കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഐഎ പിടികൂടിയ തേജസ് ജീവനക്കാരൻ... സഫ്വാനെ കുറിച്ച്

  • By Desk
Google Oneindia Malayalam News

കേരളത്തില്‍ ഏറ്റവും അധികം തീവ്രവാദ ബന്ധം ആരോപിപ്പിക്കപ്പെട്ട സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എന്‍ഡിഎഫ് എന്ന പേര് മാറ്റി പോപ്പുലര്‍ ഫ്രണ്ട് ആയിട്ടും എസ്ഡിപിഐ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയിട്ടും അതിന് ഒരു മാറ്റവും ഉണ്ടായില്ല.

ഇപ്പോള്‍ ഐസിസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അഞ്ച് മലയാളികളില്‍ ഒരാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയുള്ളത് എന്ന് പറയപ്പെടുന്ന പത്രമായ തേജസിലെ സ്ഥിരം ജീവനക്കാരനും.

തിരൂര്‍ പൊന്മുണ്ടം സ്വദേശിയായ സഫ്വാന്‍ മുഹമ്മദ് ആണ് കക്ഷി. എന്നാല്‍ സഫ്വാനെ ഉടന്‍ പുറത്താക്കിക്കൊണ്ട് മുഖം രക്ഷിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. പക്ഷേ അണിയറയില്‍ നടക്കുന്നത് വിചിത്രമായ സംഗതികളാണെന്നാണ് പറയപ്പെടുന്നത്. (ചിത്രങ്ങൾക്ക് കടപ്പാട്: സഫ്വാൻറെ ഫേസ്ബുക്ക് അക്കൌണ്ട്)

എന്‍ഡിഎഫില്‍ തുടങ്ങി

എന്‍ഡിഎഫില്‍ തുടങ്ങി

എന്‍ഡിഎഫ് പ്രവര്‍ത്തകനായിട്ടായിരുന്നത്രെ സഫ്വാന്റെ തുടക്കം. എന്‍ഡിഎഫ് പിന്നീട് പോപ്പുല്‍ ഫ്രണ്ട് ആയപ്പോള്‍ അതിലും സജീവമായി. ഒടുവില്‍ ഐസിസ് അനുകൂലിയായി അറസ്റ്റില്‍.(ചിത്രം: ഫേസ്ബുക്കിൽ നിന്ന്)

തേജസ്

തേജസ്

പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ പുറത്തിറങ്ങുന്നതെന്ന് പറയപ്പെടുന്ന തേജസ് ദിനപത്രത്തിലെ സ്ഥിരം ജീവനക്കാരനായിരുന്നു സഫ്വാന്‍. പത്രത്തിലെ വെബ് ഡിസൈനര്‍ ആയിരുന്നു.(ചിത്രം: ഫേസ്ബുക്കിൽ നിന്ന്)

വിവാഹം

വിവാഹം

സഫ്വാന്‍ വിവാഹം കഴിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാവിന്റെ അടുത്ത ബന്ധുവിനെ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘടനയുമായി ഇയാള്‍ക്കുള്ള അടുപ്പം തെളിയിക്കുന്നതാണ് ഇത് എന്നാണ് ചിലർ ആക്ഷേപിക്കുന്നത്.(ചിത്രം: ഫേസ്ബുക്കിൽ നിന്ന്)

തലേന്ന് വരെ

തലേന്ന് വരെ

കണ്ണൂരിലെ കനകമലയില്‍ വച്ച് അറസ്റ്റിലാകുന്നതിന് ഒരു ദിവസം മുമ്പ് വരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു സഫ്വാന്‍. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കാമ്പനിയിന്റെ വളണ്ടിയര്‍ ആയിരുന്നു സഫ്വാൻ. ഒക്ടോബർ ഒന്നിന് സഫ്വാൻ ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്ത ചിത്രം തന്നെ ഉദാഹരണം(https://www.facebook.com/safvan.mohammed.3/posts/1089209714503664)

മുന്നണി പോരാളി

മുന്നണി പോരാളി

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാള്‍ തന്നെ ആയിരുന്നു ഇയാള്‍. 2007 ലെ കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസിലെ പ്രതികൂടിയാണ് സഫ്വാന്‍.(ചിത്രം: ഫേസ്ബുക്കിൽ നിന്ന്)

വീട്ടുകാരും

വീട്ടുകാരും

സഫ്വാന്റെ പിതാവ് നേരത്തേ മരണപ്പെട്ടിരുന്നു. മാതാവും സഫ്വാനെ പോലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നാണ് റിപ്പോർട്ടുകൾ.(ചിത്രം: ഫേസ്ബുക്കിൽ നിന്ന്)

ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍

സഫ്വാന്റെ ഫേസ്ബുക്ക് അക്കൗണ്ട് നോക്കിയാല്‍ അറിയാം, അയാള്‍ എത്രത്തോളം പോപ്പുലര്‍ ഫ്രണ്ടില്‍ സജീവമായിരുന്നു എന്ന്. സംഘടനയുമായി ബന്ധപ്പെട്ട അത്രയേറെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. (https://www.facebook.com/safvan.mohammed.3?fref=ts)

പിരിച്ചുവിട്ടു

പിരിച്ചുവിട്ടു

ഐസിസ് ബന്ധത്തിന്റെ പേരില്‍ സഫ്വാന്‍ പിടിക്കപ്പെട്ടപ്പോള്‍ തേജസ് പത്രം നടപടി സ്വീകരിച്ചു. സഫ്വാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിച്ചു.(ചിത്രം: ഫേസ്ബുക്കിൽ നിന്ന്)

പുറത്താക്കി

പുറത്താക്കി

സംഘടനയുടെ സജീവ പ്രവര്‍ത്തന്‍ ആയിരുന്നെങ്കിലും ഐസിസ് ബന്ധം ആരോപിക്കപ്പെട്ടതോടെ പോപ്പുലര്‍ ഫ്രണ്ടും നടപടിയെടുത്തു. സഫ്വാനെ പുറത്താക്കിയതായി പോപ്പുലര്‍ ഫ്രണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.(ചിത്രം: ഫേസ്ബുക്കിൽ നിന്ന്)

നിയമസഹായം

നിയമസഹായം

സഫ്വാന്‍ മാത്രമല്ല, സഫ്വാന്റെ വീട്ടുകാരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഈ സാഹചര്യത്തില്‍ സഫ്വാന് വേണ്ട നിയമ സഹായങ്ങള്‍ പോപ്പുര്‍ ഫ്രണ്ട് തന്നെ നല്‍കുമെന്ന് വീട്ടുക്കാര്‍ക്ക് വാഗ്ദാനം നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.(ചിത്രം: ഫേസ്ബുക്കിൽ നിന്ന്)

English summary
ISIS in Kerala: Safvan was active in Popular Front activies and a permanent employee of Thejas Newspaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X