കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഉണ്ടായത് പരശുരാമൻ മഴുവെറിഞ്ഞാണോ? എന്നാൽ അങ്ങിനല്ല... പുതിയ കണ്ടെത്തലുകൾ ഇങ്ങനെ!

  • By Desk
Google Oneindia Malayalam News

കേരളം ഉണ്ടായത് എങ്ങിനെയെന്ന് ആരോട് ചോദിച്ചാലും ആദ്യം ഉത്തരം പരശുരാമൻ മവുവെറിഞ്ഞ് ഉണ്ടാക്കിയതാണെന്നാണ്. അതൊരു ഐതീഹ്യമാണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും എല്ലാവരും അത് മാത്രമേ പറയൂ. എന്നാൽ വഴുവെറിഞ്ഞ് ഉണ്ടാക്കണമെങ്കിൽ കേരളം കടലിനടിയിലായിരിക്കണം. എന്നാൽ കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം കടലിനടിയിലായിരുന്നില്ലെന്നാണ് പുതിയ കണ്ടെത്തൽ.

പുരാവസ്തുശാസ്ത്രജ്ഞന്‍ പ്രൊഫ.പി രാജേന്ദ്രന്‍ രചിച്ച 'അണ്‍റാവലിംഗ് ദ പാസ്റ്റ്; ആര്‍ക്കിയോളജി ഓഫ് കേരളം ആന്‍ഡ് ദ അഡ്ജസന്റ് റീജിയണ്‍സ് ഇന്‍ സൗത്ത് ഇന്ത്യ' എന്ന ഗ്രന്ഥത്തിലാണ് പുതിയ കണ്ടെത്തലുകള്‍. കേരളം ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം കടലിനടിയിലായിരുന്നില്ലെന്നാണ് ഇതില്‍ പറയുന്നത്. കടലിലനടിയലല്ലാത്ത കേരളത്തെ എങ്ങിനെയാണ് മഴുവെറിഞ്ഞ് പുറത്തെത്തിച്ചത് എന്ന ചേദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ജനവാസയോഗ്യമായിരുന്നു

ജനവാസയോഗ്യമായിരുന്നു

കേരളത്തിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മനുഷ്യവംശാരംഭം മുതല്‍ കേരളത്തിലെ കാലാവസ്ഥ ജനവാസയോഗ്യമായിരുന്നു എന്നാണ് പുസ്തകത്തിൽ പറയുന്നത്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല

കേരളത്തിലെ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടില്ല

വെള്ളത്താല്‍ മൂടപ്പെട്ടുകിടന്ന ഭൂപ്രദേശമായ കേരളത്തെ പരശുരാമന്‍ മഴുവെറിഞ്ഞ് പൊക്കിയെത്തുവെന്ന മിത്താണ് മലയാളി ഇപ്പോഴും താലോലിക്കുന്നത്. എന്നാൽ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുമില്ലെന്നുമാണ് പുസ്തകത്തിലെ കണ്ടെത്തലുകള്‍.

ഖനനം നടന്നിരുന്നു

ഖനനം നടന്നിരുന്നു

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലെ 25 ഓളം സ്ഥലങ്ങളില്‍ ഖനന പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രൊ. പി രാജേന്ദ്രന്‍ തന്റെ പഠന ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തെന്മലയിലെ ഗുഹയില്‍ നിന്ന് കണ്ടെത്തിയിട്ടുമുണ്ട്.

ശിലായുധങ്ങൾ

ശിലായുധങ്ങൾ

5200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് രാസപരിശോധനകളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ശിലായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നു. വെള്ളാരങ്കലുകള്‍ കൊണ്ടാണ് ശിലായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നതന്നും അദ്ദേഹം വ്യക്തമാക്കുന്നു.

റോബർട്ട് ബ്രൂസ്ഫൂട്ടെയുടെ പഠനങ്ങൾക്ക് സാംഗത്യമില്ല

റോബർട്ട് ബ്രൂസ്ഫൂട്ടെയുടെ പഠനങ്ങൾക്ക് സാംഗത്യമില്ല

മനുഷ്യവംശാരംഭം മുതൽ കേരളത്തിലെ കാലാവസ്ഥ ജനവാസയോഗ്യമായിരുന്നു. റോബർട്ട് ബ്രൂസ്ഫൂട്ടെയുടെ ഈ മേഖലയിലുള്ള പഠനങ്ങൾക്ക് സാംഗത്യമില്ലെന്നും പ്രൊഫ.പി രാജേന്ദ്രന്‍ വ്യക്തമാക്കുന്നു.

ഫോട്ടോ കടപ്പാട്: വിക്കിപീഡിയ

ഒടുവിൽ മഹാത്മാവിന് നേരെയും! കേരളത്തിലും പ്രതിമ തകർക്കൽ; കണ്ണൂരിലെ ഗാന്ധി പ്രതിമ എറിഞ്ഞുതകർത്തു...ഒടുവിൽ മഹാത്മാവിന് നേരെയും! കേരളത്തിലും പ്രതിമ തകർക്കൽ; കണ്ണൂരിലെ ഗാന്ധി പ്രതിമ എറിഞ്ഞുതകർത്തു...

മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!

English summary
How to born Kerala, new research
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X