കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലോഗും ആനക്കൊമ്പും ഇന്‍കംടാക്‌സും മാത്രമല്ല ഇതാ മോഹന്‍ലാലിനെക്കുറിച്ച് പുറത്തറിയാത്ത 23 കാര്യങ്ങള്‍

  • By Kishor
Google Oneindia Malayalam News

മെഗാസ്റ്റാര്‍ മോഹന്‍ലാലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സോഷ്യല്‍ മീഡിയയ്ക്ക് പുറത്ത് കക്ഷി മുമ്പേ താരമാണല്ലോ. നോട്ട് നിരോധനത്തില്‍ നരേന്ദ്ര മോദിയുടെ നീക്കത്തെ അനുകൂലിച്ചു എന്നതാണ് മോഹന്‍ലാലിനെതിരായ ചാര്‍ജ്ജ്. വിചാരണയും പൊങ്കാലയും എല്ലാം തരംപോലെ നടക്കുന്നു. ബ്ലോഗെഴുതി രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ താനാരുവാ എന്ന് ചോദിക്കുന്നവരും മോഹന്‍ലാല്‍ പറഞ്ഞതിലെന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരും ഉണ്ട്.

Read Also: മോഹന്‍ലാലിനെ കല്ലെറിയുന്നവര്‍ മമ്മൂട്ടിയെ കാണുന്നില്ലേ.. അതോ കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്നതോ?

മലയാള സിനിമയുടെ അഭിമാനമായ നടനാണ്, ദേശീയ അവാര്‍ഡ് ജേതാവാണ്, നിര്‍മാതാവാണ്, ബ്ലോഗെഴുത്തുകാരനാണ്, ലഫ്. കേണലാണ്, പത്മശ്രീ കിട്ടിയിട്ടുണ്ട് ഇങ്ങനെ മോഹന്‍ലാലിനെപ്പറ്റി ഒട്ടുമിക്ക കാര്യങ്ങളും നമ്മള്‍ മലയാളികള്‍ക്ക് അറിയാം. എന്നാല്‍ മോഹന്‍ലാലിനെക്കുറിച്ച് പറയുമ്പോള്‍ പൊതുവേ കേട്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് കൂടി ഒന്ന് നോക്കൂ, എന്നിട്ട് തീരുമാനിക്കൂ..

മോഹന്‍ലാലിനെക്കുറിച്ച്

മോഹന്‍ലാലിനെക്കുറിച്ച്

മലയാളികളുടെ സ്വകാര്യാഭിമാനമായ മോഹന്‍ലാലിനെക്കുറിച്ച് ഗൂഗിളില്‍ ആളുകള്‍ സെര്‍ച്ച് ചെയ്യുന്നത് എന്തൊക്കെ എന്നറിയാമോ - മോഹന്‍ലാല്‍ ബ്ലോഗ്, മോഹന്‍ലാല്‍ മുടി, മോഹന്‍ ലാലിന്റെ തടി, മോഹന്‍ലാല്‍ സ്ത്രീവിഷയത്തില്‍ എങ്ങനെ, മോഹന്‍ലാല്‍ എന്തിന് കേണലായി, മോഹന്‍ലാലിന്റെ മകന്‍.. ഇങ്ങനെ പോകുന്നു ആളുകള്‍ക്ക് മോഹന്‍ലാലിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ആദ്യസിനിമ ഒരേയൊരു തീയറ്ററില്‍

ആദ്യസിനിമ ഒരേയൊരു തീയറ്ററില്‍

ഇന്ന് മോഹന്‍ലാലിന്റെ ഒരു സിനിമ ഇറങ്ങിയാല്‍ അത് നൂറ് കണക്കിന് തീയറ്ററുകളിലെത്തും. എന്നാല്‍ മോഹന്‍ലാലിന്റെ ആദ്യ സിനിമ എത്ര തീയറ്ററുകളില്‍ റിലീസായി എന്നറിയാമോ. ഒരേ ഒരു തീയറ്ററില്‍. അതും പണി പൂര്‍ത്തിയായി 25 വര്‍ഷം കഴിഞ്ഞ്. ചിത്രത്തിന്റെ പേര് തിരനോട്ടം. തിരനോട്ടം വൈകിയെങ്കിലും അപ്പോഴേക്കും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാല്‍ തന്റെ വരവ് പ്രഖ്യാപിച്ചിരുന്നു.

