ്റ്റിനുള്ളില്‍ ക്യാമറ ഇല്ലാത്തതും തേജ്പാലിന് അനുകൂലമായി

തെഹല്‍ക്കയ്ക്ക് കന്നത്ത ആഘാതം

തെഹല്‍ക്കയ്ക്ക് കന്നത്ത ആഘാതം

തെഹല്‍ക്കയ്ക്ക് കനത്ത ആഘാതമേല്‍പ്പിയ്ക്കുന്നതാണ് തരുണ്‍ തേജ്പാലിന്റെ ബലാത്സംഗ ശ്രമം. തേജ്പാലിനെതിരെ കേസെടുക്കാന്‍ ഗോവ സര്‍ക്കാര്‍ ഉത്തരവിട്ടതോടെ തെഹല്‍ക്ക തീര്‍ത്തും പ്രതിരോധത്തിലായി. മനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി ആദ്യം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. പൊലീസ് ഷോമയെ ചോദ്യം ചെയ്തു. ഷോമയുടെ ലാപ് ടോപ്പ് പരിശോധിച്ചു.

പീഡനശ്രമത്തിന് രാജി

പീഡനശ്രമത്തിന് രാജി

ആറുമാസത്തേയ്ക്ക് രാജി വയ്ക്കുകയായിരുന്നു തേജ്പാല്‍. ഈ മാസങ്ങളില്‍ അദ്ദേഹത്തിന് ശമ്പളവും ഉണ്ടായിരിയ്ക്കും എന്നാണ് സൂചന. താന്‍ ജോലി ചെയ്തിരുന്ന ഔട്ട് ലുക്ക് മാഗസിന്‍ വാജ്‌പേയിയോടുള്ള സമീപനം മൃദുവാക്കിയതോടെ തേജ്പാല്‍ ഔട്ട് ലുക്കില്‍ നിന്ന് രാജി വച്ചു എന്നാണ് കേള്‍ക്കുന്നത്. 2000 ല്‍ തരുണ്‍ തേജ്പാല്‍-ഷോമ ചൗധരി കൂട്ടുകെട്ടില്‍ തെഹല്‍ക്ക എന്ന വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

കണക്ക് കൂട്ടലുകള്‍ തെറ്റി

കണക്ക് കൂട്ടലുകള്‍ തെറ്റി

രാജികത്തില്‍ തന്റെ കണക്കു കൂട്ടലിലെ പിഴവെന്ന് തേജ്പാല്‍ പറഞ്ഞത് വിവാദമായി. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്ത ഷോമ ചൗധരിയ്ക്ക് പരാതി നല്‍കിയിരുന്നു. മാധ്യമ പ്രവര്‍ത്തകയോട് തേജ്പാല്‍ മാപ്പ് പറഞ്ഞ് ഇ മെയില്‍ സന്ദേശം അയച്ചു.

തെഹല്‍ക്കയിലെ പ്രതിരോധം

തെഹല്‍ക്കയിലെ പ്രതിരോധം

ദില്ലി കൂട്ടബലാത്സംഗം ഉള്‍പ്പെടയുള്ള കേസുകളില്‍ ശക്തമായ നിലപാട് സ്വീകരിച്ച തെഹല്‍ക്കയില്‍ തന്നെ എന്ത് കൊണ്ട് ബലാത്സംഗ ശ്രമം ഉണ്ടായി. എന്തിനാണ് തെഹല്‍ക്ക മേധാവികള്‍ സംഭവം പൂഴ്ത്തിവയ്ക്കാന്‍ ശ്രമിച്ചത്. സംഭവത്തിനോട് മൃദുസമീപനം എടുത്തതോടെ ഒരു മാധ്യമസ്ഥാപനമെന്ന നിലയില്‍ തെഹല്‍ക്കയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു.

തെഹല്‍ക്കയുടെ ഉടമസ്ഥര്‍

തെഹല്‍ക്കയുടെ ഉടമസ്ഥര്‍

പ്രമുഖനായ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യ സഭ എംപി കണ്‍വര്‍ ദീപ് സിംഗ് ആണ് തെഹല്‍ക്കയ്ക്ക് ഫണ്ട് നല്‍കുന്നത്.

തിങ്ക് ഫെസ്റ്റില്‍ അവസാനിയ്ക്കുന്നു

തിങ്ക് ഫെസ്റ്റില്‍ അവസാനിയ്ക്കുന്നു

തിങ്ക് ഫെസ്റ്റോട് കൂടി തെഹല്‍ക്കയും പതനം ആരംഭിച്ചുവെന്നാണ് ഇന്ത്യ ടുഡേയില്‍ തരുണിനൊപ്പം പ്രവര്‍ത്തിച്ച മലയായളിയായ മാധ്യമപ്രവര്‍ത്തകന്‍ ബിനുകെ ജോണ്‍ പറയുന്നത്.

