• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിജി അറിയുമോ ആ പട്ടേലിനെ...? ആര്‍എസ്എസ്സിനെ നിരോധിച്ച, ആര്‍എസ്എസ് പറ്റിച്ച ആ കോണ്‍ഗ്രസ്സുകാരനെ?

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മാറ്റി നിര്‍ത്താന്‍ ആകാത്ത ഒരു അധ്യായം ആണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നാണ് പട്ടേല്‍ അറിയപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപ പ്രധാനമന്ത്രിയും പട്ടേല്‍ തന്നെ. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും പട്ടേല്‍ തന്നെ.

നെഹ്‌റുവിന്റെ പ്രഭയ്ക്ക് മുന്നില്‍ മങ്ങിപ്പോയ ഒരു പ്രതിഭാസം ആയിരുന്നു പട്ടേല്‍ എന്ന് വേണമെങ്കില്‍ ചിലര്‍ക്കെങ്കിലും പറയാം. പക്ഷേ, ഇന്ത്യാ ചരിത്രത്തില്‍ പട്ടേലിന്റെ സ്ഥാനം മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല. സ്വതന്ത്ര ഇന്ത്യയുടെ ഏകീകരണത്തിലും ആ ഉരുക്കുമനുഷ്യന്റെ നിശ്ചയദാര്‍ഢ്യം ഉയര്‍ന്ന് കാണാം.

എന്നാല്‍ നെഹ്‌റുവിനെ ഇകഴ്ത്തി, പട്ടേലിനെ ഉയര്‍ത്തിക്കൊണ്ടുവരാനുളള ശ്രമമാണ് സംഘപരിവാര്‍ കുറച്ച് കാലമായി നടത്തുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ അദ്ദേഹത്തിന്‌റെ ജന്മനാട്ടില്‍ സ്ഥാപിതമായ ലോകത്തിലേക്കറ്റവും ഉയരമുള്ള പ്രതിമയും. ഹിന്ദുത്വ പ്രത്യയ ശാസ്ത്രം പിന്‍പറ്റിയ നേതാവായിരുന്നു പട്ടേല്‍ എന്നാണ് ഇപ്പോള്‍ പലരും പറയുന്നത്. എന്നാല്‍ അതിനപ്പുറം ആര്‍എസ്എസിനെ നിരോധിച്ച ചരിത്രവും പറയാനുണ്ട് പട്ടേലിന്. ആ കഥകള്‍ ആര്‍എസ്എസ് തന്നെയും മറന്നുപോയോ എന്ന ചോദ്യവും ഉയര്‍ത്തേണ്ടിയിരിക്കുന്നു.

ആരാണ് പട്ടേല്‍?

ആരാണ് പട്ടേല്‍?

ആരാണ് വല്ലഭായ് പട്ടേല്‍? ഗുജറാത്തില്‍ ജനിച്ച്, അഭിഭാഷകനായി കഴിവ് തെളിയിച്ച്, സ്വാതന്ത്ര്യ സമരത്തിലേക്ക് ചാടിയിറങ്ങിയ ധീര ദേശാഭിമാനിയായിരുന്നു പട്ടേല്‍. തലവന്‍ എന്നര്‍ത്ഥം വരുന്ന സര്‍ദാര്‍ എന്ന് വിളിക്കപ്പെടാന്‍ എല്ലാ യോഗ്യതകളും ഉണ്ടായിരുന്ന മനുഷ്യന്‍ തന്നെ ആയിരുന്നു അദ്ദേഹം.