മോഹന്‍ലാലിന്റെ ബ്ലോഗ്

മോഹന്‍ലാലിന്റെ ബ്ലോഗ്

മോഹന്‍ലാലിന്റെ ബ്ലോഗാണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ലാലിന് വേണ്ടി ആരോ എഴുതിക്കൊടുക്കുന്നതാണ് ഇതൊക്കെ എന്ന് വരെ പറയുന്നവരുണ്ട്. എന്ന് കരുതി മോഹന്‍ലാലിലെ എഴുത്തുകാരനെ ആരും കുറച്ച് കാണുകയൊന്നും വേണ്ട, ഒരു സിനിമയ്ക്ക് പോലും മോഹന്‍ലാല്‍ തിരക്കഥ എഴുതിയിട്ടുണ്ട്. കെ എ ദേവരാജന്‍ സംവിധാനം ചെയ്ത സ്വപ്ന മാളിക എന്ന ചിത്രത്തിന് വേണ്ടിയാണ് ലാല്‍ തിരക്കഥയെഴുതിയത്.

മോഹന്‍ലാലിന്റെ പേരുകള്‍

മോഹന്‍ലാലിന്റെ പേരുകള്‍

ലാലേട്ടന്‍ എന്ന് ആരാധകര്‍ വിളിക്കും. കംപ്ലീറ്റ് ആക്ടറെന്ന് മോഹന്‍ലാല്‍ സ്വയം വിളിക്കുന്നു എന്ന് ആളുകള്‍ കളിയാക്കും. സോഷ്യല്‍ മീഡിയയില്‍ പലരും മോഹന്‍ലാലിനെ വിളിക്കുന്നത് സംഘി എന്നാണ്. ബോണ്‍ ആക്ടറെന്നും മെത്തേഡ് ആക്ടറെന്നും വേഴ്‌സറ്റൈല്‍ ആക്ടറെന്നും ലാലിനെ ആളുകള്‍ വിളിക്കുന്നു

ബുര്‍ജ് ഖലീഫയിലെ ഫ്‌ലാറ്റ്

ബുര്‍ജ് ഖലീഫയിലെ ഫ്‌ലാറ്റ്

ഇനി പറയുന്നത് ഒരു രഹസ്യമൊന്നുമല്ല, ആരാധകരുടെ അഭിമാനമാണ്, ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി ഫല്‍റ്റുള്ള ചുരുക്കം ചില ഇന്ത്യക്കാരില്‍ ഒരാളാണ് മോഹന്‍ലാല്‍. ഇത് കൂടാതെ അറേബ്യന്‍ റാഞ്ചസില്‍ ഒരു വില്ലയും മോഹന്‍ലാലിന് സ്വന്തമായുണ്ട്. 940 സ്‌ക്വയര്‍ ഫീറ്റ് വണ്‍ ബെഡ്റൂം അപ്പാര്‍ട്ട്മെന്റ്. 29ാമത്തെ നിലയിലാണ് മോഹന്‍ലാലിന്റെ ഫ്ളാറ്റ്. മൂന്നര കോടി രൂപയാണ് ഇതിന്റെ വില.

ഐശ്വര്യാറായിയുടെ ആദ്യനായകന്‍

ഐശ്വര്യാറായിയുടെ ആദ്യനായകന്‍

ലോകസുന്ദരി സിനിമയിലേക്ക് വന്നത് മോഹന്‍ലാലിന്റെ നായികയായിട്ടാണ് എന്നത് എത്രപേര്‍ക്ക് അറിയാം. മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു ഈ ചിത്രം. ഇത് പക്ഷേ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയൊന്നും ആയിരുന്നില്ല കേട്ടോ.

ക്രിക്കറ്റ് ഫാന്‍

ക്രിക്കറ്റ് ഫാന്‍

അഭിനയവും എഴുത്തും ഫിലോസഫിയും മാത്രമല്ല, ക്രിക്കറ്റും മോഹന്‍ലാലിന് വലിയ ഇഷ്ടമാണ്. കോളജ് ടീമില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ള മോഹന്‍ലാല്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്റെ ക്യാപ്റ്റനുമാണ്. ഐ പി എല്‍ ടീമിന് വേണ്ടിവരെ മോഹന്‍ലാല്‍ ശ്രമം നടത്തിയിരുന്നു.

