കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിനോസറുകൾക്ക് വംശനാശം സംഭവിച്ചിട്ടില്ല; അതിഥികളെ സ്വീകരിക്കാനായി അവർ ഈ ഹോട്ടലിലുണ്ട്...

  • By Desk
Google Oneindia Malayalam News

ടോക്യോ: ജപ്പാനിലെ ഈ ഹോട്ടലിലേക്ക് എത്തുന്നവർ ആദ്യമൊന്നു ഭയപ്പെടും. നമ്മളെ ഹോട്ടലിലേക്ക് സ്വാഗതം ചെയ്യാനായി ഇവിടെ ഇരുക്കുന്നത് ചിരിച്ച മുഖമുള്ള റിസപ്ഷനിസ്റ്റുകളല്ല. പകരം പേടിപ്പെടുത്തുന്ന ഡിനോസറുകളാണ്. സ്വാഗതം ചെയ്യുന്നത് മുതൽ അതിഥികളെ റൂമിലെത്തിക്കുന്നതു വരെയുള്ള എല്ലാ ജോലികളും ഈ ഡിനോസർ റോബോർട്ടുകളുടെ ചുമതലയാണ്.

ജാപ്പനീസ്, ഇംഗ്ലീഷ് അങ്ങനെ നമുക്ക് സൗകര്യമുള്ള ഭാഷ തിരഞ്ഞെടുക്കണം. ബാക്കി കാര്യങ്ങളൊക്കെ ഡിനോസർ ശരിയാക്കി തരും. ഹെൻ നാ എന്നാണ് ഹോട്ടലിന്റെ പേര്. ഹോട്ടലിനോട് ചേർന്നൊരു അമ്യൂസ്ന്മെന്റ് പാർക്കുമുണ്ട്.

japan

ഹോട്ടലിൽ എത്തുന്നവരിൽ കൗതുകം ഉണ്ടാക്കുക മാത്രമല്ല ഈ ആശയത്തിന്റെ ലക്ഷ്യമെന്നാണ് ഉടമയായ ഹിദ്യോ സവാദ പറയുന്നത്. ടെക്നോളജി ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനും ഇതൊരു പരിഹാരമാണെന്നും ഹിദ്യോ പറയുന്നു.

ബാഗുകൾ എടുക്കാനും, ഭക്ഷണം വിളമ്പാനുമെല്ലാം റോബോർട്ടുകളെയാണ് ഇവിടെ ഏൽപ്പിരിക്കുന്നത്. മുറിയിൽ വരെയുണ്ട് കുഞ്ഞ് റോബോർട്ടുകൾ. സമയവും കാലാവസ്ഥയുമൊക്കെ പറഞ്ഞു തരും. റൂമിലെ ലൈറ്റ് ഓഫാക്കുന്നതുവരെ കുഞ്ഞൻ റോബോർട്ടിന്റെ ജോലിയാണ്.

അതിഥികൾക്കായി അത്ഭുതങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും അത്ര ചിലവേറിയതല്ല ഹെൻ നാ ഹോട്ടലിലെ താമസം. 9000 യെൻ മുതലുള്ള റൂമുകളാണ് ഉള്ളത്. ജപ്പാനിലെ ആഡംബര ഹോട്ടലിൽ താമസിക്കാൻ ഇതിന്റെ രണ്ടോ മൂന്നോ മടങ്ങ് തുക വേണ്ടി വരുമെന്നാണ് ഹോട്ടൽ മാനേജ്മെന്റ് പറയുന്നത്.

English summary
Japan's robot hotel: a dinosaur at reception, a machine for room service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X