അടിമുടി കോണ്‍ഗ്രസ്സുകാരന്‍

അടിമുടി കോണ്‍ഗ്രസ്സുകാരന്‍

ഹിന്ദു മഹാസഭയും ആര്‍എസ്എസ്സും ഉണ്ടായിരുന്ന കാലത്തും കോണ്‍ഗ്രസ്സിനൊപ്പം തന്നെ ആയിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിലകൊണ്ടത്. മരണം വരേയും അദ്ദേഹം ഒരു കോണ്‍ഗ്രസ്സുകാരന്‍ ആയിരുന്നു. നെഹ്‌റുവുമായി ഗാന്ധിജിയുമായും ഒക്കെ പല കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ബഹുസ്വരതയില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു പട്ടേല്‍ എന്ന കാര്യം മറക്കാന്‍ ആവില്ല.

ആര്‍എസ്എസ്സിനൊപ്പം?

ആര്‍എസ്എസ്സിനൊപ്പം?

പട്ടേല്‍ ആര്‍എസ്എസ്സിനൊപ്പം ആയിരുന്നോ? കോണ്‍ഗ്രസ്സുകാര്‍ക്ക് ആര്‍എസ്എസ്സുകാരാകാമെന്നും ആര്‍എസ്എസ്സുകാര്‍ക്ക് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കൊടുക്കാമെന്നും ഒക്കെ പട്ടേല്‍ നിലപാടെടുത്തിട്ടുണ്ട് ഒരിക്കല്‍. പിന്നീട് നെഹ്‌റു വന്നത് ആ പ്രമേയം തിരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആര്‍എസ്എസ്സിനൊപ്പം ആയിരുന്നു പട്ടേല്‍ എന്ന് ഒരിക്കലും പറയാന്‍ ആവില്ല.

ആര്‍എസ്എസ്സിന്റെ പ്രകീര്‍ത്തനം

ആര്‍എസ്എസ്സിന്റെ പ്രകീര്‍ത്തനം

നെഹ്‌റുവിന് പകരം പട്ടേല്‍ ആയിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയെങ്കിലും ഇന്ത്യയുടെ ഭാഗഥേയം തന്നെ മാറ്റി എഴുതപ്പെടുമായിരുന്നു എന്നാണ് ആര്‍എസ്എസ് പറയുന്നത്. 1966 ല്‍ ആര്‍എസ്എസ് തലവന്‍ ഗോള്‍വാര്‍ക്കര്‍ പട്ടേലിനെ പ്രശംസിച്ച് തന്റെ പുസ്തകത്തില്‍ എഴുതുകയും ചെയ്തിരുന്നു.

ഗാന്ധിവധത്തിന് തൊട്ടുമുമ്പ്

ഗാന്ധിവധത്തിന് തൊട്ടുമുമ്പ്

ഗാന്ധി വധത്തിന് മുമ്പും പിമ്പും എന്ന രീതിയില്‍ തന്നെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ആര്‍എസ്എസ്സിനോടുള്ള സമീപനങ്ങള്‍ വിലയിരുത്തേണ്ടി വരും. ഗാന്ധിജി കൊല്ലപ്പെടുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് പട്ടേല്‍ സ്വയം സേവകരെ കോണ്‍ഗ്രസ്സിലേക്ക് സ്വാഗതം ചെയ്യുന്നത്. ആര്‍എസ്എസ്സും രാജ്യ സ്‌നേഹികളാണെന്നും അവരുടെ ചിന്താ രീതിയില്‍ അല്‍പം വ്യത്യാസമുണ്ടെന്നും ആയിരുന്നു പട്ടേല്‍ പറഞ്ഞത്.

ഗാന്ധി വധത്തിന് ശേഷം

ഗാന്ധി വധത്തിന് ശേഷം

എന്നാല്‍ മഹാത്മ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവച്ച് കൊന്നതിന് ശേഷം പട്ടേലിന്റെ ആര്‍എസ്എസ്സിനോടുള്ള നിലപാടുകള്‍ അടിമുടി മാറിയിരുന്നു. 1948 ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയ്ക്ക് എഴുതിയ കത്തില്‍ പട്ടേല്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ആര്‍എസ്എസ്സിനേയും ഹിന്ദുമഹാസഭയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ആ കത്ത്. ഗാന്ധിവധം പോലുള്ള ഒരു ദാരണ സംഭവം സൃഷ്ടിച്ചതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ആര്‍എസ്എസ് രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം ആ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ആര്‍എസ്എസ് നിരോധിച്ചതും പട്ടേല്‍

