കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഒരുകപ്പ് ചായയുടെ വില ഏഴ് ഇന്ത്യന്‍ സൈനികരോ?

Google Oneindia Malayalam News

മഹാരാഷ്ട്ര സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും പങ്കാളികളാണെങ്കിലും ശിവസേനയും ബിജെപിയും തമ്മില്‍ അത്ര സുഖത്തിലല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ആ പ്രശ്‌നം പാകിസ്താനുമായി ബന്ധപ്പെട്ടതാണെന്നും അറിയാം. എനനാല്‍ പത്താന്‍കോടില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ശിവസേന നടത്തിയ പരമാര്‍ശങ്ങള്‍ അല്‍പം കടന്നുപോയില്ലേ എന്നാണ് പലരുടേയും സംശയം.

നരേന്ദ്ര മോദി പാകിസ്താനില്‍ പോയി നവാസ് ഷെരീഫിനൊപ്പം ഒരു ചായ കുടിച്ചതിന് രാജ്യത്തിന് നഷ്ടപ്പെട്ടത് ഏഴ് സൈനികരുടെ ജീവനാണെന്നാണ് ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയില്‍ മുഖപ്രസംഗം എഴുതിയത്. ഇതിനെ പിന്തുണച്ചും എതിര്‍ത്തും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ശിവസേനയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ എന്നും ചിലര്‍ പറയുന്നുണ്ട്. എന്തൊക്കെയാണത്?

ലോകം ഒന്നിപ്പിയ്ക്കലല്ല

ലോകം ഒന്നിപ്പിയ്ക്കലല്ല

ലോകത്തെ ഒന്നിപ്പിയ്ക്കാന്‍ നടക്കാതെ ഇന്ത്യയുടെ കാര്യത്തില്‍ മോദി കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കണം എന്നാണ് ശിവസേനയുടെ ഉപദേശം.

 ഒരു കപ്പ് ചായയ്ക്ക്

ഒരു കപ്പ് ചായയ്ക്ക്

പാകിസ്താനില്‍ പോയി നവാസ് ഷെരീഫിനൊപ്പം ഒരു ചായ കുടിച്ചതിന് രാജ്യം നല്‍കേണ്ടി വന്നത് ഏഴ് ജവാന്‍മാരുടെ ജീവനാണെന്നാണ് അടുത്ത ആക്ഷേപം.

ട്വിറ്ററിലെ അനുശോചനം

ട്വിറ്ററിലെ അനുശോചനം

പത്താന്‍കോട് ആക്രമണത്തില്‍ ഏഴ് ജവാന്‍മാര്‍ രക്തസാക്ഷികളായപ്പോള്‍ മോദി ചെയ്ത് ട്വിറ്ററില്‍ അനുശോചിയ്ക്കുക മാത്രമാണെന്നും ശിവസേന ആരോപിയ്ക്കുന്നുണ്ട്.

സത്യമെന്ത്?

സത്യമെന്ത്?

മോദിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനമാണ് പത്താന്‍കോട് ആക്രമണത്തിന് കാരണം എന്നാണ് ചില മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് അവര്‍ക്ക് അവരുടേതായ ന്യായങ്ങളും ഉണ്ട്.

 പാകിസ്താന്‍ സൈന്യം

പാകിസ്താന്‍ സൈന്യം

നരേന്ദ്ര മോദിയും നവാസ് ഷെരീഫും നടത്തിയ സൗഹൃദ ചര്‍ച്ചകള്‍ പാകിസ്താന്‍ സൈന്യത്തിന് തീരെ പിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാക് സൈന്യവും ഐഎസ്‌ഐയും ചേര്‍ന്നാണ് പത്താന്‍കോട് ഭീകരാക്രമണപദ്ധതി തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചര്‍ച്ച പൊളിയ്ക്കാന്‍

ചര്‍ച്ച പൊളിയ്ക്കാന്‍

മോദിയുടെ സന്ദര്‍ശനത്തിന് പിറകേ നടക്കാനിരുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ പൊളിയ്ക്കാന്‍ വേണ്ടിയാണ് ഭീകരാക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സൈന്യം നിയന്ത്രിയ്ക്കും

സൈന്യം നിയന്ത്രിയ്ക്കും

പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സൈന്യത്തിനാണ് കൂടുതള്‍ ശക്തി. അതുകൊണ്ട് തന്നെ സൈനിക നേതൃത്വത്തിന്റെ തീരുമാനങ്ങളാണ് നടക്കാന്‍ സാധ്യതയുള്ളത്.

 ഐഎസ്‌ഐ പറഞ്ഞു...

ഐഎസ്‌ഐ പറഞ്ഞു...

ജെയ്‌ഷെ മുഹമ്മദിനെ ഭീകരാക്രമണ പദ്ധതി ഏല്‍പിച്ചത് ഐഎസ്‌ഐ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിന് പുറത്ത് ഭീകരാക്രമണം നടത്താനാണത്രെ നിര്‍ദ്ദേശം നല്‍കിയത്.

സംശയം ബാക്കി

സംശയം ബാക്കി

ഡിസംബര്‍ അവസാനത്തിലാണ് നരേന്ദ്ര മോദി അപ്രതീക്ഷിതമായി പാകിസ്താന്‍ സന്ദര്‍ശിച്ചത്. അതിന് ശേഷം ഇത്തരം ഒരു ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യാനുള്ള സമയം ജെയ്‌ഷെ മുഹമ്മദിന് ലഭിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം.

ഷെരീഫ് വിളിച്ചു

ഷെരീഫ് വിളിച്ചു

എന്തായാലും പാക് സര്‍ക്കാരിന് ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്ന് തന്നെ കരുതേണ്ടി വരും. അതുകൊണ്ടാണല്ലോ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

English summary
In Return For Cup Of Tea With Nawaz Sharif... Ally Sena Slams PM- What is the reality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X