കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉറ'യിലും വേണോ മന്ത്രീ സദാചാരം?

Google Oneindia Malayalam News

സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള ഏറ്റവും 'റെക്കമെന്റഡ്' ആയ ഉപാധിയാണ് ഗര്‍ഭ നിരോധന ഉറകള്‍. എയ്ഡ്‌സിനെ മാത്രമല്ല, മറ്റ് ലൈംഗിക രോഗങ്ങളെയും തടയാന്‍ ഉറയ്ക്ക് സാധിക്കുന്നു. ഇപ്പോള്‍ വേണ്ട എന്ന തോന്നലുള്ളവര്‍ക്ക് സന്താനോല്‍പത്തി തടയാനും ഉറകള്‍ ഉപകരിക്കും. വസ്തുതകള്‍ ഇങ്ങനെയെല്ലാമാണ് എന്നിരിക്കെ ഉറയിലും സദാചാരത്തിന്റെ കൈ വെക്കാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നീക്കം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

എയ്ഡ്‌സിനെ പ്രതിരോധിക്കേണ്ടത് ഉറ കൊണ്ടല്ല, ആര്‍ഷ ഭാരത സംസ്‌കാരം പ്രതിപാദിക്കുന്ന ഭാര്യ ഭര്‍തൃ ബന്ധത്തിനുള്ളില്‍ മാത്രമുള്ള ലൈംഗികത കൊണ്ടാണ് എന്നാണ് മന്ത്രി പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസിനോടാണ് മന്ത്രി ഇത് പറഞ്ഞത്. എന്താണ് ആര്‍ഷ ഭാരത സംസ്‌കാരത്തിലെ ലൈംഗികത എന്ന് മാത്രമല്ല, ഭാര്യ ഭര്‍തൃബന്ധത്തില്‍ ലൈംഗികത തളച്ചിടണം എന്ന് ആര്‍ക്കാണ് വാശി എന്ന ചോദ്യത്തിനും സദാചാരവാദികളും മന്ത്രിയും ഉത്തരം പറയേണ്ടി വരും.

birth-control-pill-with-condom

സാദാചാരം പാലിച്ച് വേണം എയ്ഡ്‌സിനെ അകറ്റാന്‍ അല്ലാതെ ഉറ ഉപയോഗിച്ചല്ല. ഉറയുണ്ടല്ലോ എന്ന് കരുതി എന്തുമാകാം എന്ന് ആളുകള്‍ക്ക് തോന്നരുത് - ഇങ്ങനെ പോകുന്നു മന്ത്രിയുടെ വാക്കുകള്‍. ഉറയുടെ വിതരണം കുറയ്ക്കാനും സദാചാരം കൂടുതല്‍ പഠിപ്പിക്കാനും നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കിയതായും മന്ത്രി ഇക്കണോമിക് ടൈംസിനോട് പറഞ്ഞിട്ടുണ്ട്.

വിവാഹത്തിന് മുമ്പോ വിവാഹേതരമോ ആയ ലൈംഗിക ബന്ധങ്ങളെ അവിഹിതം ആയി കാണുന്നതില്‍ ചെറുതല്ലാത്ത ശരികേടുണ്ട്. ഇനി വാദത്തിന് വേണ്ടി ഇക്കാര്യത്തില്‍ മന്ത്രിയോട് യോജിക്കാം എന്ന് വെച്ചാലും സന്താന നിയന്ത്രണം എന്ന വിഷയത്തില്‍ ഭാര്യാ- ഭര്‍ത്താക്കന്മാരെ മന്ത്രി എങ്ങനെയാണ് സഹായിക്കാന്‍ പോകുന്നത് എന്ന ചോദ്യം ഉയരും. അതിന് വേണ്ടി ആര്‍ഷഭാരത സംസ്‌കാരത്തിലെ വഴി എന്താണെന്ന് ചോദിക്കുന്നവരെ സദാചാര വിരുദ്ധരായി മുദ്രകുത്തിയാല്‍ മാത്രം പ്രശ്‌നം തീരില്ലല്ലോ.

ഇക്കാര്യങ്ങളൊന്നും ഒരു ഡോക്ടര്‍ കൂടിയായ ഹര്‍ഷവര്‍ദ്ധന് അറിയാത്തതല്ല. എയ്ഡ്‌സ് പോലെ തന്നെ മറ്റ് ലൈംഗിക രോഗങ്ങളും തടയാന്‍ ഉറകള്‍ സഹായിക്കുന്നതാണ്. ഗര്‍ഭമുണ്ടായിക്കഴിഞ്ഞ് വേണ്ടെന്ന് വെക്കുന്നതിനേക്കാള്‍ ഉറ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സര്‍ക്കാര്‍ ചാനലായ ദൂരദര്‍ശന്‍ തന്നെ പരസ്യം കാണിക്കുന്നു. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഉറ ഉപയോഗിക്കൂ എന്ന് തന്നെയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ കേട്ടുവരുന്ന ഉപദേശം. എന്തായാലും ദമ്പതികളിലെ വിശാ്വാസ്യത വളര്‍ത്തുക എന്ന ലക്ഷ്യം വെച്ച് മന്ത്രി നല്‍കിയ ആര്‍ഷ ഭാരത ഉപദേശം ഉദ്ദേശിച്ച പോലെയല്ല പുറത്ത് വന്നത് എന്ന് കരുതുകയേ തരമുള്ളൂ.

English summary
Health Minister Dr. Harshavardhan said the thrust of the AIDS campaign should not only be on the use of condoms. This sends the wrong message that you can have any kind of illicit sexual relationship, but as long as you’re using a condom, it’s fine. But is condom use a morality issue?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X