• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യന്‍ മുജാഹിദ്ദീന്‍ പിളര്‍ന്നത് റിയാസ് ഭട്കലിന്‍റെ പിടിവാശി മൂലം?

  • By Meera Balan

ഇന്ത്യയില്‍ നടന്ന ഒട്ടേറെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനായിരുന്നു. ഈ തീവ്രവാദികള്‍ക്കെല്ലാം ഒരേ മനസാണോ? അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകാറില്ലേ? രാഷ്ട്രീയപാര്‍ട്ടികള്‍ പിളര്‍ക്കുന്നതുപോലെ തീവ്രവാദ സംഘടനകളും പിളര്‍ക്കാറുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീനും ഇത്തരത്തില്‍ പിളര്‍ന്നു. സംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളായ റിയാസ് ഭട്കലിനെ പോലും അപസ്രക്തനാക്കി അയാള്‍ സ്ഥാപിച്ച സംഘടന തീവ്രവാദത്തില്‍ മുന്നേറുകയാണ്.

പാക് ചാരസംഘടനയായ ഐഎസ്‌ഐയോടുള്ള റിയാസിന്റെ വിധേയത്വം, അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കണമെന്ന ആഗ്രഹം എന്നിവയാണ് സംഘടന രണ്ടായി വേര്‍പിരിയുന്നതിലേയ്ക്ക് വഴിതെളിച്ചത്. റിയാസിന്റെ നേതൃത്വത്തിലും സുല്‍ത്താന്‍ അഹമ്മദ് അര്‍മാറിന്റെ നേതൃത്വത്തിലുമാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ രണ്ടായി വേര്‍ പിരിഞ്ഞത്.

അര്‍മാറിന് താത്പര്യം സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കാനായിരുന്നു. ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ഇയാളാണ്. ഒട്ടേറെപ്പേരാണ് അര്‍മാറിനൊപ്പം ഉള്ളത്. എന്നാല്‍ റിയാസ് ഏറെക്കുറെ അപ്രസക്തനായി കഴിഞ്ഞു.

റിയാസ് എങ്ങനെ ഒറ്റപ്പെട്ടു?

ഇന്ത്യന്‍ മുജാഹിദ്ദീനില്‍ റിയാസ് ഭട്കല്‍ എങ്ങനെ ഒറ്റപ്പെട്ടു എന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. പാകിസ്താനില്‍ തീവ്രവാദത്തിന്റെ വേരുകള്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അര്‍മാര്‍ ഐഎസ്‌ഐയോടുള്ള റിയാസിന്റെ വിധേയത്വത്തെ ചോദ്യം ചെയ്തിരുന്നു. ഐഎസ്‌ഐയില്‍ നിന്നും റിയാസില്‍ നിന്നും ഇന്ത്യന്‍ മുജാഹിദ്ദീനെ മോചിപ്പിയ്ക്കണമെന്ന് അര്‍മാര്‍ ആഗ്രഹിച്ചു. സംഘടനയില്‍ അര്‍മാറിന്റെ ആശയങ്ങള്‍ക്ക് നല്ല പിന്തുണയും ലഭിച്ചു. ഇതോടെ റിയാസ് തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. അല്‍ഖ്വയ്ദയില്‍ ചേരാന്‍ റിയാസ് നിര്‍ബന്ധിതനായി. അര്‍മാര്‍ ആകട്ടെ സിറിയയില്‍ പോരാട്ടങ്ങളില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചു. 2014 ഒക്ടോബര്‍ ഏഴിന് അര്‍മാര്‍ അബുബക്കര്‍-അല്‍-ബാഗ്ദാദിയെ പിന്തുണയ്ക്കുകയും ചെയ്തു

യാസിന്‍ ഭട്കല്‍ പറയുന്നു

ഐസിസിന്റെ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പങ്കാളിയാകണമെന്ന തന്റെ ആഗ്രഹത്തെ ഐഎസ്‌ഐയും റിയാസ് ഭട്കലും എതിര്‍ത്തിരുന്നുവെന്ന് യാസിന്‍ ഭട്കല്‍ പറയുന്നു. റിയാസില്‍ നിന്നും ഐഎസ്‌ഐയില്‍ നിന്നും ഇന്ത്യന്‍ മുജാഹിദ്ദീനെ സ്വതന്ത്രമാക്കുന്നതിന് അര്‍മാറുമായി ചര്‍ച്ച നടത്താന്‍ താന്‍ പാകിസ്താനിലേയ്ക്ക് യാത്ര ചെയ്‌തെന്നും യാസിന്‍ ഭട്കല്‍ പറയുന്നു. എന്നാല്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് യാസിനെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു

വിഭജനം

നിലവില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ വേര്‍പെട്ട് രണ്ട് തീവ്രവാദ സംഘടനകളായിട്ടാണ് പ്രവര്‍ത്തിയ്ക്കുന്നത്. വളരെ കുറച്ച് അംഗങ്ങള്‍ മാത്രമുള്ള സംഘടനായണ് റിയാസിന്‍റേത്. അന്‍സാര്‍-ഉത്-തവാഹിദ് എന്ന പേരില്‍ അര്‍സാദിന്റെ സംഘടന രൂപം കൊണ്ടു. ഐസിസുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റുകളിലാണ് ഈ സംഘടന ശ്രദ്ധ കേന്ദ്രീകകരിച്ചിരിയ്ക്കുന്നത്. തെഹ്രിക്ക് ഇ താലിബാന്റെ തീരുമാനങ്ങള്‍ അനുസരിച്ചാവും ഭാവിയില്‍ അര്‍മാറിന്‍രെ സംഘടന പ്രവര്‍ത്തിയ്ക്കുക.

English summary
The Indian Mujahideen is a divided house today. Riyaz Bhatkal who was one of the co-founders of the outfit finds himself isolated and the current bandwagon is being headed by Sultan Ahmed Armar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X