പണത്തിന് വേണ്ടി എന്തും ചെയ്യും

പണത്തിന് വേണ്ടി എന്തും ചെയ്യും

പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തരുണും അദ്ദേഹത്തിന്റെ സഹോദരിയും തയ്യാറാണെന്നും ബിനു കെ ജോണ്‍ പറുന്നു. തെഹല്‍ക്കയുടെ കൈവശം ഉണ്ടായിരുന്ന ഒരു വലിയ വാര്‍ത്ത കുഴിച്ച് മൂടുകയും അത് പണമാക്കിമാറ്റുകയുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ആ കോര്‍പ്പറേറ്റാണ് തിങ്ക് ഫെസ്റ്റിന്റെ സ്‌പോണ്‍സറെന്നും ബിനു.

 സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

വിശാഖ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലും പീഡനം തടയുന്നതിനായി ഒരു പരാതി പരിശോധന സമിതി രൂപീകരിയ്‌ക്കേണ്ട ആവശ്യമുണ്ട്. ഷോമയ്ക്ക് കിട്ടിയ പരാതി കൈമാറേണ്ടതും ഈ സമിതിയ്ക്കാണെന്നാണ് നിയമ വിദ്ഗദര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതികരണത്തില്‍ നിരാശ

പ്രതികരണത്തില്‍ നിരാശ

തെഹല്‍ക്കയുടെ കേസിനോടുള്ള പ്രതികരണം തന്നെ അപലപനീയമാണ്. ബലാത്സംഗ ശ്രമം നടന്നത് തെഹല്‍ക്കയുടെ ആഭ്യന്തകാര്യമാണെന്നും തേജ് പാല്‍ രാജിവച്ചതോടെ യുവതി തൃപ്തയാണെന്നുമായിരുന്നു തെഹല്‍ക്കയുടെ പ്രതികരണം.

ബലാത്സംഗം സ്വകാര്യ പ്രശ്‌നമോ

ബലാത്സംഗം സ്വകാര്യ പ്രശ്‌നമോ

ബലാത്സംഗം സ്വകാര്യ പ്രശ്‌നമെന്ന് പറഞ്ഞതോടെയ തെഹല്‍ക്ക വീണ്ടും പ്രതിരോധത്തില്‍

നായകനില്‍ നിന്ന് വില്ലനിലേയ്ക്ക്

നായകനില്‍ നിന്ന് വില്ലനിലേയ്ക്ക്

ഒരേ സമയം നായകനില്‍ നിന്ന് വില്ലനിലേയ്ക്കുള്ള പതനമാണ് ബലാത്സംഘം ശ്രമത്തിലൂടെ തരണ്‍ എന്ന കഴിവുറ്റ മാധ്യമപ്രവര്‍ത്തകന് സംഭവിച്ചത്.

കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

ബലാത്സംഗം ശ്രമം തരുണ്‍ തന്നെ സമ്മതിച്ച സ്ഥിതിയ്ക്ക് എന്ത്‌കൊണ്ട് അദ്ദേഹത്തിനെതിരായ നമടപടികളിലേയ്ക്ക് തെഹല്‍ക്ക നീങ്ങുന്നില്ല

മാധ്യമങ്ങള്‍ പൂഴ്ത്തിയ വാര്‍ത്ത

മാധ്യമങ്ങള്‍ പൂഴ്ത്തിയ വാര്‍ത്ത

സംഭവങ്ങള്‍ മുന്‍നിരമാധ്യമങ്ങള്ഡ ഉള്‍പ്പെടെ ആദ്യം പ്രസിദ്ധീകരിയ്ക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങള്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ എതിരായി വാര്‍ത്ത കൊടുക്കാന്‍ പൊതുവേ കാണിയ്ക്കാറുള്ള മടി ഇക്കാര്യത്തിലും ആവര്‍ത്തിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയും ചില മാധ്യമപ്രവര്‍ത്തകരും സംഭവം ഏറ്റെടുത്തതോടെ വാര്‍ത്ത വിവാദമായി

തരുണിന്റെയും തെഹല്‍ക്കയുടേയും ഭാവി

തരുണിന്റെയും തെഹല്‍ക്കയുടേയും ഭാവി

തരുണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെയും തെഹല്‍ക്ക എന്ന മാധ്യമത്തിന്റേയും ബാവി നിര്‍ണയിക്കുന്ന ഒന്നായി സംഭവം മാറുമോയെന്ന് കാത്തിരുന്നു കാണാം.


English summary
How the Tarun Tejpal sexual assault case has affected Tehelka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X