കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂരതയുടെ പര്യായമായ സെല്ലുലാർ ജെയിൽ... സ്വാതന്ത്ര്യസമര സേനാനികൾ നേരിട്ട ക്രൂരപീഡനങ്ങളുടെ കഥ

  • By Desk
Google Oneindia Malayalam News

ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് ക്രൂരതയുടെ തടവറയായിരുന്ന സെല്ലുലാര്‍ ജയില്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഇരുണ്ട ഏടുകൂടിയാണ്. എറെ കടപ്പാടുകളുടെ മുകളില്‍ കെട്ടിപ്പൊക്കിയിരിക്കുന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ക്രൂരത എന്ന വാക്കുപോലും തോറ്റുപോകുന്ന സന്ദര്‍ഭങ്ങള്‍, ബ്രിട്ടിഷ് ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനായി കൊതിച്ച ഇന്ത്യക്കാര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. ബ്രിട്ടിഷുകാര്‍ പൊതുവേ മാന്യന്മാരാണെന്ന് പറയാറുണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഫലം കണ്ടതും ആ മാന്യതകൊണ്ടാണെന്ന് ചില ഇടങ്ങളില്‍ നിന്നും പറഞ്ഞു കേള്‍ക്കാറുമുണ്ട്.

 റാങ്ക് പട്ടിക മറികടന്ന് ഷംസീറിന്‍റെ ഭാര്യക്ക് നിയമനം; ഹര്‍ജി ഇന്ന് കോടതിയില്‍ , ഏറെ നിര്‍ണ്ണായകം റാങ്ക് പട്ടിക മറികടന്ന് ഷംസീറിന്‍റെ ഭാര്യക്ക് നിയമനം; ഹര്‍ജി ഇന്ന് കോടതിയില്‍ , ഏറെ നിര്‍ണ്ണായകം

എന്നാല്‍ എല്ലാമാന്യതയും, മനുഷ്യത്വവും വാക്കിന്റെ വിലപോലും ഇല്ലാതാക്കിയ സംഭവങ്ങളാണ് കോളനിവാഴ്ചക്കാലത്ത് ഉണ്ടായത്. അതിലേറ്റവും ക്രൂരവും കാലം പോലും വിറങ്ങലിച്ചു നില്‍ക്കുന്നതുമായിരുന്നു ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലെ നരകമുറികളില്‍ നിന്നും സ്വാതന്ത്ര്യ സമരസേനാനികള്‍ അനുഭവിച്ചത്. നമ്മള്‍ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം എത്രത്തോളം കടപ്പാടുകളുടെ മുകളിലാണ് കെട്ടി ഉയര്‍ത്തിരിക്കുന്നത് എന്നറിയാന്‍ ആന്‍ഡമന്‍ നിക്കാബര്‍ദ്വീപസമൂഹത്തിലെ സെല്ലുലാര്‍ ജയിലിന്റെ കാലഘട്ടത്തെ ഒന്നോര്‍ത്തെടുത്താല്‍ മതിയാകും.

സോമനാഥിന്റെ മധുരപ്രതികാരം; ജ്യോതിബസു പറഞ്ഞിട്ടും കേട്ടില്ല!! സിപിഎം പ്രതിസന്ധിയിലായ നിമിഷംസോമനാഥിന്റെ മധുരപ്രതികാരം; ജ്യോതിബസു പറഞ്ഞിട്ടും കേട്ടില്ല!! സിപിഎം പ്രതിസന്ധിയിലായ നിമിഷം

കാലാപാനി എന്ന സെല്ലുലാര്‍ ജയില്‍

കാലാപാനി എന്ന സെല്ലുലാര്‍ ജയില്‍

ആന്‍ഡമന്‍ നിക്കാബാര്‍ ദ്വീപസമൂഹത്തിലെ സെല്ലുലാര്‍ ജയില്‍ കാലാപാനി എന്ന് പേരിലും അറിയപ്പെടുന്നു. സംസ്‌കൃതത്തില്‍ കാല എന്നാല്‍ കാലം, സമയം. പാനി എന്നാല്‍ വെളളം. ജീവിതകാലം മുഴുവനുളള നാടുകടത്തല്‍, ജയില്‍ വാസം എന്നെല്ലാം കാലാപാനി എന്ന വാക്കിന് അര്‍ത്ഥം ലഭിച്ചു. കാല എന്നാല്‍ കറുപ്പ് എന്നും അര്‍ത്ഥമുണ്ട്. കാലാപാനിയെന്നാല്‍ കറുത്ത ജലം. ഹിന്ദുസമുദായത്തിലെ കാലപ്പഴക്കം ഉളള ഒരു വിശ്വാസം കൂടിയാണ് ഈ പ്രയോഗത്തിലൂടെ വെളിവാകുന്നത്. അക്കാലത്ത് കടല്‍കടന്നു പോയാല്‍ ജാതിഭൃഷ്ടരാകും എന്നതായിരുന്നു അവസ്ഥ.

