കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ 68ാം വയസ്സില്‍ മരണം വിളിച്ചതിന്റെ യഥാര്‍ത്ഥ കാരണം?

സാധാരണ രണ്ടടി ദൂരത്തിലാണ് ജയലളിതയുടെ അംഗ രക്ഷകര്‍ നില്‍ക്കാറുള്ളത്. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയതിനുശേഷം അകലം ഒരടിയായി കുറയ്ക്കുകയായിരുന്നു

  • By Pratheeksha
Google Oneindia Malayalam News

തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ഒരു പക്ഷേ പരോക്ഷമായി കാരണമായത് അനധികൃത സ്വത്തു സമ്പാദനക്കേസും ജയില്‍വാസവുമായിരിക്കാം.

സിനിമയില്‍ തിളങ്ങിനിന്നപ്പോഴും തമിഴകത്തിന്റെ ഏകാധിപതിയായി വാണപ്പോഴും വലിയ ദേഹാസ്വാസ്ഥ്യങ്ങളൊന്നും ജയലളിതയെ അലട്ടിയിരുന്നില്ല. സ്ഥിതിഗതികള്‍ മാറിമറിയുന്നത് പിന്നീടാണ്

അനധികൃത സ്വത്തു സമ്പാദനക്കേസ്

അനധികൃത സ്വത്തു സമ്പാദനക്കേസ്

199196 കാലഘട്ടത്തില്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരായിരുന്നു കേസിലെ മറ്റു പ്രധാന പ്രതികള്‍. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ജയലളിതയ്‌ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്. ഇത് ജയലളിതയെ മാനസികമായി തളര്‍ത്തിയിരുന്നെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

2014 ല്‍ ജയലളിത അറസ്റ്റിലായി

2014 ല്‍ ജയലളിത അറസ്റ്റിലായി

2014 ല്‍ സെപ്തംബറിലാണ് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിത അറസ്റ്റിലാവുന്നത്. പിന്നീട് എട്ടു മാസങ്ങള്‍ക്കു ശേഷമാണ് ജയലളിത കുറ്റവിമുക്തയായി പുറത്തു വരുന്നത്.

 പല കാരണങ്ങള്‍ കൊണ്ടും മാറി നില്‍ക്കേണ്ടി വന്നു

പല കാരണങ്ങള്‍ കൊണ്ടും മാറി നില്‍ക്കേണ്ടി വന്നു

പക്ഷേ വീണ്ടും ഭരണത്തില്‍ പ്രവേശിച്ചെങ്കിലും ഇടക്കിടെ പല കാരണങ്ങള്‍ കൊണ്ടും മാറി നില്‍ക്കേണ്ടതായ സാഹചര്യങ്ങള്‍ ഉടലെടുത്തു

കൃത്യമായി ഓഫീസിലെത്തിയിരുന്നില്ല

കൃത്യമായി ഓഫീസിലെത്തിയിരുന്നില്ല

ജയില്‍വാസത്തിനു ശേഷം കൃത്യമായി ഓഫീസിലെത്താന്‍ കഴിയാതിരുന്നതിനാല്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ ജയലളിതയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു

പ്രോട്ടോക്കോളില്‍ മാറ്റം

പ്രോട്ടോക്കോളില്‍ മാറ്റം

ജയിലില്‍ നിന്നിറങ്ങയതിനുശേഷമാണ് ജയലളിതയുടെ പ്രോട്ടോക്കോളുകളിലും മാറ്റം വരുത്തിയത്. സാധാരണ രണ്ടടി ദൂരത്തിലാണ് ജയലളിതയുടെ അംഗ രക്ഷകര്‍ നില്‍ക്കാറുള്ളത് .എന്നാല്‍ പിന്നീട് അകലം ഒരടിയായി കുറയ്ക്കുകയായിരുന്നു

പല പരിപാടികളും മുഴുമിച്ചില്ല

പല പരിപാടികളും മുഴുമിച്ചില്ല

ജയില്‍ വാസത്തിനുശേഷം പല പരിപാടികളും മുഴുമിക്കാനാവാതെ ജയലളിതയ്ക്കു പോവേണ്ടിവന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനിടെ ജയലളിതയ്ക്ക് ഗുരുതര രോഗമാണെന്നും ശസ്ത്രക്രിയ നടത്താനായി വിദേശത്തേക്ക് പോയെന്നു തുടങ്ങിയ കഥകളും പ്രചരിച്ചിരുന്നു.

കുടുംബാംഗങ്ങള്‍ പറയുന്നത്

കുടുംബാംഗങ്ങള്‍ പറയുന്നത്

ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷമാണ് ജയലളിതയുടെ ആരോഗ്യം വഷളായതെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

English summary
jayalalithas health worsened aftet imprisonment, Family sources said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X