കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് വിഎസ് അച്യുതാനന്ദന്‍, ഇന്ന് കെകെ ശൈലജ... കേരളത്തിന് എന്നിട്ട് എന്ത് സംഭവിച്ചു? ഇങ്ങനേയും കാരണങ്ങള്‍

Google Oneindia Malayalam News

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിച്ചിരുന്നു. വിഎസ് അച്യുതാനന്ദന്‍ ആയിരുന്നു അന്നത്തെ ക്രൗഡ് പുള്ളര്‍ നേതാവ്. കൂടാതെ പ്രതിപക്ഷ നേതാവും.

വീണ്ടും ഞെട്ടിപ്പിക്കുന്ന സിപിഎം! ഇത് സിപിഎമ്മിന് മാത്രം സാധ്യമായ വിപ്ലവം... എന്തുകൊണ്ട് ഇത് ഗുണം ചെയ്യും? വീണ്ടും ഞെട്ടിപ്പിക്കുന്ന സിപിഎം! ഇത് സിപിഎമ്മിന് മാത്രം സാധ്യമായ വിപ്ലവം... എന്തുകൊണ്ട് ഇത് ഗുണം ചെയ്യും?

ലീഗിന് പൊങ്കാലയിട്ട് ഐഎന്‍എല്‍... നേരിട്ട പുച്ഛങ്ങള്‍ക്കും അനുഭവിച്ച അവഗണനകള്‍ക്കും മറുപടിലീഗിന് പൊങ്കാലയിട്ട് ഐഎന്‍എല്‍... നേരിട്ട പുച്ഛങ്ങള്‍ക്കും അനുഭവിച്ച അവഗണനകള്‍ക്കും മറുപടി

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിപിഎം തീരുമാനിച്ചത് പിണറായി വിജയനെ ആയിരുന്നു. വിഎസിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ട്, ഒടുവില്‍ ജയിച്ചപ്പോള്‍ കറിവേപ്പില പോലെ പുറത്തെറിഞ്ഞു എന്നായിരുന്നു അന്നുയര്‍ന്ന ആക്ഷേപം. ഏതാണ്ട് സമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ കെകെ ശൈലജയുടെ കാര്യത്തിലും നടക്കുന്നത്. പരിശോധിക്കാം...

ചരിത്രത്തിന്റെ ആവര്‍ത്തനം

ചരിത്രത്തിന്റെ ആവര്‍ത്തനം

2016 ല്‍ വിഎസ് അച്യുതാനന്ദനെ ചൊല്ലിയായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടേയും മാധ്യമങ്ങളുടേയും വിലാപം. 2021 ല്‍ എത്തിയപ്പോള്‍ അത് കെകെ ശൈലജയില്‍ എത്തി നില്‍ക്കുകയാണ്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ ആ പട്ടികയില്‍ തോമസ് ഐസക്കും ജി സുധാകരനും ഉണ്ടായിരുന്നു.

വിഎസ് കറിവേപ്പില

വിഎസ് കറിവേപ്പില

2016 ല്‍ മന്ത്രിസഭാ രൂപീകരണ സമയത്ത് വിഎസ് അച്യുതാനന്ദനെ സിപിഎം കറിവേപ്പിലയാക്കി എന്നായിരുന്നു ആക്ഷേപം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അന്ന് തിരഞ്ഞെടുപ്പിനെ നയിച്ചത് വിഎസ് അച്യുതാനന്ദന്‍ ആയിരുന്നു.

പിണറായി വന്നു എന്നിട്ടോ...

പിണറായി വന്നു എന്നിട്ടോ...

അന്ന് പിണറായി വിജയനെ ആയിരുന്നു സിപിഎം മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. തുടര്‍ന്ന് അഞ്ച് വര്‍ഷം കേരളം ഭരിച്ചത് പിണറായി വിജയന്‍ ആയിരുന്നു. അതിന് ശേഷം, നാല് പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തുടര്‍ച്ച സാധ്യമാക്കിയതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ.

അന്നത്തെ കെകെ ശൈലജ

അന്നത്തെ കെകെ ശൈലജ

ആദ്യ പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെകെ ശൈലജയെ ആരോഗ്യ മന്ത്രിയാക്കിയപ്പോഴും ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. സുപ്രധാന വകുപ്പ് ഒരു പുതുമുഖത്തെ ഏല്‍പിക്കുന്നത് ശരിയാണോ എന്നായിരുന്നു പുറത്തെ ചര്‍ച്ചകള്‍. ആദ്യഘട്ടത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവക്കുന്ന മന്ത്രിയെന്നും, പുന:സംഘടനയില്‍ പുറത്ത് പോകുമെന്നും വരെ കെകെ ശൈലജയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുത്തിരുന്നു.

