കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജറുസലേമില്‍ നിന്നും മഹാരാജാസിലേക്ക്: യേശുവിന്റെ ബയോളജിക്കല്‍ പിതാവിനെ ചൊല്ലി ചര്‍ച്ച സജീവം!

  • By Kishor
Google Oneindia Malayalam News

ആഗോളീകരണകാലത്തെ അടിയാള ക്രിസ്ത്യാനിക്കു ജാരസന്തതിയുടെ സുവിശേഷം എന്ന അജിത് എം പച്ചനാടന്റെ കവിതയിലെ വരികളാണോ എറണാകുളം മഹാരാജാസ് കോളജിലെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടത്. മറിയ പിഴച്ചുണ്ടായ തന്തയ്ക്ക് പിറക്കാത്തവനെ വങ്കന്മാര്‍ ദൈവമെന്ന് വാഴ്ത്തി എന്നാണ് ചുവരെഴുത്തില്‍ കണ്ടത്. അവന് പോലും അറിയാത്തൊരു ചരിത്രവും കൊടുത്തു എന്നും.

എന്നാല്‍ പച്ചനാടന്റെ കവിതയില്‍ ഇതേപോലെ വാക്കുകളില്ല. ഞാന്‍ പിഴച്ചുണ്ടായവനാണ് എന്ന് യേശു പറയുന്നതാണ് പച്ചനാടന്റെ കവിത. മത്തായീം മാര്‍ക്കോസും ലൂക്കോസും നൊണ പറയുന്നതാണെന്നും കവിത പറയുന്നു. എന്തായാലും മഹാരാജാസിലെ ചുവരെഴുത്തോടെ സോഷ്യല്‍ മീഡിയയില്‍ പലയിടങ്ങളിലായി ചര്‍ച്ചകള്‍ തുടരുകയാണ്. ക്വോറ അടക്കമുള്ള ചര്‍ച്ചയിടങ്ങളില്‍ നേരത്തെ തന്നെ ഇത് സംബന്ധിച്ച സംവാദം നടക്കുന്നുണ്ട്. ചോദ്യം ഇതാണ് - ആരാണ് യേശുക്രിസ്തുവിന്റെ അച്ഛന്‍?

ആരാണീ യേശു, എന്താണീ ക്രിസ്തു?

ആരാണീ യേശു, എന്താണീ ക്രിസ്തു?

യേശു ക്രിസ്തു എന്ന പേരില്‍ അറിയപ്പെടുന്ന ക്രിസ്തുമതത്തിന്റെ കേന്ദ്രപുരുഷനാണ് നസ്രത്തിലെ യേശു. യേശുവിന്റെ പേരിനൊപ്പമുള്ള ക്രിസ്തു എന്നത് പേരല്ല, സ്ഥാനപ്പേരാണ്. അഭിഷിക്തന്‍ എന്നര്‍ത്ഥമുള്ള ഈ വാക്ക് യേശു എന്ന പേരിനൊപ്പം ക്രൈസ്തവര്‍ ഉപയോഗിച്ചു വരുന്നു. ക്രിസ്ത്യാനികള്‍ യേശുവിനെ ദൈവപുത്രനായി കരുതുന്നു.

എവിടെ നോക്കിയാല്‍ അറിയാം

എവിടെ നോക്കിയാല്‍ അറിയാം

ബൈബിളിന്റെ ഭാഗമായ നാല് സുവിശേഷങ്ങളില്‍ നിന്നാണ് യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുക. മത്തായിയുടെ സുവിശേഷം, മര്‍ക്കോസിന്റെ സുവിശേഷം, ലൂക്കായുടെ സുവിശേഷം, യോഹന്നാന്റെ സുവിശേഷം എന്നിവയാണ് ഈ നാല് സുവിശേഷങ്ങള്‍. സുവിശേഷങ്ങളില്‍ പറയുന്നത് പ്രകാരം ആശാരിപ്പണിക്കാരനായിരുന്ന ജോസഫിന്റെ ഭാര്യ മറിയം ആയിരുന്നു അമ്മ.

പിതാവിനെക്കുറിച്ച് പറയുന്നത്

പിതാവിനെക്കുറിച്ച് പറയുന്നത്

മറിയയും ജോസഫും ഒരുമിച്ച് കഴിയുന്നതിന് മുമ്പേ മറിയം ഗര്‍ഭിണിയായി എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജോസഫിനെ യേശുവിന്റെ ബയോളജിക്കല്‍ പിതാവായി കരുതപ്പെടുന്നില്ല. ദൈവാത്മാവിന്റെ ശക്തിമൂലം മറിയം ഗര്‍ഭം ധരിച്ചു എന്നാണ് കരുതുന്നത്. ജോസഫിനെ യേശുവിന്റെ വളര്‍ത്തച്ഛനായി മാത്രം കരുതാനുള്ള കാരണമിതാണ്.

