കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്

Google Oneindia Malayalam News

ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു. കോടിയേരി ബാലകൃഷ്ണനേയും സിപിഎമ്മിനേയും അത് ഏറെ പ്രതിസന്ധിയിലാക്കി. ഒടുവില്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് അവധിയെടുത്തു.

തൃത്താലയില്‍ കോണ്‍ഗ്രസിന് ആശങ്ക; പ്രശ്‌നപരിഹാരത്തിന് സുധാകരനിറങ്ങി... ബല്‍റാമിന് വേണ്ടി ബാലചന്ദ്രന്‍ വഴങ്ങുമോതൃത്താലയില്‍ കോണ്‍ഗ്രസിന് ആശങ്ക; പ്രശ്‌നപരിഹാരത്തിന് സുധാകരനിറങ്ങി... ബല്‍റാമിന് വേണ്ടി ബാലചന്ദ്രന്‍ വഴങ്ങുമോ

തൃശൂരില്‍ സിപിഎമ്മിന്റെ നിര്‍ണായ നീക്കം; ബേബി ജോണിനെ വെട്ടുന്നു, രാധാകൃഷ്ണന്‍ ഇടം നേടുന്നുതൃശൂരില്‍ സിപിഎമ്മിന്റെ നിര്‍ണായ നീക്കം; ബേബി ജോണിനെ വെട്ടുന്നു, രാധാകൃഷ്ണന്‍ ഇടം നേടുന്നു

ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നില്ല ആ അവധിയ്ക്ക് പിന്നില്‍ എന്നത് ഏറെക്കുറേ വ്യക്തമായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറി നിന്നിട്ടും, അദ്ദേഹത്തെ ചുറ്റിപ്പറ്റിയുടെ വിവാദങ്ങള്‍ക്ക് അവസാനമാകുന്നില്ല. കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ കൈവശം ആയിരുന്നു വിവാദ ഐഫോണ്‍ എന്നാണ് ഇപ്പോള്‍ കസ്റ്റംസ് പറയുന്നത്.

അറിയില്ലെന്ന്

അറിയില്ലെന്ന്

സന്തോഷ് ഈപ്പനെ അറിയില്ല എന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ പറയുന്നത്. അങ്ങനെ ഒരു ഐ ഫോണ്‍ തനിക്ക് ലഭിച്ചിട്ടില്ല എന്നും അവര്‍ പറയുന്നുണ്ട്. തനിക്ക് വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പനും പറയുന്നു. ഫോണ്‍ നല്‍കിയത് സ്വപ്‌ന സുരേഷിനാണ് എന്നാണ് സന്തോഷിന്റെ നിലപാട്.

കസ്റ്റംസ് പറയുന്നതോ?

കസ്റ്റംസ് പറയുന്നതോ?

സന്തോഷ് ഈപ്പന്‍, സ്വപ്‌ന സുരേഷിന് വാങ്ങി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ആണ് ഉപയോഗിച്ചിരുന്നത് എന്നാണ് കസ്റ്റംസിന്റെ വാദം. കസ്റ്റംസിന് ഇക്കാര്യം വെറുതേ പറയാന്‍ ആകില്ല എന്നതും വാസ്തവമാണ്.

എന്താണ് തെളിവ്

എന്താണ് തെളിവ്

ഓരോ ഫോണിനും ഒരു ഐഎംഇഐ നമ്പര്‍ ഉണ്ടായിരിക്കും. ഇത് യുണീക്ക് ആയ ഒരു നമ്പര്‍ ആയിരിക്കും. ഈ ഐഎംഇഐ നമ്പര്‍ കിട്ടിയാല്‍, ആ ഫോണില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് ഏതെന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. അത് വഴി തന്നെ ആണോ കസ്റ്റംസ് ഇക്കാര്യം കണ്ടുപിടിച്ചത് എന്ന് വ്യക്തമല്ല.

അങ്ങനെയെങ്കില്‍ കുടുങ്ങും

അങ്ങനെയെങ്കില്‍ കുടുങ്ങും

വിനോദിനി ബാലകൃഷ്ണന്റെ പേരിലുള്ള സിംകാര്‍ഡ് വിവാദ ഐ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കസ്റ്റംസ് പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് വിനോദിനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നത്. ഇത്തരത്തില്‍ തെളിവ് ശേഖരിച്ചതിന് ശേഷമാണ് കസ്റ്റംസ് ഇങ്ങനെ ഒരു നീക്കം നടത്തുന്നതെങ്കിലും വിനോദിനി ബാലകൃഷ്ണന്‍ വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്.