ടീച്ചറമ്മയിലേക്ക്

ടീച്ചറമ്മയിലേക്ക്

എന്നാല്‍ പിന്നീട് കെകെ ശൈലജ കേരളത്തിന്റെ സ്വന്തം ടീച്ചറമ്മയായി വളര്‍ന്നു. നിപ്പയും കൊവിഡ് ഒന്നും രണ്ടും തരംഗങ്ങളും എല്ലാം നേരിടുന്നതില്‍ മുന്നില്‍ നിന്ന് നയിച്ചത് കെകെ ശൈലജ ആയിരുന്നു. ഇതോടെ ശൈലജ ടീച്ചറുടെ ജനപ്രീതി കുത്തനെ ഉയരുകയും ചെയ്തു.

ഇതിനിടെ മീഡിയ മാനിയ, നിപ്പാ രാജകുമാരി, കൊവിഡ് റാണി, റോക്ക് ഡാൻസർ എന്നിങ്ങനെയൊക്കെ കെകെ ശൈലജയെ കോൺഗ്രസ് അധിക്ഷേപിക്കുകയും ചെയ്തു.

ജനം പ്രതീക്ഷിച്ചു

ജനം പ്രതീക്ഷിച്ചു

മികച്ച പ്രതിച്ഛായയോടെയാണ് കെകെ ശൈലജ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കൂത്തുപറമ്പില്‍ നിന്ന് മട്ടന്നൂരിലേക്ക് മാറിയെങ്കിലും കെകെ ശൈലജ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. അതോടെ കെകെ ശൈലജ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന ഒരു പ്രതീക്ഷ ജനങ്ങളില്‍ ശക്തമായി. അതാണ് ഇപ്പോള്‍ പലരുടേയും നിരാശയ്ക്ക് വഴിവച്ചത്.

അന്നത്തെ പോലെ തന്നെ

അന്നത്തെ പോലെ തന്നെ

മുഖ്യമന്ത്രിയൊഴികെ മറ്റ് മന്ത്രിമാരെ മുഴുവന്‍ മാറ്റി മന്ത്രിസഭ രൂപീകരിക്കുക എന്നതായിരുന്നു സിപിഎം തീരുമാനം. അങ്ങനെയാണ് കെകെ ശൈലജ ഒഴിവാക്കപ്പെടുന്നതും 10 പുതുമുഖങ്ങള്‍ ഉള്‍പ്പെടുത്തപ്പെടുകയും ചെയ്തത്. പക്ഷേ, ചര്‍ച്ചകള്‍ മുഴുവന്‍ മുന്നോട്ട് പോയത് 2016 ല്‍ വിഎസിനെ മുഖ്യമന്ത്രിയാക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തെ പോലെ ആയി.

വനിത പ്രാതിനിധ്യം

വനിത പ്രാതിനിധ്യം

മന്ത്രിസഭയില്‍ വനിത പ്രാതിനിധ്യം ഇത്തവണ, കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതലാണ്. സിപിഎം രണ്ട് വനിതകളെ ഉള്‍പ്പെടുത്തിയപ്പോള്‍ സിപിഐ ഒരാളെ ഉള്‍പ്പെടുത്തി. അങ്ങനെ മൊത്തം മൂന്ന് വനിതാ മന്ത്രിമാരുള്ള ആദ്യത്തെ കേരള മന്ത്രിസഭ എന്ന പ്രത്യേകതയും രണ്ടാം പിണറായി സര്‍ക്കാരിന് സ്വന്തമായി.

21ൽ 18ഉം പുതുമുഖങ്ങൾ; ഇവരാണ് ടീം പിണറായി 2.O21ൽ 18ഉം പുതുമുഖങ്ങൾ; ഇവരാണ് ടീം പിണറായി 2.O

ശിവന്‍കുട്ടി മന്ത്രി,നേമത്ത് ഇനി കളിമാറും: ബിജെപിയുടെ അവശേഷിക്കുന്ന തുരുത്തുകളും പൊളിക്കാന്‍ സിപിഎംശിവന്‍കുട്ടി മന്ത്രി,നേമത്ത് ഇനി കളിമാറും: ബിജെപിയുടെ അവശേഷിക്കുന്ന തുരുത്തുകളും പൊളിക്കാന്‍ സിപിഎം

English summary
In 2016, exclusion of VS Achuthanandan was the discussion, this time it is KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X