മത്തായിയുടെ സുവിശേഷത്തില്‍

മത്തായിയുടെ സുവിശേഷത്തില്‍

ബൈബിള്‍ പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷം 1:18 മുതല്‍ 2:23 വരെയുള്ള വചനങ്ങളിലാണ് യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട സംഭവം പറയുന്നത്. യേശുവിന്റെ മാതാവായ മറിയവും ജോസഫും തമ്മില്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ അവര്‍ സഹവസിക്കുന്നതിനു മുമ്പ് മറിയം ഗര്‍ഭിണിയാകുന്നു. ഇക്കാര്യം ജോസഫ് അറിയുന്നു.

ജോസഫിന്റെ അതൃപ്തി

ജോസഫിന്റെ അതൃപ്തി

വിവാഹത്തിന് മുമ്പേ മറിയം ഗര്‍ഭിണിയായതില്‍ ജോസഫിന് അതൃപ്തിയുള്ളതായി സൂചനകളുണ്ട്. ജോസഫ്, മറിയത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നത്രൈ. എന്നാല്‍ ദൈവദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനെ വിവരങ്ങള്‍ ധരിപ്പിക്കുന്നു. മറിയം ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ് എന്നും അതുകൊണ്ട് തെന്നെ അവരെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട എന്നുമാണ് ദൈവദൂതന്‍ ജോസഫിനെ അറിയിച്ചത്

ഇത് ജോസഫ് അനുസരിക്കുന്നു

ഇത് ജോസഫ് അനുസരിക്കുന്നു

ദൈവദൂതനില്‍ നിന്നും വിവരങ്ങള്‍ ഗ്രഹിച്ച പ്രകാരമാണ് ജോസഫ് മറിയയെ ഭാര്യയായി സ്വീകരിക്കുന്നത്. പിന്നാലെ മറിയ യേശുവിനെ പ്രസവിക്കുകയും ചെയ്യുന്നു. മത്തായിയുടെ സുവിശേഷം പറയുന്നത് നോക്കിയാല്‍ ബി.സി. നാലാം നൂറ്റാണ്ടില്‍ മരിച്ച ഹെറോദേസിന്റെ കാലത്തായിരുന്നു യേശുവിന്റെ ജനനം. എന്നാല്‍ ഇത് സംബന്ധിച്ച് വ്യത്യസ്ത വാദങ്ങളും വിശ്വാസങ്ങളും വേറെയുമുണ്ട്.

ലൂക്കായുടെ വേര്‍ഷന്‍

ലൂക്കായുടെ വേര്‍ഷന്‍

ലൂക്കായുടെ സുവിശേഷത്തിലെ 1:5-2:40 വചനങ്ങളിലാണ് യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നത്. സഖറിയ - എലിസബത്ത് ദമ്പതികള്‍ക്ക് പുത്രന്‍ ജനിക്കുന്നതുമായി ബന്ധപ്പെട്ടാണ് യേശുവിന്റെ ജനനവും വിവരിക്കുന്നത്. സംഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ്. പ്രായം ചെന്നവളും വന്ധ്യയുമായ എലിസബത്ത് ദൈവകടാക്ഷത്താല്‍ ഗര്‍ഭം ധരിക്കുകയാണ്. ഗര്‍ഭം ധരിച്ച് അഞ്ച് മാസം എലിസബത്ത് മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപെടുന്നില്ല.

മറിയത്തിന്റെ ഗര്‍ഭധാരണം

മറിയത്തിന്റെ ഗര്‍ഭധാരണം

ഗര്‍ഭിണിയായ എലിസബത്തിനെ കാണാന്‍ മറിയം ആറാംമാസത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. എലിസബത്തിന്റെ ബന്ധുവായിരുന്നു ജോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞ മറിയം. കന്യകയായ മറിയത്തിനടുത്ത് ദൈവത്തിന്റെ ദൂതന്‍ പ്രത്യക്ഷപ്പെടുകയും നീ ഗര്‍ഭം ധരിച്ച് ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുമെന്നും അവന് യേശു എന്ന് പേരിടണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അവിവാഹിതയായ താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് ചോദിക്കുന്ന മറിയത്തിനോട് ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നാണ് ദൈവദൂതന്‍ പറയുന്നത്.

കഥകളോ വിശ്വാസമോ ചരിത്രമോ

കഥകളോ വിശ്വാസമോ ചരിത്രമോ

യേശുവിന്റെ ജനനം സംബന്ധിച്ച് പറയപ്പെടുന്ന ഈ കാര്യങ്ങള്‍ കഥയാണോ ചരിത്രമാണോ അതോ വിശ്വാസമാണോ എന്ന് ചോദിച്ചാല്‍ കുഴഞ്ഞുപോകുകയേ ഉള്ളൂ. യേശുവിനെ നേരിട്ട് കണ്ടവര്‍ പോലുമല്ല പലപ്പോഴും ഇക്കാര്യങ്ങള്‍ പറയുന്നത്. യേശുവിന്റെ ജനനുമായി ബന്ധപ്പെടുത്തി പറയുന്ന പല കാര്യങ്ങളും സാമാന്യബുദ്ധിക്ക് നിരക്കുന്നതുമല്ല. ഇക്കഥകളിലെ പല പരാമര്‍ശങ്ങളും ചരിത്രപരമാകാന്‍ സാധ്യത കുറവാണെന്നും പറയപ്പെടുന്നു.

