കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍!!! കട്ജു പറയുന്നത് എന്തുകൊണ്ട് ശരിയാണ്?

Google Oneindia Malayalam News

സുപ്രീം കോടതി മുന്‍ ജസ്റ്റിസും പ്രസ കൗണ്‍സിലിന്റെ മുന്‍ ചെയര്‍മാനും ആയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്. ഏത് അര്‍ത്ഥത്തില്‍ നോക്കിയാലും മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്നായിരുന്നു കട്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

ഇത് അത്ര പെട്ടെന്ന് അംഗീകരിച്ചുകൊടുക്കാന്‍ മറ്റ് സംസ്ഥാനക്കാര്‍ക്ക് കഴിയുമോ? അവര്‍ സ്വാഭാവികമായും പൊങ്കാലയുമായി ഇറങ്ങി. അവര്‍ ചോദിയ്ക്കുന്ന വലിയ വലിയ ചോദ്യങ്ങളും ഉണ്ട്.

ഇന്നേക്കിതുവരെ ഒരു യുദ്ധത്തിന്റെ കെടുതി പോലും നേരിടേണ്ടി വരാത്തവരാണ് മലയാളികള്‍. വലിയ ദുരന്തങ്ങളൊന്നും മലയാളികള്‍ നേരിട്ടിട്ടില്ല. എന്തിന് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യം ബിജെപിയെ തിരഞ്ഞെടുത്തപ്പോള്‍ ഒരു സീറ്റ് പോലും നല്‍കാത്തവരാണ് മലയാളികള്‍!!! അവരെങ്ങനെ യഥാര്‍ത്ഥ ഇന്ത്യക്കാരാകും എന്നാണ് ചിലരൊക്കെ ചോദിയ്ക്കുന്നത്.

അതിനെല്ലാം ഉള്ള ഉത്തരങ്ങള്‍ ഇതാ...

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected])

മലയാളികള്‍

മലയാളികള്‍

മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വെറുതേ പറഞ്ഞതല്ല. അദ്ദേഹം അതിന് കൃത്യമായ ന്യായങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണങ്ങളും മലയാളികളില്‍ ഒത്തിണങ്ങിയിട്ടുണ്ടെന്നാണ് കട്ജു പറയുന്നത്. നാനാത്വത്തില്‍ ഏകത്വം തന്നെ അതില്‍ ഏറ്റവും പ്രധാനം.

ദളിതരോട്

ദളിതരോട്

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ആദിമ വിഭാഗം ആദിവാസികള്‍ തന്നെയാണ്. ബാക്കിയെല്ലാവരും പുറത്ത് നിന്ന് വന്നവരാണ്. പട്ടിക വര്‍ഗ്ഗക്കാരുള്‍പ്പെടെ എല്ലാവരേയും ബഹുമാനിക്കുന്നവര്‍ മലയാളികളാണ്.

പ്രതീകാത്മകം

പ്രതീകാത്മകം

വ്യത്യസ്ത മതങ്ങള്‍, ജാതികള്‍, ഭാഷ, ഗോത്രങ്ങള്‍ അങ്ങനെ എടുത്ത് നോക്കുമ്പോള്‍ എല്ലാവരും ഒരുപോലെ മതേതരത്വത്തോടെ ജീവിയ്ക്കുന്നത് കേരളത്തിലാണെന്നാണ് കട്ജു പറയുന്നത്.

സഞ്ചാരി

സഞ്ചാരി

ലോകത്തിന്റെ ഏത് കോണില്‍ പോയാലും മലയാളികളെ കാണാം. നല്ല സഞ്ചാരികളാണ് മലയാളികള്‍. ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി കാല് കുത്തിയപ്പോള്‍ ചായവേണോ എന്ന് ചോദിച്ച മലയാളി ഫലിതവും കട്ജു ഓര്‍ത്തെടുക്കുന്നുന്നുണ്ട്.

പലമതങ്ങള്‍

പലമതങ്ങള്‍

ഇന്ത്യയില്‍ മറ്റെവിടേയും എത്തുന്നതിന് മുമ്പ് ക്രിസ്ത്യാനികള്‍ കേരളത്തിലെത്തി. ജൂതന്‍മാരെത്തി. വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി വ്യാപാരികളായി മുസ്ലീങ്ങളും കേരളത്തിലെത്തി.

നാരായണ ഗുരു

നാരായണ ഗുരു

സാമൂഹ്യപ പരിഷ്‌കര്‍ത്താവായ ശ്രീ നാരായണ ഗുരു ഈഴവനായിരുന്നെങ്കിലും കേരളത്തിലെ എല്ലാ മത, ജാതി വിഭാഗങ്ങളും അദ്ദേഹത്തെ ആദരിയ്ക്കുന്നുണ്ട്.

വ്യാപാര ബന്ധങ്ങള്‍

വ്യാപാര ബന്ധങ്ങള്‍

റോം, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളുമായി നൂറ്റാണ്ടുകളുടെ വ്യാപാര ബന്ധമാണ് കേരളത്തിനുള്ളത്. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ബന്ധം. ഇത് ചെറിയൊരു കാര്യമാണോ?

മലയാളികളെ പുകഴ്ത്തുമ്പോള്‍

മലയാളികളെ പുകഴ്ത്തുമ്പോള്‍

ബുദ്ധിമാന്‍മാര്‍, കഠിനാധ്വാനികള്‍, വിനയമുളളവര്‍, വിശാലഹൃദയര്‍, പുരോഗമന വാദികള്‍, മതേതര ചിന്താഗതിക്കാര്‍... കട്ജു മലയാളികളെ ഇങ്ങനെയൊക്കെയാണ് പുകഴ്ത്തുന്നത്.

മല്ലൂസ് വാഴ്‌കെയ്

മല്ലൂസ് വാഴ്‌കെയ്

എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്ന് പഠിയ്ക്കണം എന്നാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് പറയാനുള്ളത്. മലയാളികള്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചു.

ഇതാ ആ പോസ്റ്റ്

ജസ്റ്റിസ് മാര്‍ക്കണ്ടേഡ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Former Supreme Court Judge Justice Markandey Katju wrote a Facebook post explaining why Keralites should be regarded as "the real Indians".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X