• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദേശീയോത്സവമായ ഓണം സവര്‍ണരുടെ ആഘോഷമാകുന്നത് ഇങ്ങനെയൊക്കെയാണ്...

  • By കിഷോര്‍

ഓണം കേരളത്തിന്റെ ദേശീയോത്സവമാണ് എന്നൊക്കെയാണ് പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നത്. പുസ്തകങ്ങളില്‍ മാത്രമല്ല പുറത്തും അതങ്ങനെയൊക്കെ തന്നെയാണ് എന്നതായിരുന്നു അടുത്ത കാലം വരെയുള്ള സ്ഥിതി. എന്നാല്‍ സംസ്ഥാനത്തിന്റെ ആഘോഷമായ ഓണത്തെ ഒരു മതത്തിന്റെ മാത്രം ആഘോഷമായി വകതിരിക്കാനും മാറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ. ഓണത്തിനുമുണ്ടോ ജാതിമത വ്യത്യാസം എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് സമ്മതിക്കുകയേ ഇന്ന് തരമുള്ളൂ.

ഓണത്തെപ്പറ്റിയുള്ള ചര്‍ച്ചകളും വിവാദങ്ങളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓണത്തിന്റെ സവര്‍ണത ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രധാനപ്പെട്ട വാദങ്ങളില്‍ ഒന്ന്. ഇത് കുറച്ചുകൂടി വളര്‍ന്ന് ഹൈന്ദവ മതത്തിന്റെ മാത്രം ആഘോഷമായും മുസ്ലിം വിരുദ്ധമായും ഓണത്തെ ചിത്രീകരിച്ചുകണ്ടിട്ടുണ്ട്. ഓണം എങ്ങനെയാണ് മുസ്ലിം വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നത് എന്ന് ദില്ലി സര്‍വ്വകലാശാലയിലെ അധ്യാപകനായ യാസിന്‍ അറാഫത്ത് മാതൃഭൂമിയില്‍ എഴുതുന്നത് ഇങ്ങനെയാണ്.

ഓണത്തിന്റെ സവര്‍ണത

ഓണത്തിന്റെ സവര്‍ണത

കേരളത്തിലെ ദളിത് ഇസ്ലാമിസ്റ്റ് സംവാദങ്ങളില്‍ കണ്ടുവരുന്ന ഓണത്തിന്റെ സവര്‍ണത എന്ന ഘടകം. ദേശീയത, സാംസ്‌കാരിക മേധാവിത്വം തുടങ്ങിയവയും ഈ സംവാദങ്ങളില്‍ കടന്നുവരാറുണ്ട്. ചില ദളിത് വായനകള്‍ അതിന്റെ അപ്പുറത്തേക്ക് കടക്കുകയും ഓണത്തിന് പുതിയ വ്യാഖ്യാനങ്ങളും നിര്‍വചനങ്ങളും കൊണ്ടുവരികയും ചെയ്യുന്നത് കാണാം.

ഓണം ആഘോഷിക്കപ്പെടേണ്ടത് തന്നെ

ഓണം ആഘോഷിക്കപ്പെടേണ്ടത് തന്നെ

മഹാബലിയുടെ തിരിച്ചുവരവ് ആഘോഷിക്കപ്പെടേണ്ടതാണെന്നും അത് തങ്ങളുടേതായ പാരമ്പര്യങ്ങളെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമാണെന്നും വാദിക്കുന്നവരുണ്ട്. പക്ഷേ, സ്വത്വവാദത്തിന്റെയും സ്വത്വബോധത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും പരിസരങ്ങളില്‍ നിന്ന് വായനകള്‍ ഉടലെടുത്തപ്പോള്‍ പല നാട്ടാചാരങ്ങളും 'ഹൈന്ദവ' ആഘോഷങ്ങളായി ചുരുങ്ങുകയും മറ്റുള്ള ആഘോഷങ്ങള്‍ക്ക് വര്‍ഗീയനിറം ലഭിക്കുകയും ചെയ്തു.

അങ്ങനെ ഓണം വിവാദമായി

അങ്ങനെ ഓണം വിവാദമായി

അക്രമാസക്ത സ്വത്വരാഷ്ട്രീയത്തിന്റെ സ്വാഭാവിക പര്യവസാനമായ വര്‍ഗീയതയില്‍ത്തന്നെ എത്തിനില്‍ക്കുകയാണ് ഓണവുമായി ബന്ധപ്പെട്ട പുതിയ വിവാദം. ഓണം എന്ന ആഘോഷത്തിന്റെ ചരിത്രത്തിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുകയും ശുദ്ധ ഇസ്ലാം എന്ന ഒരിക്കലും നിര്‍വചിക്കാന്‍ സാധ്യമല്ലാത്ത ലളിതമൊഴിയിലൂടെ ഓണം ഇസ്ലാമികവിരുദ്ധമാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയുമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പോടെ ശക്തമായ, അക്രമാസക്ത യാഥാസ്ഥികത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സലഫിസം.