രണ്ട് സങ്കേതങ്ങള്‍

രണ്ട് സങ്കേതങ്ങള്‍

ഫോണില്‍ ഉപയോഗിച്ച സിം കാര്‍ഡ് ആരുടേതെന്ന് കണ്ടെത്തിയാല്‍, അത് ഉപയോഗിച്ച ആള്‍ ആരൊക്കെ വിളിച്ചു എന്നും ആ സമയങ്ങളില്‍ എവിടെയൊക്കെ സഞ്ചരിച്ചു എന്നും കണ്ടെത്താന്‍ സാധിക്കും. ടവര്‍ പാറ്റേണ്‍ അനാലിസിസ്, കോള്‍ പാറ്റേണ്‍ അനാലിസിസ് എന്നീ സങ്കേതങ്ങളാണ് ഇതിനായി ഉപയോഗിക്കുക.

എളുപ്പത്തില്‍ ചെയ്യാവുന്നത്

എളുപ്പത്തില്‍ ചെയ്യാവുന്നത്

ഫോണിന്റെ ഐഎംഇഐ നമ്പര്‍ വിവാദത്തിന്റെ സമയത്ത് തന്നെ കണ്ടെത്തിയിരുന്നു. എന്നിട്ടും വിനോദിനി ബാലകൃഷ്ണന്റെ പേര് ഇപ്പോള്‍ എന്തുകൊണ്ട് കസ്റ്റംസ് പുറത്തുവിട്ടു എന്നതും സംശയാസ്പദമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടെത്താവുന്ന കാര്യം മാസങ്ങളോളം നീട്ടിവച്ചതില്‍ ഗൂഢാലോചനയുണ്ട് എന്ന ആക്ഷേപവും പൂര്‍ണമായി തള്ളിക്കളയാന്‍ ആവില്ല.

പ്രതിസന്ധി സിപിഎമ്മിന് തന്നെ

പ്രതിസന്ധി സിപിഎമ്മിന് തന്നെ

വിനോദിനി ബാലകൃഷ്ണനെതിരെ ആരോപണം ഉയര്‍ന്നാലും ബിനീഷ് കോടിയേരിക്കെതിരെ ആരോപണം ഉയര്‍ന്നാലും പ്രതിസന്ധി സിപിഎമ്മിന് തന്നെയാണ്. കോടിയേരി ബാലകൃഷ്ണന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമയമാണെങ്കില്‍ പോലും തിരഞ്ഞെടുപ്പ് വേളയില്‍ ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

കുടുംബാംഗങ്ങള്‍ക്കെതിരെ

കുടുംബാംഗങ്ങള്‍ക്കെതിരെ

ഇതില്‍ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. ബിനീഷ് കോടിയേരി അറസ്റ്റിലായപ്പോഴും ഇപ്പോള്‍ വിനോദിനി ബാലകൃഷ്ണന്‍ ആരോപണ വിധേയയാകുമ്പോഴും കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണങ്ങള്‍ ഒന്നുമില്ല. കുടുംബാംഗങ്ങള്‍ക്കെതിരെയാണ് ആരോപണങ്ങള്‍. മുമ്പും ഇത്തരത്തില്‍ കോടിയേരി വലിയ പ്രതിരോധത്തില്‍ അകപ്പെട്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ല എന്നാണ് വിനോദിനി പറയുന്നത്. എന്തായാവും വരും ദിനങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുമ്പും കസ്റ്റംസിനേയും കേന്ദ്ര ഏജന്‍സികളേയും ഉദ്ധരച്ച് പുറത്ത് വന്ന പല വാര്‍ത്തകളും പിന്നീട് പൊളിഞ്ഞുപോയിട്ടുണ്ട് എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

രാഷ്ട്രീയ മൂല്യത്തിന്റെ വില, എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം; ചെറുതല്ലാത്ത ധൈര്യം- ഹരീഷ് വാസുദേവൻരാഷ്ട്രീയ മൂല്യത്തിന്റെ വില, എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം; ചെറുതല്ലാത്ത ധൈര്യം- ഹരീഷ് വാസുദേവൻ

English summary
I Phone Controversy against Vinodini Balakrishna also put CPM in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X