കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരുന്ന് മടുത്തോ... എങ്ങനെ ജിയോ സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാം, ഇതാ ചില നുറുങ്ങുവിദ്യകള്‍!

  • By Kishor
Google Oneindia Malayalam News

അഞ്ച് മിനുട്ടിനകം ജിയോ സിം ആക്ടിവേഷന്‍ - ഇതായിരുന്നു മുകേഷ് അംബാനി കണ്ട സ്വപ്നം. ആധാര്‍ കാര്‍ഡുമായി ചെല്ലുന്നവര്‍ക്ക് 5 മിനുട്ട് കൊണ്ട് സിം ആക്ടിവേറ്റ് ചെയ്തു കൊടുക്കും എന്ന് മുകേഷ് അംബാനി ജിയോ ലോഞ്ച് ചെയ്യുന്ന അന്ന് പറഞ്ഞു. എന്നാല്‍ അതിന് മുമ്പ് സിം എടുത്തവര്‍ക്കോ. അഞ്ച് മിനുട്ടും അഞ്ച് മണിക്കൂറും അഞ്ച് ദിവസവും പോയിട്ട് ഇരുപത്തിനാല് ദിവസം വരെ കാത്തിരുന്നവരുണ്ട്.

ആഗസ്ത് 22ന് രണ്ട് ജിയോ കണക്ഷനുകൾ എടുത്ത ഒരാളുടെ അനുഭവം നോക്കൂ. ഒരു മൊബൈല്‍ സിം, ഒരു ജിയോ വൈഫൈ. തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും ഒടുവില്‍ 10 ദിവസം കൊണ്ട് ജിയോ വൈഫൈ ആക്ടിവേറ്റായി കിട്ടി. മൊബൈല്‍ നമ്പര്‍ പിന്നെയും രണ്ടാഴ്ച കൂടി എടുത്തു. നിങ്ങളും ജിയോ സിം കാര്‍ഡും കയ്യില്‍ പിടിച്ച് ആക്ടിവേറ്റാകാതെ ഇരിക്കുകയാണോ.. ചിലപ്പോള്‍ നിങ്ങള്‍ക്കും ഉപകാരപ്പെടും ഈ ടിപ്‌സ്. നോക്കൂ...

സിം എടുക്കുമ്പോള്‍ പറഞ്ഞത്

സിം എടുക്കുമ്പോള്‍ പറഞ്ഞത്

ജിയോ വൈഫൈക്ക് കൊടുത്തത് 2899 രൂപ. ഇതേ സാധനം ഒറ്റ ആഴ്ച കൊണ്ട് വില കുറഞ്ഞ് 1899 രൂപ ആയി. അപ്പോഴും രണ്ട് ദിവസം പരമാവധി എന്ന് പറഞ്ഞ ജിയോ വൈഫൈ ആക്ടിവേറ്റ് ചെയ്ത് കിട്ടിയിരുന്നില്ല.

ഐഡന്റിറ്റി പ്രൂഫ്

ഐഡന്റിറ്റി പ്രൂഫ്

ഡ്രൈവിങ് ലൈസന്‍സല്ലേ തന്നത്, ആധാര്‍ കാര്‍ഡായിരുന്നെങ്കില്‍ ദാ ഇപ്പ ശരിയാക്കിത്തന്നേനെ എന്നായി റിലയന്‍സ് ഡിജിറ്റലിലെ ആളുകള്‍. പരാതി പറയാന്‍ പോയപ്പോഴൊക്കെ അവിടെ ആളുകളുടെ ബഹളം. എവിടെടാ എന്റെ സിം എന്നും ചോദിച്ച് ആളുകള്‍ ഒച്ചവെക്കുന്നു. ജിയോ ജീവനക്കാരുടെ കാര്യമാണ് കഷ്ടം.

കാര്യം നിസാരം പക്ഷേ

കാര്യം നിസാരം പക്ഷേ

നിങ്ങളുടെ ജിയോ നമ്പര്‍ ആക്ടിവേറ്റായി. ടെലി വേരിഫിക്കേഷന് ഈ നമ്പറില്‍ വിളിക്കൂ എന്ന് പറഞ്ഞ് ഡെയ്‌ലി മെസേജും കോളുകളും. തിരിച്ചുവിളിക്കുമ്പോള്‍ കൊടുത്ത ഡാറ്റ മാച്ചാകുന്നില്ല. കസ്റ്റമറിന് വട്ടാകാന്‍ വേറെ കാരണം വേണോ. നേരെ വിട്ടു സിം വാങ്ങിയ റിലയന്‍സ് ഡിജിറ്റലിലേക്ക്.

