കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോട്ടോ കണ്ട് കിരണ്‍ ബേദി രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിച്ചു?

Google Oneindia Malayalam News

തൃശൂര്‍ ചാവക്കാട്ടെ ബ്ലാങ്ങാട് ഫിഷറീസ് കോളനിയിലെ കരുണാകരന്റെ വീട്ടില്‍ വെച്ച് കപ്പയും മീനും കഴിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കിരണ്‍ ബേദിയും തെറ്റിദ്ധരിച്ചുവോ? തെറ്റിദ്ധരിച്ചു എന്നാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് പറയുന്നത്. ഫേസ്ബുക്കില്‍ ഐ പി എസ് കിരണ്‍ ബേദി എന്ന പേജിലാണ് ഐ സി യുക്കാര്‍ നിര്‍മിച്ച് രാഹുല്‍ വിരുദ്ധര്‍ പ്രചരിപ്പിച്ച ഫോട്ടോഷോപ്പ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധി സ്റ്റുഡിയോയില്‍ മീന്‍ കഴിച്ചു. അതിനെ കോണ്‍ഗ്രസുകാര്‍ പാവപ്പെട്ട ഒരാളുടെ വീട്ടില്‍ നിന്നും മീന്‍ കഴിച്ചതായി പ്രചരിപ്പിക്കുന്നു എന്നതാണ് ഐ പി എസ് കിരണ്‍ ബേദിയുടെ പേജിലെ ചിത്രത്തിന്റെ അടിക്കുറിപ്പ്. ഫോട്ടോഷോപ്പ് ചെയ്ത ഈ ചിത്രം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കിരണ്‍ ബേദിക്ക് തിരുത്തുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി.

kiran-bedi

1300ലധികം പേര്‍ ലൈക്ക് ചെയ്ത ചിത്രം രണ്ടായിരത്തിലേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ഐ സി യു ഷെയര്‍ ചെയ്ത തമാശപ്പടമാണ് ഇതെന്ന് പറഞ്ഞ് മലയാളികള്‍ അടക്കം പലരും കമന്റ് ബോക്‌സില്‍ രംഗം കൊഴുപ്പിക്കുന്നുണ്ട്. മെയ് 29 ന് പോസ്റ്റ് ചെയ്ത ചിത്രം എന്തായാലും ഇപ്പോഴും അവിടെത്തന്നെ ഉണ്ട്. ചിത്രം വിവാദമായതോടെ ഐ സി യു പേജ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

മുന്‍ ഐ പി എസും ബി ജെ പി നേതാവുമായ കിരണ്‍ ബേദിയുടെ ഓഫീഷ്യല്‍ പേജില്‍ അല്ല ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് രസകരമായ ഒരു കാര്യം. എന്നാല്‍ ഇവരെയാണോ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത്, ഇവര്‍ക്ക് ഇത്രയ്ക്ക് വിവരമില്ലേ എന്ന തരത്തിലാണ് ആളുകള്‍ കിരണ്‍ ബേദിയെ ആക്രമിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരാണ് ഫേസ്ബുക്കില്‍ കിരണ്‍ ബേദിയുടെ ഒഫീഷ്യല്‍ പേജ് ലൈക്ക് ചെയ്തിട്ടുള്ളത്.

English summary
Unofficial Kiran Bedi IPS page takes on Rahul Gandhi in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X