കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ പുരുഷന്‍മാര്‍ കാത്തിരുന്ന ദിനം എത്തി

  • By Sruthi K M
Google Oneindia Malayalam News

എല്ലാവര്‍ക്കും ഒരു ദിനം ഉണ്ടെന്ന് പറയുന്നതുപോലെ പുരുഷന്‍മാര്‍ക്കും ഒരു ദിനമുണ്ടല്ലോ. പുരുഷന്‍മാരേ..നിങ്ങളിത് മറന്നോ. നവംബര്‍ 19 നിങ്ങളുടെ ദിനമാണ്. ഈ ഒരു ദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് 14 വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും പുരുഷന്‍മാര്‍ക്കും അഹങ്കാരത്തോടെ പറയാനുള്ള ദിനമാണിത്. യുവാക്കളും പ്രായംആയവരും ഒന്നിച്ചു നിന്ന് അവരുടെ കാഴ്ചപാടുകള്‍ പരസ്പരം കൈമാറാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ദിനം കൂടിയാണിത്.

1999 നവംബര്‍ 19 നാണ് പുരുക്ഷന്‍മാര്‍ക്കു വേണ്ടിയുള്ള സംഘടന നിലവില്‍ വരുന്നത്. പുരുക്ഷന്‍മാര്‍ക്കു നേരെയുള്ള അതിക്രമത്തിനെതിരെയും, യുവാക്കളും പ്രായം ആയവരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ടവരാണെന്നും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. ഇവര്‍ ഒന്നിച്ചു നിന്നാല്‍ സമൂഹത്തിന് നല്‍കാന്‍ പറ്റുന്ന സംഭാവനകളെ കുറിച്ച് മനസിലാക്കിയാണ് പുരുക്ഷ സംഘടന ആരംഭിച്ചത്.

1999ല്‍ ട്രിനിഡാഡ് ആന്‍ഡ് ടുബോഗോയിലാണ് ആദ്യമായി യുനെസ്‌കോ നവംബര്‍ 19 പുരുഷ ദിനമായി ആചരിച്ചത്. തുടര്‍ന്ന് ഈ ദിവസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി മറ്റു ലോകരാഷ്ട്രങ്ങളും ഇത് ഏറ്റെടുത്ത് ആചരിക്കുകയായിരുന്നു. പുരുഷന്‍മാരെ നിങ്ങള്‍ക്ക് ഈ ദിനത്തെക്കുറിച്ച് വല്ല ബോധവും ഉണ്ടോ. ഒരു ദിനം ഉണ്ടെന്ന് അഹങ്കാരത്തോടെ പറയുമ്പോള്‍ ആ ദിനം എന്തിനെന്ന് കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും ആരോഗ്യസംരക്ഷണം, ലിംഗവ്യത്യാസമില്ലാതെയുള്ള തുല്യത, സ്‌നേഹവും സഹകരണവും വര്‍ദ്ധിപ്പിക്കുക, നേരും നന്മയുമുള്ള പുരുഷന്മാരെ റോള്‍ മോഡലുകളായി ഉയര്‍ത്തിക്കാട്ടുക തുടങ്ങിയവയാണ് ഈ ദിനത്തിന്റെ ലക്ഷ്യമെന്ന് അറിയുക. എന്നിട്ട് പ്രവര്‍ത്തിക്കുക.

mens-day

പുരുഷന്മാരും, ആണ്‍കുട്ടികളും നേടിയ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടാനും അവരുടെ സംഭാവനകളെ ഓര്‍മ്മിക്കാനുമുള്ള ദിനം കൂടിയാണ് ലോക പുരുഷ ദിനം. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഈ മഹത്തായ ദിനം കൊണ്ടാടുന്നുണ്ട്. അമ്മമാര്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒക്കെ ഒരു ദിനം മാറ്റിവെക്കുമ്പോള്‍ ലോകത്ത് പുരുഷന്മാര്‍ക്കും തുല്യ പ്രാധാന്യം നല്‍കുക എന്ന സന്ദേശമാണ് ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ഈ ആഘോഷം ഇന്ത്യയിലേയ്ക്ക് എത്തിച്ചത്. ഇന്ത്യയില്‍ 2007 മുതലാണ് പുരുഷ ദിനാചരണം ആരംഭിക്കുന്നത്. എന്നാല്‍ വനിതാ ദിനവും, ശിശു ദിനവും കൊണ്ടാടുമ്പോള്‍ ഇങ്ങനെയൊരു ദിനം അത്ര പ്രശസ്തമായിട്ടില്ല എന്നതാണ് സത്യം. പുരുക്ഷന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഇനിയും കാലങ്ങള്‍ ഒരുപാടു വേണ്ടി വരും എന്നാണ് വീണ്ടും ഒരു പുരുക്ഷ ദിനം വരുമ്പോള്‍ മനസിലാക്കുവാന്‍ സാധിക്കുന്നത്.

English summary
The International Mens event highlight the fact that even men some 
 equality and justice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X