കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റിന്റെ മാനം കളഞ്ഞവര്‍... ആരൊക്കെയാണ് ഈ മെയ്യപ്പനും രാജ് കുന്ദ്രയും?

Google Oneindia Malayalam News

ഐപിഎല്‍ വാതുവപ്പിന്റെ പേരില്‍ മലയാളികളുടെ പ്രിയതാരം ശ്രീശാന്തിനെ ബിസിസിഐ വിലക്കിയപ്പോള്‍ പുറത്തിരുന്ന് ചിരിച്ചിരുന്നവരാണ് ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രയും. ഇപ്പോഴിതാ അവരുടെ മേലും നിയമത്തിന്റെ കുരുക്ക് വീഴുന്നു. ശ്രീശാന്തിന്റെ കേസില്‍ ഈ മാസം വിധിയും വരും.

ഐപിഎല്ലിനേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും ഇത്രയും മലീമസമാക്കിയ ഈ രണ്ട് പേര്‍ ആരാണ്. എന്താണ് അവരുടെ സ്വാധീനം? എന്തൊക്കെയാണ് അവരുടെ ബന്ധങ്ങള്‍?

ഗുരുനാഥ് മെയ്യപ്പന്‍

ഗുരുനാഥ് മെയ്യപ്പന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേര് കേട്ടുതുടങ്ങിയത് മുതല്‍ ഗുരുനാഥ് മെയ്യപ്പനും പ്രസിദ്ധനാണ്.

ശ്രീനിവാസന്റെ മരുമകന്‍

ശ്രീനിവാസന്റെ മരുമകന്‍

ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍. ചെന്നൈ സിമന്റ്‌സിന്റെ ഉടമയാണ് ശ്രീനിവാസന്‍.

കോഴക്കഥകള്‍

കോഴക്കഥകള്‍

ഐപിഎല്ലില്‍ കോഴക്കഥകള്‍ കേട്ട് തുടങ്ങിയപ്പോഴേ ശ്രീനിവാസന്റേയും മെയ്യപ്പന്റേയും പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ കോഴയുടെ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെട്ടു.

വാതുവപ്പ് സമ്മതിച്ചു

വാതുവപ്പ് സമ്മതിച്ചു

ഐപിഎല്‍ വാതുവപ്പില്‍ കുരുങ്ങിയ ബോളിവുഡ് താരവും ധാരിസങിന്റെ മകനും ആയ വിന്ധു ധാരാസിങിനൊപ്പം തമാശയ്ക്ക് വാതുവച്ചതായി മെയ്യപ്പന്‍ മുമ്പേ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.

ധോണിയുടെ പേരും

ധോണിയുടെ പേരും

മെയ്യപ്പന്റെ പേരില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ പേരും പരാമര്‍ശിയ്ക്കപ്പെട്ടിരുന്നു.

രാജ് കുന്ദ്ര

രാജ് കുന്ദ്ര

കോളേജ് പഠനം പാതിയില്‍ ഉപേക്ഷിച്ച് അച്ഛന്റെ റസ്റ്റോറന്റ് ബിസിനസ്സില്‍ എത്തിപ്പെട്ട ചെറുപ്പക്കാരന്‍.കോളേജ് പഠനം പാതിയില്‍ ഉപേക്ഷിച്ച് അച്ഛന്റെ റസ്റ്റോറന്റ് ബിസിനസ്സില്‍ എത്തിപ്പെട്ട ചെറുപ്പക്കാരന്‍.

യുകെയില്‍ ബിസിനസ്

യുകെയില്‍ ബിസിനസ്

പഷ്മിന ഷോളുകള്‍ യുകെയിലെ ഡിസൈനര്‍ വീടുകളില്‍ എത്തിയ്ക്കാനായതാണ് കുന്ദ്രയുടെ ബിസിനസ് വളര്‍ച്ചയുടെ തുടക്കം. പിന്നീടങ്ങോട്ട് കോടികള്‍ കൊണ്ടുള്ള അമ്മാനമാട്ടമായിരുന്നു.

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്

നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുണ്ട് കുന്ദ്ര. എന്നാല്‍ ആ ബന്ധം ഉപേക്ഷിച്ച് പിന്നീട് വിവാഹം കഴിച്ചത് ബോളിവുഡ് താരറാണിയായ ശില്‍ ഷെട്ടിയെ.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സില്‍ 11.7 ശതമാനം ഓഹരി പങ്കാളിത്തമാണ് കുന്ദ്രയ്ക്കുള്ളത്.

ഷോപ്പിങ് ചാനല്‍

ഷോപ്പിങ് ചാനല്‍

ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ബേസ്ഡ് ഷോപ്പിങ് ചാനല്‍ ആയ ബെസ്റ്റ് ഡീല്‍ ടിവിയുടെ സ്ഥാപകനും സിഇഒയും ആണ് കുന്ദ്ര.

English summary
IPL Spotfixing: Who are these Gurunath Meiyappan and Raj Kundra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X