സിം സ്ലോട്ട് ഒന്നില്‍ മാത്രം

സിം സ്ലോട്ട് ഒന്നില്‍ മാത്രം

4 ജി ഫോണുകള്‍ ആയാല്‍ മാത്രം പോര, സ്ലോട്ട് ഒന്നില്‍ത്തന്നെ ഇട്ടാലേ ജിയോ നമ്പര്‍ വര്‍ക്കാകൂ. ഇത് പോലും ശ്രദ്ധിക്കാതെയാണ് ജിയോ ജീവനക്കാര്‍ നാളെ വരൂ നാളെ വരൂ എന്ന് പറഞ്ഞ് പരാതിക്കാരെ മടക്കുന്നത്. ഡോക്യുമെന്റ് വീണ്ടും അപ്ലോഡ് ചെയ്യാം എന്നായിരുന്നു വാഗ്ദാനം. എവിടെ നടക്കാന്‍.

കോള്‍ വിളിക്കാന്‍ പറ്റുന്നില്ല.

കോള്‍ വിളിക്കാന്‍ പറ്റുന്നില്ല.

VoLTE സപ്പോര്‍ട്ട് ഉള്ള ഫോണുകളില്‍ നിന്ന് മാത്രമേ ജിയോയില്‍ നിന്ന് നേരിട്ട് ഫോണ്‍ ചെയ്യാന്‍ പറ്റുകയുള്ളൂ. മറ്റ് ഫോണുകള്‍ ജിയോജോയിന്‍ ആപ്പ് ഉപയോഗിച്ചു വിളിക്കണം എന്നാണ് പറഞ്ഞത്. എന്നാല്‍ VoLTE സപ്പോര്‍ട്ട് ഉണ്ടായിട്ടും സിം ആക്ടിവേറ്റ് ആയില്ല, ടെലി വേരിഫിക്കേഷന്‍ നടന്നില്ല എന്നത് തന്നെ കാരണം.

ജിയോക്ക് റേഞ്ചില്ലാഞ്ഞിട്ടാണോ

ജിയോക്ക് റേഞ്ചില്ലാഞ്ഞിട്ടാണോ

4ജി ഫോണില്‍ സിം കാര്‍ഡ് ഇട്ട് സെര്‍ച്ച് ചെയ്ത് നോക്കി. Jio 4G എന്ന് കാണിച്ചു. ഭാഗ്യം റേഞ്ചുണ്ട്. IND-JIO 4G , 4G, Loop 4G എന്നൊക്കെ കാണിച്ചാലും റേഞ്ചുണ്ടെന്നാണ് അര്‍ഥം. അപ്പോള്‍ പ്രശ്‌നം റേഞ്ചിന്റെയല്ല.

കസ്റ്റമര്‍ കെയറില്‍ വിളിച്ചുമടുത്തു

കസ്റ്റമര്‍ കെയറില്‍ വിളിച്ചുമടുത്തു

കസ്റ്റമര്‍ കെയറില്‍ വിളിക്കൂ - ഇതായിരുന്നു ഷോറൂമില്‍ നിന്നും കിട്ടിയ ഉപദേശം. എന്നാല്‍ കസ്റ്റമര്‍ കെയറില്‍ ഫോണെടുക്കുന്നേയില്ല. ടെലിഫോണില്‍ വേരിഫിക്കേഷനും നടക്കുന്നില്ല. സിം കാര്‍ഡ് കയ്യിലുണ്ട് പക്ഷേ ഉപയോഗിക്കാന്‍ പറ്റുന്നില്ല ഇതാണ് സ്ഥിതി.