ആറാം ക്ലാസില്‍ 90 വയസ്സുകാരനായി

ആറാം ക്ലാസില്‍ 90 വയസ്സുകാരനായി

ദ കപ്യൂട്ടര്‍ ബോയി' എന്ന ഒരു സ്റ്റേജ് നാടകത്തില്‍ അഭിനയിച്ചതിനാണ് മോഹന്‍ലാലിന് ആദ്യത്തെ പുരസ്‌കാരം ലഭിച്ചത്. തൊണ്ണൂറ് വയസ്സുള്ള ഒരാളുടെ വേഷത്തിലാണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിച്ചത്.

അന്ന് അത്ര കൂട്ടായിരുന്നില്ല

അന്ന് അത്ര കൂട്ടായിരുന്നില്ല

സിനിമയ്ക്കകത്തെ മോഹന്‍ലാലിന്റെ ഉറ്റ സുഹൃത്താണ് സംവിധായകന്‍ പ്രിയദര്‍ശന്‍. എന്നാല്‍ ഇവര്‍ തമ്മില്‍ കോളേജ് പഠനകാലത്ത് രണ്ട് ചേരിയിലായിരുന്നു. രാഷ്ട്രീയം തന്നെ വിഷയം. പിന്നീട് മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒത്തിരി ഹിറ്റുകള്‍ പിറന്നിട്ടുണ്ട്.

റിയലിസമെന്നാല്‍ മോഹന്‍ലാല്‍

റിയലിസമെന്നാല്‍ മോഹന്‍ലാല്‍

ലോ പ്രശസ്തമായ ടൈംസ് മാഗസിന്‍ മോഹന്‍ലാലിനെ വിളിച്ചത് ഇന്ത്യാസ് ആന്‍സര്‍ ടു മാര്‍ലോണ്‍ ബ്രാന്റോ എന്ന്. ഇനി ആരാണ് മാര്‍ലോണ്‍ ബ്രാന്റോ എന്നാണോ, റിയലിസം എന്ന വാക്ക് സിനിമാഭിനയത്തിലേക്ക് കൊണ്ടുവന്ന അമേരിക്കന്‍ നടനും സംവിധായകനുമാണ് മാര്‍ലോണ്‍ ബ്രാന്റോ.

ഗുസ്തി ചാമ്പ്യന്‍ മോഹന്‍ലാല്‍

ഗുസ്തി ചാമ്പ്യന്‍ മോഹന്‍ലാല്‍

തായ്ക്കോണ്ടോയില്‍ മോഹന്‍ലാലിന് ഹോണററി ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ളയാളാണ് മോഹന്‍ലാല്‍ എന്ന് എത്രപേര്‍ക്കറിയാം. 1977 - 78 കാലത്ത് സംസ്ഥാന ഗുസ്തി ചാമ്പ്യനുമായിരുന്നു മോഹന്‍ലാല്‍.

മലയാളത്തിന്റെ ഓസ്‌കാര്‍

മലയാളത്തിന്റെ ഓസ്‌കാര്‍

ഒരു മലയാളചിത്രത്തിന് ഇത് വരെ ഓസ്‌കര്‍ പുരസ്‌കാരം നേടാനുള്ള ഭാഗ്യമുണ്ടായിട്ടില്ല, എന്നാല്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒരു ചിത്രം ഓസ്‌കാറിന് നോമിനേഷന്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച വിദേശ ചിത്രം എന്ന കാറ്റഗറിയിലായിരുന്നു മോഹന്‍ലാല്‍ ചിത്രമായ ഗുരു നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

ഐഎംബിഡി റാങ്കിംഗില്‍

ഐഎംബിഡി റാങ്കിംഗില്‍

ഇന്ത്യന്‍ മൂവി ഡാറ്റ ബേസിന്റെ യൂസര്‍ റിവ്യൂ പ്രകാരം മോഹന്‍ലാല്‍ ഏറ്റവും മികച്ച 50 അഭിനേതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചു. അതും ആദ്യ പത്തില്‍. എന്നാല്‍ ഈ വാര്‍ത്തയുടെ ആധികാരികത പിന്നീട് ചോദ്യം ചെയ്യപ്പെട്ടു. മനോരമ, മാതൃഭൂമി പോലുളള പത്രങ്ങള്‍ പോലും ഈ വാര്‍ത്ത നല്‍കിയിരുന്നതായി സോഷ്യല്‍ മീഡിയയിലുള്ളവര്‍ ഓര്‍ക്കുന്നു.

