കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ഗോവിന്ദച്ചാമി, പിന്നെയത് ചാര്‍ളി തോമസ് ആയി... ജനം ടിവി പറയുന്നത് പച്ച വര്‍ഗ്ഗീയതയോ?

Google Oneindia Malayalam News

സൗമ്യയെ ബലാത്സംഗം ചെയ്ത് കൊന്നത് ഗോവിന്ദച്ചാമിയാണ്. കേരളത്തിലെ പോലീസ് രേഖകളില്‍ അയാളുടെ പേര് ഗോവിന്ദച്ചാമി/ഗോവിന്ദ സ്വാമി എന്നൊക്കെയാണ് ഉള്ളത്. ഒരാള്‍ കുറ്റവാളിയാകുന്നത് മതത്തിന്റെ പേരിലല്ല. പക്ഷേ ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ ജനം ടിവിയുടെ വാര്‍ത്തകള്‍ കണ്ടാല്‍ അങ്ങനേയും സംശയം തോന്നും.

സുപ്രീം കോടതി വിധി വന്ന ദിവസം ഗോവിന്ദച്ചാമി എന്ന് പറഞ്ഞ ജനം ടിവി, അടുത്ത ദിവസം അത് മാറ്റി ചാര്‍ളി തോമസ് എന്നാക്കി. അജ്ഞാത കേന്ദ്രങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ ഗോവിന്ദച്ചാമി എന്ന് പേര് ഉപയോഗിച്ചത് എന്നാണ് അവരുടെ വാദം. പക്ഷേ ആദ്യ ദിനത്തില്‍ ജനം ടിവിയും ഈ ഇടപെടലില്‍ വീണുപോയോ എന്ന് സംശയം തോന്നു!!!

ജനം ടിവിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒരു വിഭാഗം സോഷ്യല്‍ മീഡയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നും ഉണ്ട്. ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷനറി സംഘടനയേയും ജനം ടിവി ഗോവിന്ദച്ചാമിയുമായി ബന്ധിപ്പിക്കുന്നുണ്ട്. കുറ്റവാളിയുടെ മതം നോക്കുന്നതില്‍ പരം വര്‍ഗ്ഗീയത വേറെയുണ്ടോ എന്നും ചോദ്യം ഉയരുന്നുണ്ട്.

ഗോവിന്ദച്ചാമി

ഗോവിന്ദച്ചാമി

ഗോവിന്ദച്ചാമി എന്നാണോ ഗോവിന്ദസ്വാമി എന്നാണോ സൗമ്യ വധക്കേസിലെ പ്രതിയുടെ പേര് എന്ന രീതിയില്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. കോടതി രേഖകളില്‍ ഗോവിന്ദസ്വാമി എന്നാണ് പേര്.

ചാര്‍ളി തോമസ്

ചാര്‍ളി തോമസ്

ഗോവിന്ദച്ചാമി എന്നത് അയാളുടെ പല പേരുകളില്‍ ഒന്നാണെന്നാണ് പറയുന്നത്. ഗോവിന്ദച്ചാമി മതം മാറിയതിന് ശേഷം സ്വീകരിച്ച പേര് ചാര്‍ളി തോമസ് എന്നാണ്. പക്ഷേ ജനം ടിവിക്കാര്‍ക്ക് ഇത് കുറേ വൈകിയാണ് മനസ്സിലായത് എന്ന് തോന്നുന്നു.

മതംമാറിയത്

മതംമാറിയത്

2007 ല്‍ ആണ് ഗോവിന്ദച്ചാമി ക്രിസ്ത്യന്‍മതം സ്വീകരിച്ചത് എന്നാണ് ജനം ടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതും കുറ്റകൃത്യവും തമ്മില്‍ എന്ത് ബന്ധം.

ആകാശപ്പറവകള്‍

ആകാശപ്പറവകള്‍

ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷനറി സംഘമാണ് ഗോവിന്ദച്ചാമിയെ മതംമാറ്റിയത് എന്നും ജനം ടിവി വാര്‍ത്തയില്‍ പറയുന്നുണ്ട്. സമാനമായ വാര്‍ത്തകള്‍ മറ്റ് പല സ്ഥലങ്ങളിലും വന്നിരുന്നു.

ക്രിമിനലുകളെ

ക്രിമിനലുകളെ

ക്രിമിനലുകളേയും ഭിക്ഷക്കാരേയും എല്ലാം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരാണ് ആകാശപ്പറവകള്‍ എന്നാണ് ജനം ടിവിയുടെ ആക്ഷേപം. എന്നാല്‍ ഇതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ചാല്‍ കുടുങ്ങുകയും ചെയ്യും.

പണമിറക്കിയത്

പണമിറക്കിയത്

ഗോവിന്ദച്ചാമിക്ക് വേണ്ടി ബിഎ ആളൂരിനെ പോലെ ഒരു വക്കീലിനെ ഏര്‍പ്പാടാക്കിയതും പണം ചെലവഴിച്ചതും എല്ലാം ആകാശപ്പറവകളാണ് എന്നാണ് ആക്ഷേപം.

എല്ലാവര്‍ക്കും

എല്ലാവര്‍ക്കും

സൗമ്യ വധക്കേസില്‍ അറസ്റ്റിലാകുമ്പോള്‍ എല്ലാവരും ചാര്‍ളി തോമസ് എന്ന പേരാണ് വാര്‍ത്തകളില്‍ നല്‍കിയിരുന്നത് എന്നാണ് ജനം ടിവിയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ ഇത്തിരി സത്യവും ഉണ്ട്.

മാതൃഭൂമിയില്‍

മാതൃഭൂമിയില്‍

മാതൃഭൂമി പത്രത്തില്‍ പോലും അന്ന് വന്നത് ചാര്‍ളി തോമസ് എന്ന പേരായിരുന്നു. എന്നാല്‍ പിന്നീട് എല്ലാവരും ഗോവിന്ദച്ചാമി എന്ന് തന്നെ ഉപയോഗിക്കാന്‍ തുടങ്ങി.

ഗുഢാലോചന?

ഗുഢാലോചന?

ചാര്‍ളി തോമസ് എന്ന് പേര് ഗോവിന്ദച്ചാമി എന്നാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ജനം ടിവിയുടെ അഭിപ്രായം. അജ്ഞാത കേന്ദ്രങ്ങളുടെ ഇടപെടല്‍ മൂലം ആണത്രെ ചാര്‍ളി തോമസ് ഗോവിന്ദച്ചാമിയായി മാറിയത്.

വലിയ പ്രശ്‌നം

വലിയ പ്രശ്‌നം

ജനം ടിവിയുടെ വാര്‍ത്തയില്‍ ആകാശപ്പറവകള്‍ക്കെതിരെ ഒരു ആക്ഷേപം എന്ന രീതിയിലല്ല ഇതൊന്നും അവതരിപ്പിക്കുന്നത്. ഉന്നയിക്കാന്‍ തെളിവുകളൊന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും എല്ലാം സത്യമാണെന്ന രീതിയിലാണ് വാര്‍ത്ത മുഴുവനും.

രാഹുല്‍ ഈശ്വര്‍

രാഹുല്‍ ഈശ്വര്‍

സംഘപരിവാര്‍ സംഘടനകള്‍ക്ക് വേണ്ടി എപ്പോഴും രംഗത്തുവരാറുള്ള രാഹുല്‍ ഈശ്വറും ടിജി മോഹന്‍ദാസും ഒക്കെ ഇതേ വാദങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

English summary
Janam TV first used the name Govindchami and then changed it to Charlie Thomas... What is the reason?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X