ഓണത്തെ മാത്രമല്ല

ഓണത്തെ മാത്രമല്ല

ഓണം മാത്രമല്ല, മുസ്ലിങ്ങളുടെ രണ്ട് പെരുന്നാളുകളൊഴിച്ച് മറ്റുള്ള ഏത് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും അതുമായി ബന്ധപ്പെട്ട ഭക്ഷണം കഴിക്കുന്നതും ബഹുദൈവ ആരാധനയാണെന്നും ഇസ്ലാമിക വിരുദ്ധമാണെന്നുള്ള ഫത്വകള്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മഹല്ലുകളിലെ പള്ളികളെയും മദ്രസകളെയും കേന്ദ്രീകരിച്ച് നവ സലഫികള്‍ നടത്തുന്നത് ആശങ്കകളോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ.

എന്തിനാണ് ഈ വര്‍ഗീയത

എന്തിനാണ് ഈ വര്‍ഗീയത

സലഫി ആശയങ്ങളില്‍ പിളര്‍പ്പുകള്‍ ഏറിവരികയും അവ സംഘടനകളായി പെരുകുകയും ബഹുസ്വരതയെയും പ്രാദേശിക ഇസ്ലാമുകളുടെ ചരിത്രയാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കുന്ന പാരമ്പര്യ സുന്നിസംഘടനകള്‍ ശക്തമായിട്ട് നിലനില്‍ക്കുകയും ചെയ്യുന്ന കേരളത്തില്‍, അതിജീവനത്തിനും കൂടിയാണ് നവസലഫിസം ആഘോഷങ്ങളിലേക്ക് വര്‍ഗീയത കടത്തിവിടുന്നത് എന്ന് മനസ്സിലാക്കാം.

കൂടുതല്‍ അക്രമാസക്തമാകുന്നു

കൂടുതല്‍ അക്രമാസക്തമാകുന്നു

വഹാബി സലഫിസത്തെ ശുദ്ധഇസ്ലാം എന്നതിന്റെ മാതൃകയാക്കി അവതരിപ്പിക്കുമ്പോഴാണ് ഓണവും ക്രിസ്മസും ദീപാവലിയുമായും ബന്ധപ്പെട്ടുള്ള വായനകളും അവതരണവും വര്‍ഗീയവും ആക്രമാസക്തവുമാകുന്നത്. സലഫികളുടെ നിയന്ത്രണത്തിലുള്ള ഭൂരിപക്ഷം മഹല്ലുകളിലെ പള്ളികളിലും മദ്രസകളിലും അമുസ്ലിം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇതുപോലുള്ള ഫത്വകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കൂടുതല്‍ പ്രക്ഷുബ്ധമാക്കും

കൂടുതല്‍ പ്രക്ഷുബ്ധമാക്കും

നവസലഫിസം പോലെയുള്ള എല്ലാ പ്രകടനാത്മക ആശയങ്ങള്‍ക്കും അക്രമാസക്തതയുടെ ശക്തമായ ഒരു ഘടകമുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ മതേതരസ്ഥലികള്‍ തിരിച്ചുപിടിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നതിന് പകരം ഒറ്റമതം എന്ന അയഥാര്‍ഥ്യം കാണിച്ച് വഹാബി സലഫിസത്തിന്റെ ഒരു സുവിശേഷാനുസരത സൃഷ്ടിക്കുന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കൂടുതല്‍ പ്രക്ഷുബ്ധമാക്കുകയേയുള്ളൂ എന്നും ഇദ്ദേഹം പറയുന്നു

ഓണാഘോഷങ്ങള്‍ക്കെതിര ഫത്‌വ

ഓണാഘോഷങ്ങള്‍ക്കെതിര ഫത്‌വ

കോഴിക്കോട്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണാഘോഷത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട് എന്ന കാര്യം അറിയുമ്പോഴാണ് ഈ വേര്‍തിരിവുകള്‍ എത്ര അപകടകരമായി മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യം ചിന്തനീയമാകുന്നത്.

English summary
Is Onam a Hindu festival celebrated by the people of Kerala?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more