ആരാണ് ആന്റണി പെരുമ്പാവൂര്‍

ആരാണ് ആന്റണി പെരുമ്പാവൂര്‍

എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. മോഹന്‍ലാലിന്റെ ആരാണ് ആന്റണി പെരുമ്പാവൂര്‍. ഡ്രൈവറായിരുന്നു. പിന്നീട് അടുത്ത സുഹൃത്തായി. മോഹന്‍ലാലിന് വേണ്ടി സിനിമകള്‍ നിര്‍മിച്ചു. മലയാളത്തിലെ ഏറ്റവും വലിയ നിര്‍മാതാവായി. മോഹന്‍ലാലിന്റെ ബിനാമിയാണ് ആന്റണി പെരുമ്പാവൂര്‍ എന്ന് വരെ ആളുകള്‍ പറയുന്നുണ്ട്

മോഹന്‍ലാലിന്റെ സാമൂഹ്യസേവനം

മോഹന്‍ലാലിന്റെ സാമൂഹ്യസേവനം

മെഗാസ്റ്റാറെന്ന നിലയില്‍ മാത്രമല്ല, സാമുഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും മോഹന്‍ലാലിന് വലിയ പ്രസക്തിയുണ്ട്. എന്നാല്‍ വലക് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന പക്ഷക്കാരനാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വലിയ വാര്‍ത്തയാകാറില്ല എന്ന് മാത്രം, ഇതൊന്നും വാര്‍ത്തയാകരുത് എന്ന് മോഹന്‍ലാലിന് വലിയ നിര്‍ബന്ധവുമാണ്

യുഎഇ ഡ്രൈവിങ് ലൈസന്‍സ്

യുഎഇ ഡ്രൈവിങ് ലൈസന്‍സ്

ഇന്ത്യയിലെ പോലെയല്ല വിദേശത്ത് പ്രത്യേകിച്ച് യു എ ഇയില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടുക എന്ന് വെച്ചാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ മോഹന്‍ലാലിന് യു എ ഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ട്. ഒരുപാട് സിനിമകളില്‍ മോഹന്‍ലാലിന്റെ ഡ്രൈവിങ് മികവ് നമ്മള്‍ കണ്ടിട്ടുള്ളതാണ്. 1983 ലാണ് മോഹന്‍ലാല്‍ ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നത്.

മോഹന്‍ലാലിന്റെ ബിസിനസ്

മോഹന്‍ലാലിന്റെ ബിസിനസ്

മലയാളത്തിലെ ഏറ്റവും പ്രശസ്തരായ നടന്മാരില്‍ ഒരാള്‍ മാത്രമല്ല മോഹന്‍ലാല്‍, അറിയപ്പെടുന്ന ബിസിനസുകാരനുമാണ്, മോഹന്‍ലാലിന്റെ പൊറോട്ട അച്ചാര്‍ തുടങ്ങിയ കച്ചവടങ്ങള്‍ പൊട്ടിയ കഥ മാത്രമേ നമുക്കറിയൂ എന്നാല്‍ അതിനപ്പുറമാണ് മോഹന്‍ലാലിന്റെ കളികള്‍. സിനിമാ നിര്‍മാണം, മാക്‌സ് ലാബ്, മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്‌സ്, കണ്‍സ്ട്രക്ഷന്‍ ബിസിനസ് എന്നിങ്ങനെ പോകുന്നു മോഹന്‍ലാലിന്റെ ബിസിനസ് താല്‍പര്യങ്ങള്‍.

