കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണച്ചാക്കുമായി കോടീശ്വരന്‍മാര്‍ ഓടിയെത്തി; ദ്വീപ് വില്‍പ്പനയ്ക്ക്, കൊറോണ ഭീതിയില്ലാതെ ജീവിക്കാം...

Google Oneindia Malayalam News

അങ്കാറ: കഴിഞ്ഞദിവസം തുര്‍ക്കിയിലെ ഒരു പത്രിത്തില്‍ വന്ന വാര്‍ത്ത ഇപ്പോള്‍ ലോകത്ത് വന്‍ ചര്‍ച്ചയാകുകയാണ്. ലോകം മൊത്തം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ കൊറോണയില്ലാത്ത സുന്ദരമായ ഭൂപ്രദേശം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു... അത് സ്വന്തമാക്കാന്‍ അവസരം ലഭിച്ചാല്‍ കൈയ്യില്‍ കാശുള്ള ആരെങ്കിലും വെറുതെയിരിക്കുമോ... മറ്റാരെങ്കിലും വാങ്ങുന്നതിന് മുമ്പ് ബുസ്‌റ പ്രവിശ്യയിലെ ദ്വീപ് സ്വന്തമാക്കാനാണ് കോടീശ്വരന്‍മാരുടെ നെട്ടോട്ടം.

വളരെ പ്രത്യേകതകളുള്ളതും പ്രകൃതി ഭംഗി നിറഞ്ഞതുമായ ദ്വീപിന് കൊറോണ ഭീതി വ്യാപിച്ച പശ്ചാത്തലത്തില്‍ വില കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. എത്ര പണവും തരാം.. ദ്വീപ് തനിക്ക് കിട്ടണം എന്നാണ് എല്ലാ സമ്പന്നരും ആവശ്യപ്പെടുന്നത്. രസകരമാണ് കാര്യങ്ങള്‍....

ബുസ്‌റയിലെ ഉലാബത്ത് തടാകം

ബുസ്‌റയിലെ ഉലാബത്ത് തടാകം

ബുസ്‌റയിലെ ഉലാബത്ത് തടാകത്തിന് നടുവിലുള്ള 45 ഏക്കര്‍ ദ്വീപാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ദ്വീപ് വില്‍പ്പനയ്ക്ക് വച്ച ആദ്യ ദിവസങ്ങളില്‍ കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. എന്നാല്‍ കൊറോണ ലോകത്തെ ഭീതിയില്‍ നിര്‍ത്തിയപ്പോള്‍ സുഖകരമായി താമസിക്കാന്‍ പറ്റുന്ന ഇടം മനുഷ്യര്‍ തേടാന്‍ തുടങ്ങിയതോടെ വില കുത്തനെ വര്‍ധിച്ചു.

തുര്‍ക്കിയിലെ അവസ്ഥ

തുര്‍ക്കിയിലെ അവസ്ഥ

തുര്‍ക്കിയില്‍ കൊറോണ ഭീതി ശക്തിപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ സ്വയം ക്വാറന്റൈനിലാണ്. രോഗ വ്യാപന സാധ്യത സംബന്ധിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരും നഗരങ്ങളിലും റോഡിലും സജീവമല്ല. ഈ വേളയിലാണ് ഹുറിയത്ത് പത്രം രസകരമായ വാര്‍ത്ത പരസ്യപ്പെടുത്തിയത്.

ദ്വീപിന്റെ ആകര്‍ഷണീയത

ദ്വീപിന്റെ ആകര്‍ഷണീയത

ദ്വീപിന്റെ ഉടമസ്ഥന്‍ നദീം ബുലുന്ദ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ആരും കാര്യമാക്കിയതേ ഇല്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വലിയ പ്രതികരണമാണ് ലഭിക്കുന്നത്. കൊറോണ ഭീതിയില്ലാതെ ജീവിക്കാമെന്നതാണ് ദ്വീപിന്റെ ആകര്‍ഷണീയത്. ഇതാണ് സമ്പന്നരുടെ ശ്രദ്ധ ദ്വീപിലെത്തിച്ചതും.

ഫുട്‌ബോള്‍ താരം

ഫുട്‌ബോള്‍ താരം

പ്രമുഖ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കുടുംബവും ഒരു ദ്വീപില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു. തുടര്‍ന്നാണ് തുര്‍ക്കിയിലെ ദ്വീപിനും ആവശ്യക്കാര്‍ ഏറിയത്. പ്രകൃതി രമണീയമാണ് തുര്‍ക്കിയില്‍ വില്‍പ്പനയ്ക്കുള്ള ദ്വീപ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാര്‍ സമീപിക്കുന്നുണ്ട്.

അഞ്ചിരട്ടി വില

അഞ്ചിരട്ടി വില

കൊറോണ രോഗം വ്യാപിക്കുന്നതിന് മുമ്പുള്ളതിനേക്കാള്‍ അഞ്ചിരട്ടി വിലയാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഉടമ പറയുന്നു. ഒട്ടേറെ പ്രത്യേകതകളുള്ള ദ്വീപാണിത്. 500 ഒലീവ് മരങ്ങളുണ്ടിവിടെ. മാത്രമല്ല, ഒരു നിര്‍മാണ പ്രവര്‍ത്തനവും നടക്കില്ല. ദേശാടന പക്ഷികളുടെ സങ്കേതമാണ്. ഇവിടെ യാതൊരു വിധത്തിലും രൂപമാറ്റം വരുത്താന്‍ പാടില്ല.

25 ലക്ഷം ഡോളര്‍

25 ലക്ഷം ഡോളര്‍

വാര്‍ത്ത പുറത്തുവന്നതോടെ യൂറോപ്പിലും അമേരിക്കയിലുമുള്ള ഒട്ടേറെ സമ്പന്നര്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. കൊറോണ അകലും വരെ കുടുംബത്തോടൊപ്പം ഇവിടെ താമസിക്കാമെന്നാണ് അവര്‍ കരുതുന്നത്. പ്രകൃതിയെ ദ്രോഹിക്കാതെ വീട് വയ്ക്കാന്‍ അനുമതിയുണ്ട്. 25 ലക്ഷം ഡോളറാണ് ഉടമ നദീം ആവശ്യപ്പെടുന്നത്.

English summary
Interesting: Bursa island for sale amid coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X