കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍: നമുക്കഭിമാനിക്കാവുന്ന 10 കാര്യങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

പ്രഥമ ചൊവ്വാ പര്യവേഷണ ദൗത്യം തന്നെ വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. അതിനുമപ്പുറം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം പതിന്മടങ്ങ് ഉയരുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയുടെ ചരിത്ര നേട്ടത്തെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു. പട്ടിണിപ്പാവങ്ങളുടേയും അപരിഷ്‌കൃതരുടേയും നാടെന്ന പ്രചാരണത്തിന് അറുതി വരുത്തുന്നത് തന്നെയായിരുന്നു മംഗള്‍യാന്റെ വിജയം.

2013 നവംബര്‍ 5 ന് മംഗള്‍യാനെ വഹിച്ചുകൊണ്ട് പിഎസ്എല്‍വി കുതിച്ചുയര്‍ന്നപ്പോള്‍ മാനംമുട്ടെ ഉയര്‍ന്നത് ഇന്ത്യയുടെ അഭിമാനം തന്നെയാണ്.

ഏറ്റവും ചുരുങ്ങിയ ചെലവ്

ഏറ്റവും ചുരുങ്ങിയ ചെലവ്

അടുത്തിടെ ലോകത്ത് നടന്ന ചൊവ്വാപര്യവേഷണങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞതും ഫരപ്രദമായതും ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ആണ്. വെറും 450 കോടി രൂപയാണ് മംഗള്‍യാന്റെ ചെലവ്.

മാവെനേക്കാള്‍ സങ്കീര്‍ണം

മാവെനേക്കാള്‍ സങ്കീര്‍ണം

അമേരിക്കന്‍ ചൊവ്വാ പര്യവേഷണ ദൗത്യമായ മാവനേക്കാള്‍ ഏറെ സങ്കീര്‍ണമായിരുന്നു മംഗള്‍യാന്റെ യാത്ര. വിക്ഷേപണത്തറയില്‍ നിന്ന് മാവെന്‍ നേരിട്ട് ചൊവ്വായാത്രയിലായിരുന്നു. എന്നാല്‍ മംഗള്‍യാന്‍ ഏറെ സങ്കീര്‍ണമായ കടമ്പകളാണ് കടന്നത്.

നിര്‍ണായകം

നിര്‍ണായകം

സെപ്റ്റംബര്‍ 24 ന് രാവിലെ 7:17 ന് ലാം പ്രവര്‍ത്തിച്ച് മംഗള്‍യാന്റെ വേഗം കുറച്ചാണ് ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചത്. സെക്കന്റില്‍ 22.1 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച പേടകത്തിന്റെ വേഗം സെക്കന്റില്‍ 4.4 കിലോമീറ്ററായി കുറച്ചു.

ആദ്യ ഫല സൂചന

ആദ്യ ഫല സൂചന

മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി 12 മിനിട്ടുകള്‍ക്കും 28 സെക്കന്റുകള്‍ക്കും ശേഷമാണ് സിഗ്നലുകള്‍ ഭൂമിയിലെത്തുന്നത്. സന്ദേശങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ട സമയം. കാന്‍ബെറയിലെയും ഗോള്‍സ്‌റ്റോണിലേയും നാസയുടെ ഡീപ് സ്‌പേസ് നെറ്റ് വര#ക്ക് സ്‌റ്റേഷനുകള്‍ ഈ സിഗ്നലുകളെ സ്വീകരിച്ചു.

 വിക്ഷേപണവും സങ്കീര്‍ണം

വിക്ഷേപണവും സങ്കീര്‍ണം

മംഗള്‍യാന്റെ വിക്ഷേപണവും ഏറെ സങ്കീര്‍മത നിറഞ്ഞതായിരുന്നു. പിഎസ്എല്‍വി റോക്കറ്റിന്റെ ജ്വലനത്തിന്റെ മൂന്നും നാലും ഘട്ടങ്ങള്‍ക്കിടയിലെ സമയ ദൈര്‍ഘ്യമായിരുന്നു ഇതില്‍ പ്രധാനം.

വിജയപ്രതീക്ഷ

വിജയപ്രതീക്ഷ

സെപ്റ്റംബര്‍ 22 ന് ലാം എന്‍ജിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാല് സെക്കന്റ് ജ്വലിപ്പിച്ചപ്പോഴാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരുടെ ശ്വാസം നേരെയായത്.

മംഗള്‍യാന്‍ ചെയ്യുന്നത്

മംഗള്‍യാന്‍ ചെയ്യുന്നത്

ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന് ശേഷം മംഗള്‍യാന്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യ ദിവസം വൈകുന്നേരത്തോട് കൂടിത്തന്നെ നിരവധി ചിത്രങ്ങള്‍ ഐഎസ്ആര്‍ഒക്ക് ലഭിച്ചതായാണ് വിവരം.

ജലസാന്നിധ്യം

ജലസാന്നിധ്യം

ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടോ, മീഥേന്‍ സാന്നിധ്യം, അതിന്റെ സ്രോതസ്സെന്ത് തുടങ്ങി നിരവധി കാര്യങ്ങളാണ് മംഗള്‍യാന്‍ പരിശോധിക്കുക.

മംഗള്‍യാന്‍ എടുത്ത ചിത്രം

മംഗള്‍യാന്‍ എടുത്ത ചിത്രം

നവംബര്‍ 5 ന് വിക്ഷേപിച്ചതിന് ശേഷം നവംബര്‍ 19 ന് മംഗള്‍യാന്‍ ഒരു ചിത്രമെടുത്തയച്ചു. ഭൂമിയുടെ ചിത്രം. ഇന്ത്യ ഉപഭൂഖണ്ഡത്തെ വ്യക്തമായി കാണാവുന്ന ചിത്രം. മാര്‍സ് കളര്‍ ക്യാമറ ഉപയോഗിച്ചായിരുന്നു ഈ ചിതരം എടുത്തത്.

 ആഗോള നേട്ടം

ആഗോള നേട്ടം

ലോകത്ത് ഒരു രാഷ്ട്രവും ഇത്രയും മഹത്തായ ഒരു നേട്ടം ആദ്യ ശ്രമത്തില്‍ സ്വന്തമാക്കിയിട്ടുണ്ടാവില്ല.

English summary
ISRO's Mars Orbiter Mission: 10 things to be proud of
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X