എല്ലാം മകളുടെ പേരില്‍

എല്ലാം മകളുടെ പേരില്‍

ഒരു മകനും ഒരു മകളുമാണ് മോഹന്‍ലാലിന്, മകന്‍ പ്രണവ് മോഹന്‍ലാല്‍. എന്നാല്‍ മകള്‍ വിസ്മയയുടെ പേരിലാണ് മോഹന്‍ലാല്‍ തന്റെ ഫിലിം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ തുടങ്ങിയത്. വിസ്മയ മാക്‌സ് ലാബ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള കോളജ്, ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങിയവയും മോഹന്‍ലാലിന് സ്വന്തമായുണ്ട്

മോഹന്‍ലാല്‍ സിനിമയുടെ ദൈവം

മോഹന്‍ലാല്‍ സിനിമയുടെ ദൈവം

സച്ചിനെക്കുറിച്ച് പണ്ട് മാത്യു ഹെയ്ഡന്‍ പറഞ്ഞത് ഓര്‍മയില്ലേ. ദൈവം നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങി എന്ന്. അതുപോലെ മോഹന്‍ലാലിനെ കുറിച്ചും ഒരാള്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്.ബോളിവുഡ് നടനായ സുനില്‍ ഷെട്ടിയാണ് ഇത് പറഞ്ഞത്. മോഹന്‍ലാല്‍ സിനിമയുടെ ദൈവമാണ് എന്നായിരുന്നു ഷെട്ടിയുടെ വാക്കുകള്‍.

പോപ്പുലര്‍ മലയാളി

പോപ്പുലര്‍ മലയാളി

കേരളത്തിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സി എന്‍ എന്‍ ഐ ബി എന്‍ നടത്തിയ സര്‍വ്വേ പ്രകാരം കേരളത്തിലെ ഏറ്റവും പോപ്പുലറായ വ്യക്തി മോഹന്‍ലാലായിരുന്നു. 2006 ലാണ് ഈ സര്‍വ്വേ നടന്നത്. ഓണ്‍ലൈനായിട്ടായിരുന്നു പോള്‍. ഔട്ട് ലുക്ക് സര്‍വ്വേ പ്രകാരം മോസ്റ്റ് ഇന്‍ഫ്‌ലുവന്‍ഷ്യല്‍ മലയാളിയും മോഹന്‍ലാലാണ്.

ഓണ്‍ലൈനില്‍ സജീവം

ഓണ്‍ലൈനില്‍ സജീവം

ദ കംപ്ലീറ്റ് ആക്ടര്‍ എന്നാണ് മോഹന്‍ലാലിന്റെ വെബ്‌സൈറ്റിന്റെ പേര്. നിരന്തരമുള്ള അപ്‌ഡേറ്റുകള്‍ സൈറ്റില്‍ നടക്കുന്നു. ഇത് മാത്രമല്ല, സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫേസ്ബുക്കിലും മറ്റും മോഹന്‍ലാല്‍ സജീവമായി ഉണ്ട്. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലയാളം സിനിമാ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍.

സിനിമക്ക് പുറത്ത് മോഹന്‍ലാല്‍

സിനിമക്ക് പുറത്ത് മോഹന്‍ലാല്‍

2009ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് മോഹന്‍ലാലിനെ പീപ്പിള്‍ ഓഫ് ദ അവര്‍ഡ് നല്‍കി ആദരിച്ചു. 2010ല്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇന്ത്യാസ് മോസ്റ്റ് ട്രസ്റ്റഡ് പീപ്പിള്‍ ആരെന്ന് തിരഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഈ പട്ടികയില്‍ എണ്‍പതാം സ്ഥാനത്തായിരുന്നു.

എന്താണീ കംപ്ലീറ്റ് ആക്ടര്‍

എന്താണീ കംപ്ലീറ്റ് ആക്ടര്‍

കംപ്ലീറ്റ് ആക്ടര്‍ എന്നാണോ മോഹന്‍ലാല്‍ സ്വയം വിളിക്കുന്നത്. ആണെന്ന് ആളുകള്‍ കളിയാക്കും. പക്ഷേ മോഹന്‍ലാല്‍ തന്നെ പറയുന്നത് - താന്‍ കംപ്ലീറ്റ് ആക്ടറല്ല എന്നാണ്. പിന്നെയോ, ഒരു കംപ്ലീറ്റ് ആക്ടറാകണമെന്നത് തന്റെ സ്വപ്‌നം മാത്രമാണ്. അതിന് വേണ്ടിയുള്ള പരിശ്രമമാണ്. അല്ലാതെ താന്‍ കംപ്ലീറ്റ് ആക്ടറാണ് എന്ന് മോഹന്‍ലാല്‍ എവിടെയും പറഞ്ഞിട്ടില്ല.

English summary
11 interesting facts about Indian actor Mohanlal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X