കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൂലന്‍ ദേവിയുണ്ടായിരുന്നെങ്കില്‍...

  • By Soorya Chandran
Google Oneindia Malayalam News

ഫൂലന്‍ ദേവിയെ ഇന്ത്യക്കാര്‍ മറന്നുതുടങ്ങിയിട്ടുണ്ടാവില്ല. ഇന്ത്യയുടെ ഒരേയൊരു ബാന്‍ഡിഡ് ക്യൂന്‍... കൊള്ള സംഘത്തിന്റെ തലൈവിയായിരുന്ന പെണ്‍ സിംഹം... ഒടുവില്‍ രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍, പഴയ വൈരത്തിന്റെ പേരില്‍ വെടിയുണ്ടയില്‍ തകര്‍ന്ന ഒരു ജീവിതം.

കൂട്ടബലാത്സംഗങ്ങള്‍ക്ക് പേരുകേട്ട ഉത്തര്‍ പ്രദേശ് പണ്ടും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. ഒരിക്കല്‍ ഇത്തരമൊരു ക്രൂര ബകൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുമുണ്ട് ഫൂലന്‍ ദേവി. പക്ഷേ സവര്‍ണന്റെ കൊടും ചെയ്തികളോട് തോക്കുകൊണ്ടാണ് ഫൂലാന്‍ ദേവി കണക്ക് പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ നിന്ന് കൂട്ട ബലാത്സംഗങ്ങളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുമ്പോള്‍ അവിടത്തെ ദളിത് സ്ത്രീകള്‍ ഉള്ളില്‍ കൊതിക്കുന്നുണ്ടാകും.. . ഒരു ഫൂലന്‍ ദേവി ജനിച്ചിരുന്നെങ്കിലെന്ന്... 38-ാം വയസ്സില്‍ ഫൂാന്‍ വെടിയേറ്റ് മരിച്ചിട്ട് ജൂലായ് 25 ന് 13 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു... ഫൂലന്‍ ദേവിയുടെ ജീവിതത്തിലൂടെ. ചിത്രങ്ങള്‍ക്ക് കടപ്പാട്: മര്‍ഡര്‍പീഡിയ.ഓര്‍ഗ്‌

കര്‍ഷക കുടുംബത്തില്‍ നിന്ന് കൊള്ള സംഘത്തിലേക്ക്

കര്‍ഷക കുടുംബത്തില്‍ നിന്ന് കൊള്ള സംഘത്തിലേക്ക്

1963 ഓഗസ്റ്റ് 10 ന് ഉത്തര്‍പ്രദേശിലെ ജലുവാന്‍ ജില്ലയിലെ ഗോര കാ പര്‍വ എന്ന ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലാണ് ഫൂലന്‍ ദേവിയുടെ ജനനം. സമൂഹത്തിലെ ഏറ്റവും താഴ്ന്ന ജാതികളില്‍ ഒന്നായിരുന്ന മല്ലാ വിഭാഗത്തില്‍.

നിഷേധിയുടെ സ്വരം

നിഷേധിയുടെ സ്വരം

ചെറുപ്പം മുതലേ ഒരു നിഷേധിയുടെ സ്വരവുമായാണ് ഫൂലന്‍ വളര്‍ന്നത്. അച്ഛനും അമ്മയും, വല്യച്ഛനും കുടുംബവും മുത്തച്ഛനും മുത്തശ്ശിയും അടങ്ങുന്ന വലിയ കുടുംബത്തില്‍ അവള്‍ എപ്പോഴും ശബ്ദമുയര്‍ത്തി സംസാരിച്ചു.

കുടുംബ വഴക്ക്

കുടുംബ വഴക്ക്

മുത്തച്ഛന്റെ സ്വത്ത് മുഴുവന്‍ വലിയച്ഛനും മകനും സ്വന്തമാക്കുന്നതിനെതിരെ കുഞ്ഞുപ്രായത്തിലേ ഫൂലന്‍ ചെറുത്ത് നില്‍പ് തുടങ്ങി. പിന്നെ കേസ് കൊടുത്തു. പക്ഷേ അതിന്റെ മറുപടി പോലീസ് സ്‌റ്റേഷനിലെ കൊടിയ പീഡനത്തിലാണ് അവസാനിച്ചത്.

വിവാഹം

വിവാഹം

11-ാം വയസ്സില്‍ ശൈശവ വിവാഹം. എന്നാല്‍ 12 വയസ്സിന് മൂത്ത ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കാനാവതെ ഫൂലാന്‍ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. 16-ാം വയസ്സുവരെ സ്വന്തം വീട്ടില്‍. ഇതിനിടെയാണ് വല്യച്ഛന്റെ മകനെതിരെ കേസ് കൊടുത്തത്.

തിരിച്ചുവരവ്

തിരിച്ചുവരവ്

16-ാം വയസ്സില്‍ ഭര്‍തൃഗൃഹത്തിലേക്ക് തിരിച്ചെങ്കിലും ഫൂലന് അവിടത്ത അടിമ ജീവിതം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. തിരികെ വീട്ടിലേക്ക്. വീട്ടുകാരുടേയും നാട്ടുകാരുടേയും എതിര്‍പ്പ്. പിന്നെ ദുരിത ജീവിതം

കൊള്ള സംഘം

കൊള്ള സംഘം

എങ്ങനെയാണ് ഫൂലന്‍ കൊള്ള സംഘത്തിലെത്തിയതെന്ന് വ്യക്തമല്ല. സ്വയം ചേര്‍ന്നതാണെന്നും, തട്ടിക്കൊണ്ടുപോകപ്പെട്ടതാണെന്നും കഥകളുണ്ട്. വിധി അങ്ങനെയായിരുന്നു എന്ന് മാത്രമാണ് ഫൂലന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.