അതിനാല്‍തന്നെ കടല്‍ കടന്നുളള ആന്‍ഡമാന്‍ യാത്ര വിശ്വാസിയെ സംബന്ധിച്ചടത്തോളം കറുത്ത ജലയാത്ര (കാലാപാനി) തന്നെയാണ്. ആന്‍ഡമന്‍ നിക്കാബര്‍ ദ്വീപസമൂഹം ഇന്‍ഡ്യയുടെ ഭാഗമാണെന്നിരിക്കിലും പൊതുധാരയില്‍ നിന്നും ഈ പ്രദേശം ഒറ്റപ്പെട്ടുനില്‍ക്കാന്‍ കാരണം ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ കാരണമാണ്. ആധുനിക യാത്രസൗകര്യങ്ങള്‍ ഇല്ലാത്ത സ്വാതന്ത്രസമരകാലത്തെ അവസ്ഥ പറയേണ്ടതതില്ല. ശരിക്കും നാടുകടത്തലാണ് ആന്‍ഡമനിലേക്കുളള യാത്ര.

സെല്ലുലാര്‍ ജയില്‍ നിര്‍മ്മാണം

സെല്ലുലാര്‍ ജയില്‍ നിര്‍മ്മാണം

1896-1906 കാലഘട്ടത്തിലാണ് സെല്ലുലാര്‍ ജയില്‍ നിര്‍മ്മാണം. ആന്‍ഡമാന്‍ നിക്കാബര്‍ തലസ്ഥാനമായ പോര്‍ട്ട്‌ബ്ലെയറിലായിരുന്നു കൂറ്റന്‍ ജയില്‍ നിര്‍മ്മാണം. പത്തുവര്‍ഷത്തെ നിര്‍മ്മാണ കാലമായിരുന്നു ഇതിനുളളത്. ഈ ജയിലിന്റെ നിര്‍മ്മാണത്തിനു പിന്നിലും ചില കാരണങ്ങളുണ്ട്. സ്വാതന്ത്ര്യസമരം ശക്തിപ്രാപിക്കാന്‍ തുടങ്ങിയപ്പാള്‍ സമരക്കാരെ പാര്‍പ്പിക്കാനായി ആന്‍ഡമാനില്‍ അക്കാലത്തുണ്ടായിരുന്ന ജയില്‍ മതിയാവില്ല എന്ന അവസ്ഥവന്നു.

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരമാണ് പുതിയൊരു ജയില്‍ വേണം എന്ന ചിന്തയിലേക്ക് കാര്യങ്ങളെത്തിച്ചത്. മാത്രമല്ല സ്വാതന്ത്ര്യസമരം കൂടുതല്‍ ശക്തവും ആസൂത്രിതവുമായി മുന്നേറാന്‍ തുടങ്ങിയതോടെ സമരത്തിന്റെവീര്യത്തെ അടിച്ചമര്‍ത്തണമെന്ന ആവശ്യവും ബ്രിട്ടീഷുകാര്‍ക്കുണ്ടായി. റിബലുകളെ തകര്‍ക്കാനുളള സ്ഥലം കൂടിയായി വിഭാവനചെയ്യപ്പെട്ടതോടെ ശരിക്കും ഒരുനരകം എന്ന സങ്കല്പ്പത്തിലേക്ക് സെല്ലുലാര്‍ ജയില്‍ മാറി.

സെല്ലുലാര്‍ ജയിലിലെ പീഡനങ്ങൾ

സെല്ലുലാര്‍ ജയിലിലെ പീഡനങ്ങൾ

അതിഭീകരമെന്നു ചരിത്രം രേഖപ്പെടുത്തുന്ന ക്രൂരതകളുടെ കൂട്ടത്തില്‍ തന്നെയാണ് സെല്ലുലാര്‍ ജയിലിലെ പീഡനങ്ങളും ഉള്‍പ്പെടുന്നത്. സെല്ലുലാര്‍ എന്നപേരുതന്നെ ജയിലിന്റെ നിര്‍മ്മാണരീതിയെ കുറിക്കുന്നു. ദിവസങ്ങള്‍ നീളുന്ന കപ്പല്‍ യാത്രക്കൊടുവില്‍ ജന്മ നാട്ടില്‍ നിന്നും നാടുകടത്തപ്പെടുന്നവരെ ഏകാന്തതടവാണ് ഇവിടെ കാത്തിരുന്നത്. പനെപ്റ്റിക്കാണ്‍ മാതൃകയിലാണ് നിര്‍മ്മാണരീതി. ഒരുസൈക്കിളിന്റെ വീലില്‍ നിന്നും കമ്പികള്‍ മധ്യഭാഗവുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന പോലെയാണ് ജയിലിന്റെ ഏഴു ഭാഗങ്ങള്‍ മധ്യഭാഗത്തെ ടവറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നത്.