യേശു ക്രിസ്തുമത വിശ്വാസികള്‍ക്ക്

യേശു ക്രിസ്തുമത വിശ്വാസികള്‍ക്ക്

ദൈവിക ത്രിത്വത്തിലെ രണ്ടാമനായ ദൈവപുത്രന്റെ മനുഷ്യാവതാരമാണ് യേശുക്രിസ്തു. പാപികളായ മനുഷ്യവര്‍ഗത്തെ ദൈവസ്‌നേഹത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ പുത്രനായ ദൈവം കന്യക മറിയമിന്റെ പുത്രനായി ബേത്ലഹേമില്‍ ജനിക്കുകയായിരുന്നു. യേശുക്രിസ്തു പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനും ആയിരുന്നു. പാപമൊഴികെ മറ്റെല്ലാ കാര്യത്തിലും യേശു എല്ലാ മനുഷ്യര്‍ക്കും തുല്യനായിരുന്നു.

ഇസ്ലാം മതവിശ്വാസികള്‍ക്ക്

ഇസ്ലാം മതവിശ്വാസികള്‍ക്ക്

അതേസമയം ജനങ്ങള്‍ക്ക് ദൈവികദര്‍ശനവുമായി വരുന്ന പ്രവാചകനായിട്ടാണ് യേശുവിനെ ഇസ്ലാം മതം കരുതുന്നത്. ഇസ്ലാമില്‍
ദൈവപുത്രനായിട്ടല്ല യേശുവിനെ പരാമര്‍ശിക്കുന്നത്. യേശുവിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ ഖുര്‍ആനും ബൈബിളും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് യേശു ഈസാ നബിയാണ്. യേശുവിന്റെ കുരിശ് മരണം ഇസ്ലാംമതവിശ്വാസത്തിലില്ല.

ചരിത്രത്തിലെ യേശു

ചരിത്രത്തിലെ യേശു

ജനനവുമായും മരണവുമായും ജീവിതവുമായും ബന്ധപ്പെടുത്തി കഥകളോളം പോന്ന ഐതിഹ്യങ്ങള്‍ ചമയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും യേശുവിനെ ഒരു കെട്ടുകഥയിലെ കഥാപാത്രമായി എഴുതിത്തള്ളാന്‍ ചരിത്രകാരന്മാര്‍ തയ്യാറല്ല. അതേസമയം യേശുവിനെക്കുറിച്ച് സമകാലികമായ റോമന്‍, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് എന്ത്‌കൊണ്ട് എന്ന ചോദ്യം ഇപ്പോഴും ഒരു അത്ഭുതമായി അവശേഷിക്കുകയും ചെയ്യുന്നു. യേശുവിനെക്കുറിച്ച് നടന്ന, നടക്കുന്ന ചര്‍ച്ചകള്‍ക്ക് കയ്യും കണക്കുമില്ല.

യേശുവിന്റെ കല്ലറ തുറന്നു

യേശുവിന്റെ കല്ലറ തുറന്നു

കുരിശില്‍ മരിച്ച യേശുവിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരുന്നതായി കരുതുന്ന കല്ലറയാണ് യേശുവിന്റെ കല്ലറ. യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് സംഭവിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം. പുരാതന ജറുസലേമിലെ പള്ളിയില്‍ സ്ഥിതിചെയ്യുന്ന കല്ലറ ഏഥന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷനല്‍ ജ്യോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്ന് തുറന്ന് പരിശോധിച്ചിരുന്നു. കല്ലറയ്ക്കുള്ളിലെ ശില ശാസ്ത്രീയ പഠനത്തിനു വിധേയമാക്കുകയാണ് ലക്ഷ്യം.

ആവിഷ്‌കാര സ്വാതന്ത്ര്യമോ അവഹേളനമോ

ആവിഷ്‌കാര സ്വാതന്ത്ര്യമോ അവഹേളനമോ

വിശ്വാസങ്ങള്‍ക്കെതിരേയുള്ള പ്രചാരണം ഒരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യമായി പരിഗണിക്കാനാകില്ല. അതേസമയം സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യാനുള്ള മനുഷ്യന്റെ അവകാശത്തെ നിഷേധിക്കാനുമാകില്ല. വിശ്വാസത്തിന്റെ ഏത് കാര്യത്തിലായാലും ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കട്ടെ. യുക്തിപരമായ ചര്‍ച്ചകള്‍. അതേസമയം അത് ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കാതെ നടക്കട്ടെ. അല്ലാതെ വിവാദങ്ങള്‍ക്ക് വേണ്ടിയല്ല.

English summary
Who is the biological father of Jesus?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X