കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയും സല്‍മാന്‍ ഖാനും... നീതിദേവതയുടെ കണ്ണുകള്‍ തുറന്നില്ലേ!

  • By Soorya Chandran
Google Oneindia Malayalam News

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിയ്ക്കപ്പെടരുത് എന്നതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആപ്ത വാക്യം. സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ ഇത്രയും പിന്നിടുമ്പോഴും നമ്മള്‍ ആ ആപ്തവാക്യത്തിന്റെ ആദ്യപകുതി മാത്രമാണോ പ്രാപ്തമാക്കിയിരിയ്ക്കുന്നത്?

ജയലളിതയ്‌ക്കെതിരെയുള്ള അഴിമതി കേസിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. പ്രത്യേക കോടതി അവര്‍ക്ക് തടവും പിഴയും വിധിച്ചു. സല്‍മാന്‍ ഖാന്റെ കാര്യത്തിലും അങ്ങനെ തന്നെ. എന്നാല്‍ മേല്‍ക്കോടതികളില്‍ അവര്‍ 'നിരപരാധികളാകുന്ന' കാഴ്ചയാണ് കാണുന്നത്.

നിയമം എല്ലാവര്‍ക്കും ഒരുപോലെ ആണെന്നാണ് പറയുന്നത്. എന്നാല്‍ ആ നിയമം ന്യായാധിപന്റെ മുന്നിലേക്കെത്തുമ്പോള്‍ നിര്‍ണായകമാവുക അഭിഭാഷകന്റെ വാക്ചാതുരിയും നിയമ പരിജ്ഞാനവും മാത്രമാകുമ്പോള്‍ ഈ രാജ്യത്ത് നീതി നടപ്പാക്കപ്പെടുമെന്ന് സാധാരണക്കാരന് പ്രതീക്ഷിക്കാനാവുമോ?

ജയലളിത

ജയലളിത

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്ക്ക് പ്രത്യേക കോടതി ശിക്ഷ വിധിച്ചത് നാല് വര്‍ഷത്തെ തടവായിരുന്നു. 10 കോടി രൂപ പിഴയും പ്രത്യേക കോടതി വിധിച്ചിരുന്നു.

ജയില്‍ വാസം

ജയില്‍ വാസം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ജയിലില്‍ കിടന്ന് വെറും 21 ദിവസം മാത്രം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

മദ്യപിച്ച് വാഹനമോടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ ഖാന് വിചാരണ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്.

ജയിലില്‍ പോയോ

ജയിലില്‍ പോയോ

ശിക്ഷ വിധിച്ച ദിവസം തന്നെ രണ്ട് ദിവസത്തെ ജാമ്യം സ്വന്തമാക്കി ജയിലില്‍ നിന്ന് രക്ഷപ്പെടുകയാണ് സല്‍മാന്‍ ഖാന്‍ ചെയ്തത്.

ശിക്ഷ റദ്ദാക്കി

ശിക്ഷ റദ്ദാക്കി

സല്‍മാന്‍ ഖാന് രണ്ട് ദിവസത്തെ ജാമ്യം ലഭിച്ചത് പോകട്ടെ. പിന്നീട് കേസ് പരിഗണിച്ച ബോംബേ ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷ തന്നെ നടപ്പാക്കുന്നത് തടഞ്ഞ് വച്ചിരിയ്ക്കുകാണ്.

നിയമം എപ്പോഴും ഇങ്ങനെയോ?

നിയമം എപ്പോഴും ഇങ്ങനെയോ?

നമ്മുടെ നിയമം എപ്പോഴും ഇങ്ങനെ തന്നെയാണെന്ന് ആരും പരിതപിക്കേണ്ടതില്ല. അല്ലാത്ത ചരിത്രവും നമ്മള്‍ കണ്ടിട്ടുണ്ട്.

ലാലു പ്രസാദ് യാദവ്

ലാലു പ്രസാദ് യാദവ്

ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവും ആയ ലാലു പ്രസാദ് യാദവിനെ അഴിമതി കേസില്‍ ശിക്ഷിച്ചത് നമ്മുടെ രാജ്യത്ത് തന്നെയാണ്.

ആര്‍ ബാലകൃഷഅണപിള്ള

ആര്‍ ബാലകൃഷഅണപിള്ള

കേരളത്തിലും ഉണ്ട് ഉദാഹരണം. മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവും ആയ ആര്‍ ബാലകൃഷ്ണ പിള്ളയെ ഇടമലയാര്‍ കേസില്‍ ശിക്ഷിച്ചതും ഇവിടെ തന്നെയാണ്.

English summary
Jayalalithaa and Salman Khan case: What is the message to the society?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X