• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചിന്തകള്‍ക്കപ്പുറത്തേയ്ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ വളര്‍ന്നതെങ്ങനെ?

  • By Meera Balan

ഇന്ത്യന്‍ മുജാഹിദ്ദീന്‍(ഐഎം) എന്ന തീവ്രവാദ സംഘടന യാസിന്‍ ഭട്കലിന്റെ അറസ്റ്റോടെ തകര്‍ച്ചയുടെ വക്കിലെത്തി എന്ന് കരുതയവര്‍ക്ക് തെറ്റി. ഇന്ത്യയിലെന്നല്ല ലോകത്തെ പല തീവ്രവാദ സംഘടനകള്‍ക്കും യുവാക്കളെ എത്തിച്ച് നല്‍കുന്നതിനപ്പുറത്തേയ്ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ മറന്നു. തായ് വേരായ സിമിയില്‍ നിന്നും തീവ്രവാദ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഐഎം ഇറാഖിലേയ്ക്കും സിറിയിലേയ്ക്കും ഇസ്ലാമിക് സ്റ്റേറ്റുകാരുടെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു. നമ്മുടെ ചിന്തകള്‍ക്കപ്പുറത്തേയ്ക്ക് ഈ സംഘടന വളര്‍ന്ന് കഴിഞ്ഞു.

2008 ലാണ് പാകിസ്താനില്‍ രൂപം കൊണ്ട ഈ ഇന്ത്യന്‍ തീവ്രവാദ സംഘടന സര്‍ക്കാര്‍ നിരോധിയ്ക്കുന്നത്. 2011 ല്‍ അമേരിയ്ക്കയുടെ തീവ്രവാദ പട്ടികയിലും ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഇടം നേടി. മുംബൈ സ്‌ഫോടനം (2011), വാരണാസി സ്‌ഫോടനം (2010) പൂനെ സ്‌ഫോടനം (2010). ഗയ സ്‌ഫോടനം (2013) എന്നിവ ഉള്‍പ്പടെ ഒട്ടേറെ സ്‌ഫോടനങ്ങളില്‍ ഐഎമ്മിന് പങ്കുണ്ട്. എന്നാല്‍ ലോകതീവ്രവാദത്തില്‍ മാറ്റം വന്നപ്പോള്‍ കാലാനുസൃതമായ മാറ്റം ഇന്ത്യന്‍ മുജാഹിദ്ദീനിലും സംഭവിച്ചു

മാറ്റം വന്ന വഴി

ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാക്കളിലൊരാളായ യാസിന്‍ ഭട്കലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാകടയിലെ ഭട്കല്‍ സ്വദേശിയാണ് ഇയാള്‍. മംഗലാപുരത്തും, കേരളത്തിലുമൊക്കെ ഇയാള്‍ താമസിച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇന്ത്യയില്‍ തീവ്രവാദം നടത്തുന്നതിന് സ്‌പോണ്‍സര്‍ ചെയ്ത തീവ്രവാദ സംഘടനയായിരുന്നു ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന് നിസ്സംശയം പറയാം

എന്നാല്‍ മുസ്ലിങ്ങളുടെ ഉന്നമനം ആയിരുന്നില്ല തങ്ങളെ ദൗത്യങ്ങള്‍ക്ക് നിയോഗിയ്ക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് യാസിന്‍. ഐഎസ്‌ഐയുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കായിരുന്നു മുന്‍ഗണന. പെണ്ണും, പണവും ആഭംബര വീടുകളും ഉള്‍പ്പടെ സംഘത്തിലുള്ള ഓരോരുത്തരുടേയും ആവശ്യങ്ങള്‍ ഐഎസ്‌ഐ പരിഗണിച്ചുവത്രേ.

തുടരെ തുടരെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കള്‍ അറസ്റ്റിലായതോടെ സംഘടനയുടെ ്‌സഥിതി പരുങ്ങലിലായി. രാജ്യത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാതെ ആഗോള തലത്തില്‍ തീവ്രവാദത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍

സഹായി

തീവ്രവാദത്തിലേയ്ക്ക് ചെറുപ്പക്കാരെ ആകര്‍ഷിയ്ക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നത് സുല്‍ത്താന്‍ അഹമ്മദ് അര്‍മാര്‍ ആയിരുന്നു. കര്‍ണാടകയിലെ ഭട്കലില്‍ നിന്നുള്ള ഇയാള്‍ ഐസിസിലേയ്ക്കും അല്‍ഖ്വയ്ദയിലേയ്ക്കും യുവാക്കളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. അല്‍ഖ്വയ്ദയുടെ അഫ്ഗാനിസ്ഥാന്‍ വിംഗിലേയ്ക്ക് 30 പേരെയാണ് റിക്രൂട്ട് ചെയ്തത്. ഐസിസിലേയ്ക്കും റിക്രൂട്ട് ചെയ്തിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ നിന്നും തെക്കേ ഇന്ത്യയില്‍ നിന്നും ഇയാള്‍ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്തു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍

വാഗ അതിര്‍ത്തിയില്‍ ജുന്‍ഡല്ല നടത്തിയ ചാവേര്‍ ആക്രമണത്തോടെ എല്ലാം തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങിയതായി ഇന്ത്യന്‍ മുജാഹിദ്ദീന്‍ കരുതുന്നു. ഷിയകള്‍ക്കെതിരെ പോരാടന്‍ സുന്നികള്‍ ഇറാനില്‍ രൂപം കൊടുത്താണ് ജുന്‍ഡെല്ല. പിന്നീട് ഐഎസ്‌ഐയുമായി ചേര്‍ന്ന് പാകിസ്താനിലും പ്രവര്‍ത്തനം ആരംഭിയ്ക്കുകയായിരുന്നു. തെഹ്രിക്-ഇ-താലിബാന്‍ നേതാവ് ഹക്കീമുള്ള മെഹ്‌സൂദാണ് മരണം വരെ ജുന്‍ഡല്ലയെ നയിച്ചത്. തെഹ്രിക്ക്-ഇ-താലിബാന്‍, അല്‍ഖ്വയ്ദ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിവ ഒത്തു ചേര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ വിദൂരമല്ല. സുന്നി പരമാധികാരത്തിന് വേണ്ടി ഇവര്‍ ഒന്നിച്ചാല്‍ അത് മറ്റൊരു മഹാ വിപത്തിന് കൂടി കാരണമാകും

English summary
The Indian Mujahideen has become bigger than anyone could have imagined.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X