ഏഴു കെട്ടിടങ്ങളെയും ഒരൊറ്റ പോയന്റിലിരുന്നു സൂക്ഷമമായി നിരീക്ഷിക്കാവുന്ന അവസ്ഥ. മധ്യഭാഗത്തെ ടവറില്‍ അലാറം പ്രവര്‍ത്തിപ്പിക്കാനായി ഒരുക്ലോക്കുണ്ട്. കെട്ടിടത്തിന്റെ ഏഴു വിംഗുകള്‍ക്കും മൂന്നു നിലകള്‍ വീതം. ഏഴുകെട്ടിടങ്ങള്‍ ഉളളതില്‍ ഒരോ കെട്ടിടത്തിന്റെയും മൂന്നുനിലകളിലെയും മുന്‍ഭാഗത്തിന് അഭിമുഖമായിട്ട് വരുന്നത് മറ്റൊരുകെട്ടിടത്തിന്റെ പിന്‍ഭാഗമായിരിക്കും. അതേപോലെ ഒരുസെല്ലിലെ തടവുകാരന് എതിര്‍ വശത്തെ സെല്ലിലുളള ആളെ കാണാനാവില്ല. തടവുകാര്‍ തമ്മില്‍ പരസ്പരം കാണാനോ ആശയവിനിമയം നടത്താനോ യാതൊരു സാഹചര്യവും ഉണ്ടാകരുത് എന്ന നിര്‍ബന്ധമായിരുന്നു ഈ നിര്‍മ്മാണബുദ്ധിക്കു പിന്നിലുളളത്.

ഭയം എന്ന വാക്കിൻറെ പര്യായം

ഭയം എന്ന വാക്കിൻറെ പര്യായം

ബര്‍മ്മയില്‍ (മ്യാന്‍മര്‍) നിന്നും കൊണ്ടു വന്ന തവിട്ടു ചുടുകല്ലുകള്‍ കൊണ്ടാണ് സെല്ലുലാര്‍ ജയില്‍ നിര്‍മ്മിച്ചത്. അറുന്നൂറോളം പേരെ പാര്‍പ്പിക്കാനുളള സൗകര്യം ഇവിടുണ്ടായിരുന്നു. ജീവിതം ക്രൂരമാണെന്ന് ഇവിടെ ജയില്‍ ജീവിതം അതിജീവിച്ചവരുടെ അനുഭവങ്ങള്‍ വിളിച്ചു പറഞ്ഞു. ചിലര്‍ ഇവിടെത്തന്നെ ഒടുങ്ങി, ചിലര്‍ക്ക് സ്വയം നഷ്ടമായി. ഭ്രാന്തും, ആത്മഹത്യയും എല്ലാം ഈ ജയില്‍ജീവിതത്തിന്റെ ഭാഗമായി. ഭയം എന്ന വാക്ക് സെല്ലുലാര്‍ ജയിലിനു പര്യായമായിമാറുന്നത് ഈ സാഹചര്യത്തിലാണ്.

പ്രശസ്തരായ പലരും ഈ ജയിലിന്റെ ക്രൂരതക്ക് സാക്ഷികളായതും ചരിത്രം. വി.ഡി.സവര്‍ക്കര്‍ ഈ ജയിലില്‍കഴിഞ്ഞ നാളുകളില്‍ സ്വന്തം സഹോദരനും ഇതേജയിലില്‍ ഉണ്ടായിരുന്നത് അദ്ധേഹത്തിന്‍ അറിയാന്‍ കഴിഞ്ഞത് ഒരുവര്‍ഷങ്ങള്‍ക്കപ്പുറമായിരുന്നു. അതായിരുന്നു സെല്ലുലാര്‍ ജയിലിന്റെ കടുപ്പം. വി.ഡി.സവര്‍ക്കര്‍ , യോഗേന്ദ്രശുക്ല, ബാദുകേശ്വര്‍ദത്ത്, ഫസല്‍-ഇ-ഹക്ക്, എന്നിവരായിരുന്നു സ്വാതന്ത്രത്തിനു വേണ്ടിയുളള പോരാട്ടത്തില്‍ റിബലുകളെന്ന പേരില്‍ ബ്രിട്ടിഷ് ഭരണകൂടം സെല്ലുലാര്‍ ജയിലിലെത്തിച്ച പ്രശസ്തര്‍.

English summary
independence day the dark secret of cellular jail port blair andamans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X