കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വാര്‍ത്തയ്ക്ക് ഇതിലും നല്ല ചിത്രം നല്‍കാനില്ല

Google Oneindia Malayalam News

കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം ആഭിമുഖ്യത്തില്‍ നടത്തിയ ഘോഷയാത്രയിലെ ശ്രീനാരായണ ഗുരുദേവന്റെ നിശ്ചല ദൃശ്യം ആണല്ലോ ഇപ്പോഴത്തെ വിവാദം. ശ്രീനാരായണ ഗുരുവിനെ സിപിഎം കുരിശിലേറ്റി, അപമാനിച്ചു എന്നൊക്കെയാണ് ഇപ്പോള്‍ എസ്എന്‍ഡിപിയും ബിജെപിയും ഇടത് ഇതര രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നത്.

അതേ സമയം കണ്ണൂരില്‍ തന്നെ ഗുരുദേവന്റെ പ്രതിമ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ കുറേ ബിജെപി-ആര്‍എസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടും ഉണ്ട്. എന്നാല്‍ ഇത് എസ്എന്‍ഡിപിയ്ക്ക് പോലും ഒരു പ്രശ്‌നമല്ല.

ICU Thushar Vellappally Guru

ഈ സംഭവത്തിന് എസ്എന്‍ഡിപി വൈസ് പ്രസിഡന്റും വെള്ളാപ്പള്ളി നടേശന്റെ മകനും ആയ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞ ഒരു വിശദീകരണം ഉണ്ട്. ഒരു പക്ഷേ അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ തമാശയെന്നോ മണ്ടത്തരമെന്നോ വിളിയ്ക്കാവുന്നതാണ് അത്.

ആര്‍എസ്എസ്സുകാര്‍ തകര്‍ത്തത് ഔദ്യോഗിക ശ്രീനാരായണ ഗുരു പ്രതിമയല്ല എന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു എന്നാണ് വാര്‍ത്തകള്‍. ഇത് ശരിയാണെങ്കില്‍ സിപിഎമ്മിന്‍റെ ഘോഷയാത്രയിലെ നിശ്ചല ദൃശ്യവും ഔദ്യോഗികമല്ല എന്ന് പറയേണ്ടി വരും. അത് എസ്എന്‍ഡിപിക്കാര്‍ അല്ലല്ലോ നടത്തിയത്.

ഔദ്യോഗിക/ അനൗദ്യോഗിക ശ്രീനാരായണ ഗുരുവിനെ മലയാളികള്‍ക്ക് അത്ര പരിചയം ഉണ്ടാവില്ല. ഒരു ശ്രീനാരായണ ഗുരുവിനെ മാത്രമേ അറിയൂ. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് പറഞ്ഞ ഗുരുവിനെ, അരുവിക്കരയില്‍ ഈഴവ ശിവനെ പ്രതിഷ്ഠിച്ച ഗുരുവിനെ, കള്ള് കുടിയ്ക്കരുത്, വില്‍ക്കരുത്, വാങ്ങരുത് എന്ന് പറഞ്ഞ ഗുരുവിനെ.

English summary
Is there any official and unofficial Sree Narayana Guru in Kerala? Thusha Vellappally says that the statue distroyed by RSS is unofficial one.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X