ആര്‍എസ്എസ് നിരോധിച്ചതും പട്ടേല്‍

ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നു ഇന്ത്യയുടെ ആഭ്യന്തര മന്ത്രി. ഗാന്ധി വധത്തില്‍ ആര്‍എസ്എസിന്റെ പങ്ക് ഒരു കോടതിയിലും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, സംഭവശേഷം പട്ടേല്‍ തന്നെ ആയിരുന്നു രാജ്യത്ത് ആര്‍എസ്എസ്സിനെ നിരോധിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം ആ നിരോധനം പിന്‍വലിച്ചതും പട്ടേല്‍ തന്നെ ആയിരുന്നു.

പട്ടേലിനെ വഞ്ചിച്ച ആര്‍എസ്എസ്

പട്ടേലിനെ വഞ്ചിച്ച ആര്‍എസ്എസ്

ആര്‍എസ്എസ് രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്ന ഒരു നിര്‍ദ്ദേശത്തോടെ ആയിരുന്നു പട്ടേല്‍ നിരോധനം എടുത്ത് മാറ്റിയത്. എന്നാല്‍, ഇപ്പോള്‍ പട്ടേലിനെ പ്രകീര്‍ത്തിക്കുന്ന ആര്‍എസ്എസ് ആ വാക്കിന് വിലകല്‍പിച്ചോ എന്ന ചോദ്യവും ഈ അവസരത്തില്‍ ചോദിക്കേണ്ടതുണ്ട്.

ഒരൊറ്റ വര്‍ഷത്തിനുള്ള ആ സത്യം ആര്‍എസ്എസ് ലംഘിച്ചു. ജനസംഘം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തിന് വഴിവച്ചു. ഇതേ ജനസംഘം ആണ് ഇന്ന് ബിജെപി ആയി മാറിയത് എന്നത് വേറെ ചരിത്രം.

അയോധ്യാ വിഷയത്തിലും

അയോധ്യാ വിഷയത്തിലും

ബിജെപിയുടെ പ്രകടന പത്രികയില്‍ ഇപ്പോഴും ഉള്ള ഒരു വാഗ്ദാനം ആണ് അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണം. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ആഘോഷിച്ചവരാണ് ബിജെപി നേതാക്കള്‍.

എന്നാല്‍ അയോധ്യ വിഷയത്തില്‍ ഇപ്പോഴത്തെ ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിന്റെ നിലപാടിനോട് ഒരു തരത്തിലും യോജിക്കാത്ത ഒരാളായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അതും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒന്നാണ്.

എന്നിട്ടും പട്ടേല്‍ പ്രിയങ്കരന്‍

എന്നിട്ടും പട്ടേല്‍ പ്രിയങ്കരന്‍

ഇങ്ങനെയൊക്കെ ആയിട്ടും എങ്ങനെയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇപ്പോള്‍ ആര്‍എസ്എസിനും ബിജെപിയ്ക്കും പ്രിയങ്കരനാകുന്നത്? ഒരിക്കല്‍ ആര്‍എസ്എസിനെ നിരോധിച്ച വ്യക്തിയെ എങ്ങനെയാണ് തങ്ങളുടെ ഐക്കണ്‍ ആയി മുന്നോട്ട് വയ്ക്കാന്‍ കഴിയുന്നത്? തങ്ങള്‍ നടത്തിയ വാഗ്ദാന ലംഘനം എങ്ങനെയാണ് എളുപ്പത്തില്‍ മറക്കാന്‍ സാഘിക്കുന്നത്?

English summary
How Vallabhbhai Patel became an icon of Sangh Parivar, who once banned RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X