ചെറ്യേ ഒരു സ്പാനര്‍ കൊണ്ട്

ചെറ്യേ ഒരു സ്പാനര്‍ കൊണ്ട്

പ്രിവ്യു ഓഫര്‍ തല്ക്കാലം സിം പോര്‍ട്ട് ഒന്നില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന കാര്യം അറിയാത്തതാണ് പണി പറ്റിച്ചത്. സിം പോര്‍ട്ട് ഒന്നിലേക്ക് മാറ്റി, ജിയോ സിമ്മില്‍ നിന്നും ടെലിവേരിഫിക്കേഷന് ശ്രമിച്ചതോടെ ഒരു മിനുട്ട് കൊണ്ട് സംഭവം ശരിയായി. ഇതിനാണ് ഏകദേശം രണ്ടാഴ്ചയോളം നടന്നത്. കസ്റ്റമര്‍ക്ക് അറിവില്ലായ്മ, എക്‌സിക്യുട്ടീവുമാരുടെ ശ്രദ്ധക്കുറവ്. ഇതാണ് സംഭവിച്ചത്.

സ്പീഡില്ലല്ലോ ചേട്ടാ

സ്പീഡില്ലല്ലോ ചേട്ടാ

4 ജി എന്ന് പറഞ്ഞിട്ട് പറഞ്ഞ സ്പീഡൊന്നും കിട്ടുന്നില്ല. പലര്‍ക്കും ഈ പരാതിയുണ്ട്. എന്താ കാരണം എന്ന് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, 2 കിലോമീറ്റര്‍ ചുറ്റളവില്‍ ടവര്‍ ഇല്ലെങ്കില്‍ അത് സ്പീഡിനെ ബാധിക്കുമെന്ന്. 1.5 കിലോമീറ്റര്‍ വരെ സാമാന്യം നല്ല സ്പീഡാണ് കിട്ടുന്നത്. തൊട്ടടുത്താണ് ടവറെങ്കില്‍ അതിശയിപ്പിക്കുന്ന സ്പീഡായിരിക്കുമത്രെ.

സിം എങ്ങനെ വാങ്ങണമെന്നാണ്

സിം എങ്ങനെ വാങ്ങണമെന്നാണ്

മൈ ജിയോ എന്ന ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ആപ്പ് തുറന്ന് Get Jio SIM എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങള്‍ കൊടുത്ത് ബാര്‍കോഡ് ജനറേറ്റ് ചെയ്ത് അതുമായി അടുത്തുള്ള റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ അല്ലെങ്കില്‍ ഡി എക്‌സ് മിനി സ്റ്റോറില്‍ ചെന്ന് സിം സ്വന്തമാക്കാം. ഇല്ലെങ്കിലും ജിയോ സിം കിട്ടും. ഫോട്ടോയും ഐഡന്റിറ്റി പ്രൂഫുമായി സ്റ്റോറില്‍ ചെന്നാല്‍ മതി

3ജി ഫോണില്‍ നടക്കില്ല

3ജി ഫോണില്‍ നടക്കില്ല

ജിയോ നിലവില്‍ 4ജി സര്‍വീസ് മാത്രമേ തരുന്നുള്ളൂ. അതുകൊണ്ട് 4ജി നെറ്റ് വര്‍ക്ക് മാത്രമേ സേവനം ലഭിക്കൂ. 3ജി ഫോണില്‍ അതിനാല്‍ നെറ്റ് വര്‍ക്ക് ലഭിക്കില്ല. VoLTE സപ്പോര്‍ട്ട് ഇല്ലാത്ത ഫോണുകളില്‍ വോയിസ് സപ്പോര്‍ട്ടും ലഭിക്കില്ല.

അണ്‍ലിമിറ്റഡ് ആക്ടിവേറ്റ് ചെയ്യാന്‍

അണ്‍ലിമിറ്റഡ് ആക്ടിവേറ്റ് ചെയ്യാന്‍

സിം ആക്റ്റീവ് ആയതിന് ശേഷം വീണ്ടും മൈ ജിയോ ആപ്പ് ഓപ്പണ്‍ ചെയ്യുക. അവിടെ ഗെറ്റ് ജിയോ സിം എന്നോ അവെയ്ല്‍ ഓഫര്‍ എന്നോ കാണാം. അത് തുറന്ന് 4 ജിയോ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. പ്രിവ്യു ഓഫര്‍ ആക്റ്റീവ് ആകും. പ്രിവ്യു ഓഫര്‍ ആക്റ്റീവ് ആയതിന് ശേഷം ആ സിം മറ്റൊരു ഫോണില്‍ ഇട്ടാല്‍ പ്രിവ്യു ഓഫര്‍ കട്ട് ആകാന്‍ സാധ്യതയുണ്ട്.

English summary
How to activate your Reliance Jio 4G Sim Card?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X