 ബലാത്സംഗ ശ്രമം, പ്രണയം

ബലാത്സംഗ ശ്രമം, പ്രണയം

കൊള്ള സംഘത്തിന്റെ നേതാവ് ബാബു ഗുജ്ജര്‍ ഫൂലാനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതുകണ്ട സംഘത്തിലെ രണ്ടാമനായ വിക്രം മല്ല , ബാബു ഗുജ്ജാറിനെ വെടിവച്ച് കൊന്നു. ഇതോടെ ഫൂലനും വിക്രവും തമ്മില്‍ പ്രണയത്തിലായി. കൊള്ള സംഘത്തെ ഒരുമിച്ച് നയിച്ചു.

ജാതി പ്രശ്‌നം

ജാതി പ്രശ്‌നം

ഉന്നത ജാതിക്കാരനായ ബാബു ഗുജ്ജാറിനെ താഴ്ന്ന ജാതിക്കാരനായ വിക്രം മല്ല വധിച്ചതില്‍ സംഘത്തിനുള്ളില്‍ തന്നെ പ്രതിഷേധം. സംഘാംഗങ്ങളില്‍ വിക്രവും ഫൂലനും പ്രണയിച്ച് ജീവിക്കുന്നതും സംഘത്തില്‍ വിള്ളലുണ്ടാക്കി.

താക്കൂറുകള്‍, കൂട്ട ബലാത്സംഗം

താക്കൂറുകള്‍, കൂട്ട ബലാത്സംഗം

സംഘത്തിലെ താക്കൂറുകള്‍ കൊള്ള സംഘത്തെ പിളര്‍ത്തി. ഏറ്റുമുട്ടലില്‍ വിക്രം മല്ല കൊല്ലപ്പെട്ടു. ഫൂലന്‍ ദേവിയെ താക്കൂറുകള്‍ ബഹാമി ഗ്രാമത്തിലേക്ക് പിടിച്ചുകൊണ്ടുപോയി. മൂന്നാഴ്ച കൂട്ട ബലാത്സംഗതതിന് ഇരയാക്കി. പക്ഷേ ഫൂലന്‍ അവിടെ നിന്ന് രക്ഷപ്പെട്ടു.

സ്വന്തമായി കൊള്ള സംഘം

സ്വന്തമായി കൊള്ള സംഘം

രക്ഷപ്പെട്ട ഫൂലന്‍ സ്വന്തമായി കൊള്ള സംഘം ഉണ്ടാക്കി. കൊള്ളയും കൊലയും തുടര്‍ന്നു. ഒരുനാള്‍ ബെഹാമയിലെത്തി.

പ്രതികാരം

പ്രതികാരം

തന്റെ ക്രൂരമായി ബലാത്സംഗം ചെയ്ത ബഹാമയിലെ 22 താക്കൂറുകളെയാണ് നിരത്തി നിര്‍ത്തി ഫൂലന്‍ ദേവിയും സംഘവും വെടിവച്ച് കൊന്നത്. ഇതോടെയാണ് ഫൂലന്‍ ദേവി എന്ന ചരിത്ര വനിത ജനിക്കുന്നത്.

കീഴടങ്ങല്‍

കീഴടങ്ങല്‍

രാജ്യം മുഴുവന്‍ ബഹാമി കൂട്ടക്കൊല ചര്‍ച്ചയായി. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഫൂലന്‍ ദേവി കീഴടങ്ങുന്നു. 1983 ല്‍ ആയിരുന്നു ഇത്. 11 വര്‍ഷത്തെ വിചാരണത്തടവിനൊടുവില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൂലന്‍ ദേവിക്ക് മേലുള്ള എല്ലാ കേസുകളും പിന്‍വലിച്ചു.

രാഷ്ട്രീയം

രാഷ്ട്രീയം

സമാജ് വാദി പാര്‍ട്ടിയില്‍ അംഗത്വം കൊടുത്തു ഫൂലന്‍ ദേവിക്ക്. ജയില്‍ മോചിതയായി രണ്ട് വര്‍ഷം കഴിഞ്ഞുണ്ടായ 1996 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മിര്‍സ പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1998 ലെ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 1999 ല്‍ വീണ്ടും എംപിയായി.

അരും കൊല

അരും കൊല

എംപിയായിരിക്കുമ്പോള്‍ ദില്ലിയിലെ വസയിക്ക് മുന്നില്‍ വ്ച് അക്രമികള്‍ ഫൂലന്‍ ദേവിയെ വെടിവച്ച് കൊല്ലുകയായിരുന്നു. 2001 ജൂലായ് 25 ന് കൊല്ലപ്പെടുമ്പോള്‍ ഫൂലന്‍ ദേവിക്ക് പ്രായം 38 വയസ്സ് മാത്രം.

ദളിത് ഉയിര്‍പ്പ്

ദളിത് ഉയിര്‍പ്പ്

ദളിത് ഉയിര്‍പ്പ് എന്നായിരുന്നു ഫൂലന്‍ ദേവിയെ ഇടത് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. റോബിന്‍ ഹുഡിന് സമാനമായിരുന്നു ഫൂലാന്‍ എന്ന് മാധ്യമങ്ങള്‍ കഥകളെഴുതി. സവര്‍ണരുടെ അതിക്രമങ്ങള്‍ക്കെതിരെ ഫൂലന്‍ തോക്കേന്തി എന്നും കഥകള്‍ പടര്‍ന്നിരുന്നു. എന്തായാലും ബുന്ദല്‍ഖണ്ഡില്‍ ഫൂലന്‍ ദേവിക്കുള്ള പിന്തുണ അത്ര വലുതായിരുന്നു.

English summary
If Phoolan Devi still alive, what would happen in UP?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X