• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദി ഫേസ്ബുക്ക് ആസ്ഥാനത്ത്, മോദിക്ക് വേണ്ടി പ്രൊഫൈല്‍ ചിത്രം മാറ്റി സുക്കര്‍ബര്‍ഗ്!

  • By Muralidharan

കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്ക് ഓഫീസിലും മോദി തരംഗം. അമേരിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് ഫേസ്ബുക്കിന്റെ ഓഫീസ് സന്ദര്‍ശിച്ചത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യയും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു.

സുക്കര്‍ബര്‍ഗുമായി നീണ്ട കൂടിക്കാഴ്ച നടത്തിയ ശേഷം മോദി അവിടത്തെ ജീവനക്കാരുമായി സംവാദം നടത്തി. ഫേസ്ബുക്കും ട്വിറ്ററും നമ്മുടെ അയല്‍ക്കാരാണ് എന്ന് പറഞ്ഞ മോദി തന്റെ പ്രസംഗത്തിനിടയില്‍ ഒരുനിമിഷം കണ്ണീര്‍ പൊഴിക്കുകയും ചെയ്തു. ഫേസ്ബുക്ക് ആസ്ഥാനത്ത് മോദി നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിന്റെയും കൂടിക്കാഴ്ചയുടെയും പ്രസക്ത ഭാഗങ്ങളിലേക്ക്....

മോദി കരഞ്ഞത് ഇങ്ങനെ

മോദി കരഞ്ഞത് ഇങ്ങനെ

അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് അപ്രതീക്ഷിതമായി നരേന്ദ്ര മോദി വികാരാധീനനായത്. അമ്മയ്ക്ക് 90 വയസ് കഴിഞ്ഞു. ഔദ്യോഗിക വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. എന്നാല്‍ ടിവി കണ്ടും മറ്റും മതാവിന് നല്ല ലോകവിവരം ഉണ്ടായിരുന്നു എന്ന് മോദി പറഞ്ഞു. ചെറുപ്പത്തില്‍ താന്‍ പാത്രങ്ങള്‍ കഴുകിയാണ് ജീവിച്ചത്.

സുക്കര്‍ബര്‍ഗിന്റെ മാതാപിതാക്കളെയും

സുക്കര്‍ബര്‍ഗിന്റെ മാതാപിതാക്കളെയും

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മാതാപിതാക്കളെ മോദി അഭിനന്ദിച്ചു. സുക്കര്‍ബര്‍ഗിനെ പോലെ ഒരു മകന് ജീവന്‍ നല്‍കിയ അവരെ എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ട് കയ്യടിയോടെയാണ് മോദി അഭിനന്ദിച്ചത്. നിറഞ്ഞ കയ്യടികളോടെ സദസ്സും മോദിക്കൊപ്പം കൂടി.

മോദിക്ക് ഗംഭീര സ്വീകരണം

മോദിക്ക് ഗംഭീര സ്വീകരണം

ഫേസ്ബുക്ക് ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സുക്കര്‍ബര്‍ഗും ഭാര്യയും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് മോദി സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തി. ജീവനക്കാരോട് സംസാരിച്ചു.

ഇന്ത്യയുടെ മുന്നേറ്റം

ഇന്ത്യയുടെ മുന്നേറ്റം

സമൂഹമാധ്യമങ്ങള്‍ നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ച മോദി അവയുടെ പ്രധാന്യത്തെക്കുറിച്ചും സംവാദത്തിനിടെ പല തവണ പറഞ്ഞു. വിവരസാങ്കേതിക രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുകയാണ് ഇന്ത്യ. അടുത്ത അഞ്ച് വര്‍ഷം ഇന്ത്യയ്ക്ക് വളരെ പ്രധാനമാണ്.

മോദിജി പറയൂ

മോദിജി പറയൂ

വളരെ വേഗം തന്റെ സംസാരം അവസാനിപ്പിച്ച മോദിയോട് കൂടുതല്‍ സംസാരിക്കാന്‍ സുക്കര്‍ബര്‍ഗ് തന്നെയാണ് അഭ്യര്‍ഥിച്ചത്. ഇന്ത്യയെ വന്‍ ശക്തിയാക്കാനുള്ള ആഗ്രഹമാണ് തന്റെ പ്രസംഗത്തില്‍ മോദി പ്രകടിപ്പിച്ചത്. ഹിന്ദിയിലായിരുന്നു മോദിയുടെ പ്രസംഗം.

സോഷ്യല്‍ മീഡിയ ഒരു ക്രോസ് ചെക്ക്

സോഷ്യല്‍ മീഡിയ ഒരു ക്രോസ് ചെക്ക്

ഞാന്‍ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഞാനിവിടെ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നു.

അറിവ് വളരെ പരിമിതമാണ്

അറിവ് വളരെ പരിമിതമാണ്

തന്റെ അറിവ് വളരെ ചെറുതാണ് എന്ന് മോദി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ അറിവ് കിട്ടുന്നുണ്ട്. സോഷ്യല്‍ മീഡിയ കാരണം ഭരിക്കുന്നവര്‍ തെറ്റ് ചെയ്യുന്നത് പോലും കുറയുന്നു.

താന്‍ ചെയ്യുന്നത് ലളിതം

താന്‍ ചെയ്യുന്നത് ലളിതം

ഇന്ത്യയിലെ ജനങ്ങള്‍ക്ക് നിക്ഷേപിക്കാനായി ചില സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയാണ് താന്‍ ചെയ്യുന്നത് എന്ന് മോദി പറഞ്ഞു. എങ്ങിനെയാണ് ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതെന്ന് ഫേസ്ബുക്ക് ജീവനക്കാര്‍ മോദിയോട് ചോദിച്ചു.

ഇന്ത്യ സ്ത്രീകളെ ബഹുമാനിക്കുന്നു

ഇന്ത്യ സ്ത്രീകളെ ബഹുമാനിക്കുന്നു

ദുര്‍ഗയും കാളിയും ഇന്ത്യയിലെ ദൈവങ്ങളാണ്. സ്ത്രീകള്‍ക്ക് എത്രത്തോളം വലിയ പ്രധാന്യമാണ് ഇന്ത്യ നല്‍കുന്നതെന്നതിന്റെ ഉദാഹരണമാണിത്. സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യമാണ് നമ്മള്‍ നല്‍കുന്നത്.

 മോദിയുടെ മൂന്ന് ഡി

മോദിയുടെ മൂന്ന് ഡി

ഡെമോക്രസി, ഡെമോഗ്രസി, ഡിമാന്‍ഡ് എന്നീ മൂന്ന് ഡി കളാണ് ഇന്ത്യയെ ശക്തമാക്കുന്നത് എന്നാണ് മോദി പറഞ്ഞത്. സംസ്ഥാനങ്ങള്‍ക്കും കൃത്യമായ അധികാരം നല്‍കുന്ന ഫെഡറല്‍ വ്യവസ്ഥയാണ് ഇന്ത്യയുടേത്.

English summary
During his second day of stay at Silicon Valley Prime Minister Narendra Modi on Sunday visited the headquarters of social networking site Facebook. Prime Minister here attended a question and answer 'town-hall' session with Facebook chief Mark Zuckerberg at their office at Hackers Square.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more